പുനലൂരിനടത്ത് വിളക്കുവെട്ടം സ്വദേശി. ഫോട്ടോഗ്രാഫര്‍ ആകുക എന്നതായിരുന്നു ചെറുപ്പത്തിൽ അരുണിന്റെ സ്വപ്നം. അതിനിടയിൽ അല്പം സിനിമാ മോഹവും മനസ്സിൽ കയറിപ്പറ്റി. സിനിമയിൽ ക്യാമറാമാന്‍ ആകുവാന്‍ മദ്രാസിലേക്ക് പോകുകയും പല വാതിലുകളിൽ അവസരങ്ങൾക്കായി അലയുകയും ചെയ്തു. ഒരു സ്റ്റിൽ ഫോട്ടോഗ്രാഫറുടെ അസിസ്റ്റന്റായി മാറാൻ അവസരം ലഭിച്ചുവെങ്കിലും പിന്നീട് ചില കാരണങ്ങളാല്‍ നാട്ടിലേക്ക് തിരികെയെത്തി. നാട്ടിലെത്തി പുനലൂരിൽ ഒരു സ്റ്റുഡിയോയിൽ ഫോട്ടോഗ്രഫറായി ജോലി തുടങ്ങി. ബ്ലാക്ക് & വൈറ്റ് ക്യാമറയിലായിരുന്നു തുടക്കം. നിരവധി സിനിമാ മാസികകൾക്കും മുഖ്യ പത്രങ്ങൾക്കും വേണ്ടി ആ സമയത്ത് ഫ്രീലാൻസായി പ്രവർത്തിച്ചു. അതിൽ നിന്നുള്ള പരിചയം അരുണിനെ സീരിയൽ മേഖലയിൽ എത്തിച്ചു. കെ ജി ജോർജ്ജിന്റെ ഇളവങ്കോട് ദേശം എന്ന ചിത്രത്തിൽ അരുണിന്നു പ്രോഡക്ഷന്‍ മാനേജര്‍ ആകുവാന്‍  അവസരം ലഭിച്ചു. അദ്ദേഹത്തിന്റെ സ്വദേശത്തിനടുത്തായിരുന്നു ഈ ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. ആ നാട് അറിയാവുന്നതിനാലും മദ്രാസിലായിരുന്നപ്പോൾ ഉള്ള പരിചയം കൊണ്ടും ആ ചിത്രത്തിന്റെ പ്രൊഡ. കണ്ട്രോളർ പി. എ. ലത്തീഫ് അരുണിനെ ആ സിനിമയിൽ അദ്ദേഹത്തിന്റെ അസിസ്റ്റന്റായി വിളിക്കുകയായിരുന്നു. പിന്നീട് പ്രശസ്ത ചലച്ചിത്ര സംവിധായകനും നിരൂപകനുമൊക്കെയായ വിജയകൃഷ്ണൻ സംവിധാനം ചെയ്ത ദലമർമരങ്ങൾ എന്ന സിനിമയിലാണ് ആദ്യമായി സ്വതന്ത്ര സ്റ്റിൽ ഫോട്ടോഗ്രഫറായി പ്രവർത്തിച്ചത്.  

ആറോളം ഡോക്യുമെന്ററികൾ അരുൺ സംവിധാനം ചെയ്തിട്ടുണ്ട്. 2010 ലെ ഫിലിം ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെ പത്തോളം പുരസ്കാരങ്ങളും ഈ ഡോക്യുമെന്ററികൾക്കു ലഭിച്ചിട്ടുണ്ട്. ചരിത്ര പ്രാധാന്യമുള്ള പുനലൂർ ചെങ്കോട്ട തീവണ്ടിപ്പാതയെക്കുറിച്ച് അദ്ദേഹം ചെയ്ത ഡോക്യുമെന്ററി - "ഓർമകളിലേക്ക് ഒരു ഒറ്റയടിപ്പാത" പ്രദർശിപ്പിച്ച ഫിലിം ഫെസ്റ്റിവലിലെ ജൂറി മെമ്പറായിരുന്നു സംവിധായകൻ ഡോ. ബിജു. അദ്ദേഹവുമായുള്ള പരിചയം "കാട് പൂക്കുന്ന നേരം" എന്ന ചിത്രത്തിൽ സ്റ്റിൽ ഫോട്ടോഗ്രഫറാക്കി. അദ്ദേഹത്തിന്റെ അടുത്ത ചിത്രം "സൗണ്ട് ഓഫ് സൈലൻസ്" ലും അരുൺ തന്നെയായിരുന്നു സ്റ്റിൽ ഫോട്ടോഗ്രാഫർ. 2016 ൽ "അകം പുറം" എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചു കൊണ്ട് അഭിനയ രംഗത്തേക്കും കടന്നു. "കാട് പൂക്കുന്ന നേരം" എന്ന ചിത്രത്തിൽ ഒരു വേഷം അഭിനയിച്ച അരുൺ, വ്യാസൻ എടവനക്കാട് സംവിധാനം ചെയ്ത "അയാൾ ജീവിച്ചിരിപ്പുണ്ട്" എന്ന സിനിമയിൽ മറ്റൊരു വേഷം ചെയ്തു.

