Punaloor mandalam History | പുനലൂര്‍ രാഷ്ട്രീയ ചരിത്രം


തിരു-കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് 1951ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പുനലൂര്‍ ഉള്‍പ്പെടുന്ന പ്രദേശം പത്തനാപുരം മണ്ഡലത്തിലായിരുന്നു. ചരിത്രം സൃഷ്ടിച്ച ആ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് നേതാക്കളെല്ലാം സ്വതന്ത്രന്മാരായിട്ടാണ് മത്സരിച്ചത്. പത്തനാപുരത്ത് രാജഗോപാലന്‍ നായര്‍ക്കായിരുന്നു വിജയം. 2850 വോട്ടിന്റെ ഭൂരിപക്ഷം അദ്ദേഹത്തിന് കിട്ടി. അദ്ദേഹത്തിന് 13471 വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ ബാവാസാഹിബിന് 10621 വോട്ടും ലഭിച്ചു.

1954 പുനലൂര്‍ മണ്ഡലം ഉദയം ചെയ്തപ്പോള്‍ കോണ്‍ഗ്രസിലെ എന്‍ പത്മനാഭപിള്ളയെ 3417 വോട്ടിന് സ്വതന്ത്രനായ പി ഗോപാലന്‍ തോല്‍പ്പിച്ചു. ഗോപാലന്‍ തോല്‍പ്പിച്ചു. ഗോപാലന്‍ 15574 വോട്ടും പത്മനാഭപിള്ളയ്ക്ക് 12157 വോട്ടുമാണ് ലഭിച്ചത്.1956ല്‍ പി ഗോപാലന്‍ കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിയായിട്ടാണ് മത്സരിച്ച് ജയിച്ചത്. ഭൂരിപക്ഷം 4089 വോട്ട്. പി ഗോപാലന് 20455 വോട്ടും. എതിര്‍സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ കെ കുഞ്ഞുരാമനാശാന് 16366 വോട്ടും ലഭിച്ചു.വിമോചനസമരത്തെ തുടര്‍ന്ന് 1960 നടന്ന തെരഞ്ഞെടുപ്പില്‍ സിപിഐയിലെ കെ കൃഷ്ണപിള്ളയ്ക്കായിരുന്നു വിജയം. അദ്ദേഹത്തിന് 26415 വോട്ടും കോണ്‍ഗ്രസിലെ സതീഭായിക്ക് 23062 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 3353 വോട്ട്.

1965ല്‍ കോണ്‍ഗ്രസിലെ സിഎം സ്റ്റീഫന്‍ 812 വോട്ടിന് വിജയിച്ചു. സിപിഐയിലെ കെ കൃഷ്ണപിള്ളയ്ക്ക് 13787 വോട്ടും സ്റ്റീഫന്‍ 14599 വോട്ടുമാണ് ലഭിച്ചത്.1967ല്‍ പുനലൂരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് എംഎന്‍ ഗോവിന്ദന്‍നായര്‍ വിജയിച്ചു. അദ്ദേഹത്തിന് 23931 വോട്ടും എതിര്‍സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ പി സി ബേബിക്ക് 18794 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 5137 വോട്ട്.

1970ല്‍ സിപിഐയിലെ കെ കൃഷ്ണപിള്ള വീണ്ടും മത്സരരംഗത്തെത്തി. ഇത്തവണ സിപിഎമ്മിലെ വക്കം ഭരതനായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി. കെ കൃഷ്ണപിള്ളയ്ക്ക് 25407 വോട്ടും വി ഭരതന് 21981 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 3426 വോട്ട്.  1977ല്‍ സിപിഐയിലെ പി കെ ശ്രീനിവാസനായിരുന്നു വിജയം. അദ്ദേഹത്തിന് 33870 വോട്ടും എതിര്‍സ്ഥാനാര്‍ത്ഥി സിപിഎമ്മിലെ വി ഭരതന് 30668 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 3202 വോട്ട്. 1980ലും സിപിഐയിലെ പി കെ ശ്രീനിവാസനായിരുന്നു വിജയം. ഭൂരിപക്ഷം 2213 വോട്ട്. പി കെ ശ്രീനിവാസന് 36133 വോട്ടും, കേരളാ കോണ്‍ഗ്രസ്-ജെയിലെ സാം ഉമ്മന്‍ 33920 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 2213 വോട്ട്.

