Kudukkath Para കുടുക്കത്ത് പാറ


ഒഴിവുകാലത്ത് മാത്രമല്ല സമയം കിട്ടുമ്പോഴൊക്കെ, കുടുംബസമേതവും, സുഹൃത്തുക്കളോടൊപ്പവുമൊക്കെ ടൂറിസ്റ്റുകേന്ദ്രങ്ങൾ തേടി യാത്ര തിരിക്കുന്നവരാണല്ലോ നമ്മളിലേറെയും.


തെന്മല ഇക്കോടൂറിസം പലപ്രാവശ്യം കണ്ടിട്ടുള്ളവർക്ക് ഇതാ മറ്റൊരു ഇക്കോ ടൂറിസ്റ്റ് മേഖലകൂടി പരീക്ഷിച്ച് നോക്കാവുന്നതാണ്‌.

വനറാണിയൂടെ കിരീടമായി കുടുക്കത്ത് പാറ

പശ്ചിമ ഘട്ട മല നിരകളിൽ വനറാണിയുടെ കിരീടം പോലെ തലയെടുപ്പോടെ നിൽക്കുന്ന അപൂർവ്വമായ പ്രക്യതിയുടെ വിസ്മയക്കാഴചയാണ് കുടുക്കത്ത് പാറ. മന്വന്തരങ്ങളുടെ പഴക്കമുള്ള കാടിന്റെ മുതുമുത്തശ്ശന് ആയിരത്തി അഞ്ഞുറ് അടിയോളം ഉയരമുണ്ട് വിവിധ ദിക്കുകളിൽ നിന്നുനോക്കുമ്പോൾ വിവിധ ആകൃതികളിൽ ദൃശ്യാനുഭവം പകരുന്ന പ്രക്യതിയുടെ അത്ഭുത വിസ്മയ പ്രതീകമാണ് കുടുക്കത്ത് പാറ. പുരാണങ്ങളിൽ പോലും പരാമർശിക്കപ്പെടുന്ന ആരോഗ്യപ്പച്ച ഉൾപ്പെടെ അമൂല്യ സസ്യ ജൈവ സമ്പത്തുകൾ കുടുക്കത്ത് പാറയില്‍ സുഗന്ധം പരത്തുന്നു.

മന്വന്തരങ്ങളുടെ പഴക്കമുള്ള കുടുക്കത്ത് പാറയുടെ ഐതീഹ്യമായി പഴമക്കാർ പറയുന്നത് 
സീതാദേവിയെ രാവണൻ കടത്തികൊണ്ട് പോയപ്പോൾ ജഡായുവുമായി നടന്ന യുദ്ധത്തിൽ രാവണന്‍റെ കത്തി തെറിച്ച് വീണ സ്ഥലമാണ് കുടുക്കത്ത് പാറ എന്നാണ്.

രാവണൻ ലങ്കയിലെക്കുള്ള യാത്രാമദ്ധ്യേ ഇവിടെ നിന്ന് ആരോഗ്യ പച്ച ശേഖരിച്ച് എന്നും ഐതീഹ്യം നിലവിലുണ്ട്. കൂടാതെ യക്ഷന്മാരുടെയും ഗന്ധര്‍വന്മാരുടെയും ദേവന്മാരുടെയും വിഹാരരംഗമായ കുടുക്കത്ത് പാറയും അനുബന്ധ സ്ഥലങ്ങളും അശുദ്ധം ആക്കിയാല്‍ യക്ഷ, ഗന്ധര്‍വ,ദേവന്മാരുടെ ശാപം ഉണ്ടാകുകയും അങ്ങനെ ഉള്ളവര്‍ക്ക് അനേക കഷ്ടനഷ്ടങ്ങള്‍ ഉണ്ടാകും എന്ന് പഴമക്കാര്‍ പറയുന്നു. അതിനാല്‍ ഇവിടെ എത്തുന്ന സഞ്ചാരികള്‍ യാതൊരു പാഴ്വസ്തുക്കളും ഇവിടെ കളയാറില്ല.

മൂന്ന് പാറകൾ ചേർന്ന് വലിയ കുന്നുപോലെ കാണുന്ന ഇവിടെയെത്താൻ ആനക്കുളത്തു നിന്ന് വനഭാഗത്തൂടെ ഒരു കിലോമീറ്ററോളം കാട്ടിലൂടെ സഞ്ചരിക്കണം. മുകളിലേക്ക് കയറാൻ പടവുകളും സുരക്ഷാവേലികളുമുണ്ട്. രണ്ട് പാറവരെ കയറാം. അടുത്തായി ഒരു തടയണയും, കാവും ഗുഹയുമുണ്ട് ഈ കാവിന് "കുടുക്കത്ത് കാവ്" എന്നും ഗുഹക്ക് "സായിപ്പ് ഗുഹ" എന്നുമാണ് പേര് വിളിക്കുന്നത്‌.