സിനിമ കഥാപാത്രം                    സംവിധാനം                           വര്‍ഷം
അയാൾ ജീവിച്ചിരിപ്പുണ്ട് വ്യാസൻ എടവനക്കാട്                       2017
കാട് പൂക്കുന്ന നേരം                       ഡോ.ബിജു                                      2017

Arun Punalur's first documentary MAHATHMAVINE THEDI" about gandhiji .part 1
Arun Punalur's first documentary MAHATHMAVINE THEDI" about gandhiji .part 2

Arun Punalur's documentary " BROKEN ROOTS."
ഡോക്യുമെന്ററി - ഓർമകളിലേക്ക് ഒരു ഒറ്റയടിപ്പാതPost a Comment

Classifieds

[Classified][featured1]

Author Profile

{facebook#https://www.facebook.com/joypkripa}

Punalur Plywood - പുനലൂര്‍ പ്ലൈവുഡ്

Punalur Plywood - പുനലൂര്‍ പ്ലൈവുഡ്
പുനലൂരിന്റെയടുത്ത് കല്ലടയാറ്റിന്റെ തീരത്ത്‌ കുര്യോട്ട് മലയില്‍ 1943 നവംബര്‍ 11 ന് മാര്‍ത്താണ്ഡവര്‍മ്മ ഇളയരാജ ആണ് കമ്പനി ഉത്ഘാദാനം ചെയ്തത്.പിന്നീട് ട്രാവന്കോര്‍ പ്ലൈവുഡ് ഇന്‍ഡസ്ട്രീസ് ആയി തീര്‍ന്നു.പത്ത് ലക്ഷം രൂപ ആയിരുന്നു കമ്പനി സ്ഥാപിച്ചപ്പോള്‍ ഉള്ള മൂലധനം 51% ഓഹരി തിരുവിതാംകൂര്‍ സര്‍ക്കാരിനു ആയിരുന്നു.49% ഓഹരി സ്വകാര്യ കമ്പനി ആയ ചിന്നു ഭായി ആന്‍ഡ് സണ്‍സിനും.

പുനലൂരും സ്വാതന്ത്ര്യ സമരവും - Freedom Fighters in Punalur

പുനലൂരും സ്വാതന്ത്ര്യ സമരവും - Freedom Fighters in Punalur
വഞ്ചിനാഥയ്യര്‍ എന്ന സ്വാതന്ത്ര്യ സമരസേനാനി പുനലൂര്‍ കേന്ദ്രീകരിച്ച് വൈദേശിക ശക്തികള്‍ക്കെതിരെയുള്ള ദേശീയപ്രസ്ഥാനം ശക്തിപ്പെടുത്തി.നിരവധി കള്ളകേസുകളില്‍ കുടുക്കി അദ്ദേഹത്തെ രാജ്യദ്രോഹിയാക്കി മാറ്റി.പോലീസ് അദ്ദേഹത്തെ വെട്ടയാടികൊണ്ടിരുന്നു.ജനിച്ചു വളര്‍ന്ന തമിഴ്നാട്ടില്‍ നിന്നും വഞ്ചിനാഥയ്യര്‍ പുനലൂരില്‍ വന്നു താമസമുറപ്പിച്ചു.

പുനലൂര്‍ 150 വര്‍ഷം മുന്‍പ് എങ്ങനെ ആയിരുന്നു

പുനലൂര്‍ 150 വര്‍ഷം മുന്‍പ് എങ്ങനെ ആയിരുന്നു
ഒന്നര നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള പുനലൂര്‍ എങ്ങനെയായിരുന്നിരിക്കണം ? തൂക്കുപാലമോ പേപ്പര്‍ മില്ലോ ഇല്ല.(അത് രണ്ടും ഇന്നും ഇല്ലാത്ത സ്ഥിതി ആണ് ! )റെയില്‍വേയോ റെയില്‍വേ സ്റ്റേഷനോ ഇല്ല .ബസ്‌ സര്‍വീസ് ഒന്നും തന്നെ ഇല്ല പാലത്തിന്റെ സ്ഥാനത്ത് കടത്ത് വള്ളമുണ്ടായിരുന്നു.