1982ല്‍ വിജയം സാം ഉമ്മനായിരുന്നു. സാം ഉമ്മന് 36091 വോട്ടും സിപിഐയിലെ പി കെ ശ്രീനിവാസന് 34684 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 1407. 1987ല്‍ സിപിഐയിലെ ജെ ചിത്തരഞ്ജന്‍ 11076 വോട്ടിന്റെ ഭൂരിപക്ഷത്തോടെ കേരളാ കോണ്‍ഗ്രസ് ജെയിലെ വി സുരേന്ദ്രന്‍പിള്ളയെ തോല്‍പ്പിച്ചു. ചിത്തരഞ്ജന് 47745 വോട്ടും സുരേന്ദ്രന്‍പിള്ളയ്ക്ക് 36669 വോട്ടും ലഭിച്ചു. 91ല്‍ കോണ്‍ഗ്രസിലെ പുനലൂര്‍ മധു 1312 വോട്ടിന് സിപഐയിലെ മുല്ലക്കര രത്‌നാകരനെ തോല്‍പ്പിച്ചു. പുനലൂര്‍ മധുവിന് 53050 വോട്ടും മുല്ലക്കര രത്‌നാകരന്‍ 51738 വോട്ടുമാണ് ലഭിച്ചത്.

96ല്‍ സിപിഐയിലെ പി കെ ശ്രീനിവാസന്‍ കോണ്‍ഗ്രസിലെ പുനലൂര്‍ മധുവിനെ 6698 വോട്ടിന് തോല്‍പ്പിച്ചു. പി കെ ശ്രീനിവാസന് 55382 വോട്ടും പുനലൂര്‍ മധുവിന് 48684 വോട്ടുമാണ് ലഭിച്ചത്. പി കെ ശ്രീനിവാസന്റെ മരണത്തെ തുടര്‍ന്നുള്ള ഉപതെരഞ്ഞെടുപ്പില്‍ സിപിഐയിലെ പിഎസ് സുപാല്‍ വിജയിച്ചു.  2001ല്‍ സിപിഐയിലെ പിഎസ് സുപാലിന് തന്നെയായിരുന്നു വിജയം. സുപാലിന് 57065 വോട്ടും, കോണ്‍ഗ്രസിലെ ഹിദുര്‍മുഹമ്മദിന് 55222 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 1543 വോട്ട്.  2006ല്‍ സിപിഐയിലെ കെ രാജു 7925 വോട്ടിനാണ് സിഎംപിയിലെ എം വി രാഘവനെ തോല്‍പ്പിച്ചത്. രാജുവിന് 58895 വോട്ടും എംവിആറിന് 50970 വോട്ടുമാണ് കിട്ടിയത്.

മണ്ഡലം പുനര്‍നിര്‍ണയത്തിന് മുമ്പ് പുനലൂര്‍ നഗരസഭയിലെ 32 വാര്‍ഡുകളും, കുളത്തൂപ്പുഴ, ഏരൂര്‍, അഞ്ചല്‍, ഇടമുളയ്ക്കല്‍, കരവാളൂര്‍, അലയമണ്‍ പഞ്ചായത്തുകളും ഉള്‍പ്പെട്ടിരുന്നു. ഇപ്പോള്‍ പുനലൂര്‍ നഗരസഭയിലെ 32 വാര്‍ഡുകളും, അഞ്ചല്‍, ഇടമുളയ്ക്കല്‍, കരവാളൂര്‍, കുളത്തൂപ്പുഴ, ഏരൂര്‍, പത്തനാപുരം മണ്ഡലത്തിലായിരുന്ന ആര്യങ്കാവ്, തെന്മല പഞ്ചായത്തുകളും ഉല്‍പ്പെടുന്നതാണ് പുനലൂര്‍ മണ്ഡലം.