ബ്രിട്ടിഷ് ഭരണ കാലത്ത് സാഹസികരായ ബ്രിട്ടിഷുകാർ കുടുക്കത്തു പാറയോട് ചേർന്ന് ഗുഹയിൽ താമസ്സിച്ചതായും അങ്ങനെ ആ ഗുഹക്ക് സായിപ്പ് ഗുഹ എന്ന് പേരും വന്നു എന്ന് പറയപ്പെടുന്നു.


കൊല്ലം ജില്ലയിലെ അലയമൺ ഗ്രാമപ്പഞ്ചായത്തിലെ ചണ്ണപ്പേട്ട ആനക്കുളത്ത് നിന്നും രണ്ട് കിലോമീറ്റർ വനപാതയിലുടെ സഞ്ചരിച്ച് പടവുകൾ കയറി പാറയുടെ മുകളിൽ എത്താം പൊൻമുടി മുതൽ തമിഴ്നാട്ടില്‍ വരെ നീണ്ട് നിൽക്കുന്ന അതിവിശാല കാഴചകൾ പാറയുടെ മുകളിൽ നിന്ന് കാണാം. വൈവിദ്ധ്യങ്ങളായ ദൃശ്യാനുഭവങ്ങൾ സമ്മാനിക്കുന്ന പ്രക്യതിയുടെ വിസ്മയിപ്പിക്കുന്ന അത്ഭുത കാഴചകളിലേക്ക് പ്രകൃതി സ്നേഹികള്‍ക്ക് സാഹസികതയുടെ ലോകത്തിലേക്ക് സ്വാഗതം.

ഒരു ഇക്കോടൂറിസംപദ്ധതിയാണ് കുടുക്കത്ത് പാറ. ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഇവിടെ ഒരു റോപ്‌വേ സംവിധാനമൊരുക്കാൻ പദ്ധതിയുണ്ട്.

ആനക്കുളം ജംഗ്ഷനിൽ നിന്നും ഇക്കോടൂറീസ്റ്റ് മേഖലയിലേക്കുള്ള യാത്ര ആരംഭിക്കുന്നതിനുള്ള കൂറ്റൻ ആർച്ച് സ്ഥാപിച്ചിരിക്കുന്നു.(ചിത്രം ചുവടെ)
സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ( കാർ, ജീപ്പ്, ബൈക്ക് മുതലായ ചെറിയ വാഹനങ്ങൾ) അകത്തേക്ക് ഓടിച്ച്  പോകാം.


ഇരുവശത്തും വൃക്ഷക്കൂട്ടങ്ങൾ നിറഞ്ഞ പരുക്കൻ മൺപാത, ഉരുളൻ കല്ലുകൾ, അവിടവിടെ ഉയർന്നു നില്ക്കുന്ന വൃക്ഷങ്ങളുടെ വേരുകൾ എന്നിവ യാത്ര അതീവ രസകരവും ഹൃദ്യവുമാക്കുന്നു. ( ആൾക്കൂട്ടവും, തിരക്കും, കച്ചവടസ്ഥാപനങ്ങളോ ഒന്നുമില്ലാത്ത നിബിഢമായ വൃക്ഷ നിരകൾക്കിടയിലൂടെയുള്ള യാത്ര ഏതോ ഹോളിവുഢ് ഹൊറർ സിനിമയെ ഓർമ്മിപ്പിക്കുന്നുവെന്ന് കൂട്ടത്തിലൊരാൾ പറഞ്ഞു).

തടയണവരെ ഇങ്ങനെ ചെറിയ വാഹനങ്ങളിൽ സാഹസികമായി ഓടിച്ച് പോകാം, എന്നത് വളരെ സൗകര്യപ്രദമാണ്‌.( സുഹൃത് സംഘങ്ങൾക്കും, കുടുംബങ്ങൾക്കും കാൽനടയായി യാത്രയുടെ രസം നുകർന്ന് പോകുകയുമാവാം. )

തടയണ

ഇവിടെ വിശ്രമിക്കാനുള്ള സൗകര്യമുണ്ട്. ചുറ്റും കാടിന്‍റെ സമൃദ്ധി, അവയ്ക്കിടയിൽ ഉയർന്നുനില്‍ക്കുന്ന വിവിധ ആകൃതിയിലുള്ള കരിമ്പാറകൾ, കാഴ്ച്ചക്കാരന്റെ ഭാവനയ്ക്കനുസരിച്ച് ഓരോരോ രൂപങ്ങൾ സങ്കല്പ്പിച്ച് എടുക്കാവുന്ന തരത്തിലുള്ളവയാണ്‌ അവയോരോന്നും.സൂക്ഷിച്ച് കുത്തനെ ചരിഞ്ഞ ഒറ്റയടിപ്പാതയിലെ കാട്ടുചെടികൾ വകഞ്ഞുമാറ്റി താഴേക്കിറങ്ങിച്ചെന്നാൽ, ഉരുളൻ പാറകൾക്കിടയിലായി തടയണ കാണാം.