Punalur Hanging Bridge - പുനലൂര്‍ തൂക്കുപാലം

Punalur Hanging Bridge - പുനലൂര്‍ തൂക്കുപാലം 1872 ലെ അന്നത്തെ മദ്രാസ് ഗവർണർ 'ഫയർ ധ്വര' തിരുവിതാംകൂർ സന്ദർശനം നടത്തി. മാൾട്ട് എന്ന ധ്വരയായിരുന്നു. ഗവർണറുടെ പൊളിറ്റിക്കൽ സെക്രട്ടറി. തിരുവിതാംകൂർ ദിവാൻജി സർ ടി. മാധവറാവു ആയിരുന്നു. മദ്രാസിൽ നിന്നും ഗവർണർ തിരുവിതാംകൂർ സന്ദർശിച്ചപോൾ പോളിറ്റിക്കൽ സെക്രട്ടറി ദിവാൻജി മാധവറാവുവിനോട് ഒരാവശ്യം ഉന്നയിച്ചു. 'കല്ലടയാറിനു കുറുകെ ഒരു പാലം പണിയുക'.

Punalur Papper Mill - പുനലൂര്‍ പേപ്പര്‍ മില്‍

Punalur Papper Mill - പുനലൂര്‍ പേപ്പര്‍ മില്‍ 1200 തൊഴിലാളികൾ ജോലി ചെയ്യുന്ന പുനലൂർ പേപ്പർമിൽ തിരുവിതാംകൂറിലെ ആദ്യത്തെ സം‌യോജിത ഓഹരി കമ്പനിയാണ് (ജോയിന്റ് സ്റ്റോക്ക് കമ്പനി). 1885-1888 ൽ ബ്രിട്ടീഷ് പൗരനായ ഐ. എച്ച്. കാമറൂൺ കല്ലടയാറിന്റെ തീരത്തായി മിൽ സ്ഥാപിച്ചു. കടലാസ് നിർമ്മാണ രംഗത്ത് ഈറ്റ കൊണ്ട് കടലാസ് നിർമിക്കുന്ന ഇന്ത്യയിലെ ആദ്യ സ്ഥാപനമായിരുന്നു.

Punalur Boys School

Punalur Boys School പുനലൂര്‍ ബോയ്സ് ഹൈസ്കൂളിന്‍റെ ചരിത്രം ചുരുക്കം ചില വാക്കുകളില്‍... പത്തനാപുരം താലുക്കിന്‍റെ സമഗ്ര വികസനത്തിനും അഭിവൃദ്ധിക്കും ഉതകുന്ന സ്കൂളുകള്‍, വായനശാലകള്‍, ആരോഗ്യകേന്ദ്രങ്ങള്‍,എന്നിവ സ്ഥാപിക്കുക,ഉന്നത വിദ്യാഭ്യാസത്തിനും, സാങ്കേതിക വിദ്യാഭ്യാസത്തിനും ആവശ്യമായ സ്ഥാപനങള്‍ നടത്തുക എന്നീ ഉദ്ദേശ ലക്ഷ്യങ്ങളോടെ രൂപം കൊണ്ട സംഘടന ആണ് പത്തനാപുരം താലുക്ക് സമാജം.

Punalur Railway History

Punalur Railway History ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തിരുവിതാംകൂർ രാജാവ് ശ്രീമൂലം തിരുനാളിന്റെ കാലത്താണു് കൊല്ലത്തുനിന്നും പുനലൂർ - ഇടമൺ- ഭഗവതിപുരം - ചെങ്കോട്ട വഴി തിരുനെൽ‌വേലി വരെ മീറ്റർഗേജ് വീതിയിൽ പണികഴിച്ച ഈ പാത പണി നിർമ്മിക്കപ്പെട്ടതു്. ദുർഘടമായ മലമ്പ്രദേശങ്ങളിലൂടെ കടന്നുപോവുന്ന പാതയ്ക്കു് അന്നത്തെ കണക്കിൽ 1,12,65,637 രൂപയായിരുന്നു നിർമ്മാണച്ചെലവു്.

കലയനാട് പീപ്പിള്‍സ്‌ ലൈബ്രറി

കലയനാട് പീപ്പിള്‍സ്‌ ലൈബ്രറി പുനലൂരിന്റെ കിഴക്കന്‍ മേഖലയില്‍ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യമായി നില കൊള്ളുന്ന ഒരു മഹത് പ്രസ്ഥാനമാണ് കലയനാട് പീപ്പിള്‍സ്‌ ലൈബ്രറി, സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ലബ്. കഴിഞ്ഞ 60 വര്‍ഷക്കാലമായി ഈ പ്രദേശത്തിന്റെ വികാസ പരിണാമങ്ങളുടെ ചരിത്രം കെ.പി.എല്‍.എ.സി. യുടെ ചരിത്രവുമായി ഇഴചേര്‍ന്നിരിക്കുന്നുവെന്ന് പറയാം

Contact Form

Name

Email *

Message *

Powered by Blogger.