തിരു-കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് 1951ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പുനലൂര്‍ ഉള്‍പ്പെടുന്ന പ്രദേശം പത്തനാപുരം മണ്ഡലത്തിലായിരുന്നു. ചരിത്രം സൃഷ്ടിച്ച ആ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് നേതാക്കളെല്ലാം സ്വതന്ത്രന്മാരായിട്ടാണ് മത്സരിച്ചത്. പത്തനാപുരത്ത് രാജഗോപാലന്‍ നായര്‍ക്കായിരുന്നു വിജയം. 2850 വോട്ടിന്റെ ഭൂരിപക്ഷം അദ്ദേഹത്തിന് കിട്ടി. അദ്ദേഹത്തിന് 13471 വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ ബാവാസാഹിബിന് 10621 വോട്ടും ലഭിച്ചു. 1954 പുനലൂര്‍ മണ്ഡലം ഉദയം ചെയ്തപ്പോള്‍ കോണ്‍ഗ്രസിലെ എന്‍ പത്മനാഭപിള്ളയെ 3417 വോട്ടിന് സ്വതന്ത്രനായ പി ഗോപാലന്‍ തോല്‍പ്പിച്ചു. ഗോപാലന്‍ തോല്‍പ്പിച്ചു. ഗോപാലന്‍ 15574 വോട്ടും പത്മനാഭപിള്ളയ്ക്ക് 12157 വോട്ടുമാണ് ലഭിച്ചത്.1956ല്‍ പി ഗോപാലന്‍ കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിയായിട്ടാണ് മത്സരിച്ച് ജയിച്ചത്. ഭൂരിപക്ഷം 4089 വോട്ട്. പി ഗോപാലന് 20455 വോട്ടും. എതിര്‍സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ കെ കുഞ്ഞുരാമനാശാന് 16366 വോട്ടും ലഭിച്ചു.വിമോചനസമരത്തെ തുടര്‍ന്ന് 1960 നടന്ന തെരഞ്ഞെടുപ്പില്‍ സിപിഐയിലെ കെ കൃഷ്ണപിള്ളയ്ക്കായിരുന്നു വിജയം. അദ്ദേഹത്തിന് 26415 വോട്ടും കോണ്‍ഗ്രസിലെ സതീഭായിക്ക് 23062 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 3353 വോട്ട്. 1965ല്‍ കോണ്‍ഗ്രസിലെ സിഎം സ്റ്റീഫന്‍ 812 വോട്ടിന് വിജയിച്ചു. സിപിഐയിലെ കെ കൃഷ്ണപിള്ളയ്ക്ക് 13787 വോട്ടും സ്റ്റീഫന്‍ 14599 വോട്ടുമാണ് ലഭിച്ചത്.1967ല്‍ പുനലൂരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് എംഎന്‍ ഗോവിന്ദന്‍നായര്‍ വിജയിച്ചു. അദ്ദേഹത്തിന് 23931 വോട്ടും എതിര്‍സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ പി സി ബേബിക്ക് 18794 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 5137 വോട്ട്. 1970ല്‍ സിപിഐയിലെ കെ കൃഷ്ണപിള്ള വീണ്ടും മത്സരരംഗത്തെത്തി. ഇത്തവണ സിപിഎമ്മിലെ വക്കം ഭരതനായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി. കെ കൃഷ്ണപിള്ളയ്ക്ക് 25407 വോട്ടും വി ഭരതന് 21981 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 3426 വോട്ട്.  1977ല്‍ സിപിഐയിലെ പി കെ ശ്രീനിവാസനായിരുന്നു വിജയം. അദ്ദേഹത്തിന് 33870 വോട്ടും എതിര്‍സ്ഥാനാര്‍ത്ഥി സിപിഎമ്മിലെ വി ഭരതന് 30668 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 3202 വോട്ട്. 1980ലും സിപിഐയിലെ പി കെ ശ്രീനിവാസനായിരുന്നു വിജയം. ഭൂരിപക്ഷം 2213 വോട്ട്. പി കെ ശ്രീനിവാസന് 36133 വോട്ടും, കേരളാ കോണ്‍ഗ്രസ്-ജെയിലെ സാം ഉമ്മന്‍ 33920 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 2213 വോട്ട്. 1982ല്‍ വിജയം സാം ഉമ്മനായിരുന്നു. സാം ഉമ്മന് 36091 വോട്ടും സിപിഐയിലെ പി കെ ശ്രീനിവാസന് 34684 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 1407. 1987ല്‍ സിപിഐയിലെ ജെ ചിത്തരഞ്ജന്‍ 11076 വോട്ടിന്റെ ഭൂരിപക്ഷത്തോടെ കേരളാ കോണ്‍ഗ്രസ് ജെയിലെ വി സുരേന്ദ്രന്‍പിള്ളയെ തോല്‍പ്പിച്ചു. ചിത്തരഞ്ജന് 47745 വോട്ടും സുരേന്ദ്രന്‍പിള്ളയ്ക്ക് 36669 വോട്ടും ലഭിച്ചു. 91ല്‍ കോണ്‍ഗ്രസിലെ പുനലൂര്‍ മധു 1312 വോട്ടിന് സിപഐയിലെ മുല്ലക്കര രത്‌നാകരനെ തോല്‍പ്പിച്ചു. പുനലൂര്‍ മധുവിന് 53050 വോട്ടും മുല്ലക്കര രത്‌നാകരന്‍ 51738 വോട്ടുമാണ് ലഭിച്ചത്. 96ല്‍ സിപിഐയിലെ പി കെ ശ്രീനിവാസന്‍ കോണ്‍ഗ്രസിലെ പുനലൂര്‍ മധുവിനെ 6698 വോട്ടിന് തോല്‍പ്പിച്ചു. പി കെ ശ്രീനിവാസന് 55382 വോട്ടും പുനലൂര്‍ മധുവിന് 48684 വോട്ടുമാണ് ലഭിച്ചത്. പി കെ ശ്രീനിവാസന്റെ മരണത്തെ തുടര്‍ന്നുള്ള ഉപതെരഞ്ഞെടുപ്പില്‍ സിപിഐയിലെ പിഎസ് സുപാല്‍ വിജയിച്ചു.  2001ല്‍ സിപിഐയിലെ പിഎസ് സുപാലിന് തന്നെയായിരുന്നു വിജയം. സുപാലിന് 57065 വോട്ടും, കോണ്‍ഗ്രസിലെ ഹിദുര്‍മുഹമ്മദിന് 55222 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 1543 വോട്ട്.  2006ല്‍ സിപിഐയിലെ കെ രാജു 7925 വോട്ടിനാണ് സിഎംപിയിലെ എം വി രാഘവനെ തോല്‍പ്പിച്ചത്. രാജുവിന് 58895 വോട്ടും എംവിആറിന് 50970 വോട്ടുമാണ് കിട്ടിയത്. മണ്ഡലം പുനര്‍നിര്‍ണയത്തിന് മുമ്പ് പുനലൂര്‍ നഗരസഭയിലെ 32 വാര്‍ഡുകളും, കുളത്തൂപ്പുഴ, ഏരൂര്‍, അഞ്ചല്‍, ഇടമുളയ്ക്കല്‍, കരവാളൂര്‍, അലയമണ്‍ പഞ്ചായത്തുകളും ഉള്‍പ്പെട്ടിരുന്നു. ഇപ്പോള്‍ പുനലൂര്‍ നഗരസഭയിലെ 35 വാര്‍ഡുകളും, അഞ്ചല്‍, ഇടമുളയ്ക്കല്‍, കരവാളൂര്‍, കുളത്തൂപ്പുഴ, ഏരൂര്‍, പത്തനാപുരം മണ്ഡലത്തിലായിരുന്ന ആര്യങ്കാവ്, തെന്മല പഞ്ചായത്തുകളും ഉല്‍പ്പെടുന്നതാണ് പുനലൂര്‍ മണ്ഡലം.
Labels: , ,

Post a Comment

[facebook]

Author Name

{facebook#https://www.facebook.com/joypkripa}

Contact Form

Name

Email *

Message *

Powered by Blogger.