മഴക്കാലത്ത് ജലസമൃദ്ധമാണെങ്കിലും വേനലിൽ അത് വരണ്ടതാണ്‌ എന്നത്‌ കുറച്ച് സങ്കടം സഞ്ചാരിയുടെ ഉള്ളിലുണ്ടാക്കും. ഒരു പുഴ, അല്ലെങ്കിൽ ഒരു കുഞ്ഞരുവി ഈ മരക്കൂട്ടങ്ങൾക്കിടയിൽ വറ്റാതെ ഒഴുകിയിരുന്നെങ്കിലെന്ന് നമ്മൾ അതിയായി ആഗ്രഹിച്ച് പോകുന്ന നിമിഷം. തിരിച്ച് കാട്ടുചെടികൾക്കിടയിലൂടെ മുകളിലേക്ക് നടക്കുമ്പോൾ അതൊരു മോഹഭംഗമായി മനസ്സിലുണ്ടാകും.


ഇനിയാണ്‌ ശരിയായ കയറ്റം തുടങ്ങുന്നത്‌. പാറക്കൂട്ടങ്ങൾക്കിടയിലൂടെ മുകളിലേക്ക് കയറാം. കയറ്റം തുടങ്ങുന്ന ഭാഗത്ത് കുറച്ച് കഠിനമാണെങ്കിലും, മുകളിലേക്ക് കയറുംതോറും അത് ആയാസരഹിതമാകുന്നുണ്ട്‌.

കുടിക്കാനായി ശുദ്ധജലം കരുതുന്നത് വളരെ നല്ലതാണ്‌ എന്ന് അനുഭവം പഠിപ്പിക്കുന്നു, ഇതിനുള്ളിൽ കച്ചവടസ്ഥാപനങ്ങളോ , സ്റ്റാളുകളോ ഒന്നും തന്നെയില്ല. തികച്ചും നൈസർഗ്ഗികമായ ഭൂപ്രകൃതിമാത്രം, അതുകൊണ്ട് ആനക്കുളം ജംഗ്ഷനിൽ നിന്നുതന്നെ വെള്ളം കരുതുന്നതാണ്‌ നല്ലത്. 

ഒപ്പം ഒരപേക്ഷകൂടി വെള്ളകുപ്പികൾ ഉൾപ്പെടെയുള്ള ഒരു പ്ളാസ്റ്റിക്ക് വസ്തുക്കളും ദയവായി ഈ ജൈവസമൃദ്ധിയിൽ വലിച്ചെറിയരുത്.മുകളിൽ നമുക്കുവേണ്ടി കാത്തിരിക്കുന്നത് അവിസ്മരണീയമായ കാഴ്ചകളാണ്‌. കുടുക്കത്ത്പാറ എന്നത് ആകാശം മുട്ടെ ഉയർന്നുനില്ക്കുന്ന ഒരു കൂറ്റൻ കരിമ്പാറയാണ്‌, അജയ്യമായി അതങ്ങ് ഉയർന്ന് നില്ക്കുന്നു, അതിനരികിലേക്കാണ്‌ നമ്മുടെ യാത്ര. 


അവിടേക്ക് കയറിയെത്താൻ അല്പം പ്രയത്നം ആവശ്യമാണ്‌. എത്തിയാലോ, സമുദ്രനിരപ്പിന്‌ വളരെ മുകളിൽ ആകാശത്തേക്ക് തലയുയർത്തി നില്ക്കുന്ന പടുകൂറ്റൻപാറയുടെ വശങ്ങളിലായി ചിറകുകൾ വിടർത്തിയപോലെ മറ്റനേകം പാറകൾ.അവയ്ക്കിടയിൽ അപൂർവ്വങ്ങളായ വൃക്ഷങ്ങൾ പലതും പുഷ്പിച്ചുനില്ക്കുന്നു. നമ്മളിതുവരെ കണ്ടിട്ടില്ലാത്ത പൂക്കൾ, വിവിധ വർണങ്ങളിൽ കാണാം.അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കുടുക്കത്തു പാറക്കു മുകളിലെ
 "ഗന്ധര്‍വന്‍ പാല"

പാറകൾക്ക് മുകളിൽ ഇക്കോടൂറിസത്തിന്റെ ഭാഗമായി നിർമ്മിച്ച സുരക്ഷാവേലികൾ, അവയ്ക്കിടയിലൂടെ സൂക്ഷിച്ച് വശങ്ങളിലേക്ക് നീങ്ങി നിന്ന് , താഴ് വരയിൽ നിറഞ്ഞ കാടിന്റെ വന്യത കാണാം. വീശിയടിക്കുന്ന കാറ്റിൽ ഇരുകൈകളും വശങ്ങളിലേക്ക് വിടർത്തി അവർണനീയമായ അനുഭൂതിയിലേക്ക് ഉയരുമ്പോൾ, ഉറക്കെ ആരവം മുഴക്കാൻ തോന്നും. തണുത്ത കാറ്റിൽ വസ്ത്രങ്ങൾ ശരീരത്തോടൊട്ടുകയും, ഒരു തൂവൽ പോലെ നിങ്ങളുടെ മനസ്സും ശരീരവും ഭാരരഹിതമായിത്തീരുകയും ചെയ്യും.ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് ചണ്ണപ്പേട്ട സർവ്വിസ് സഹകരണ ബാങ്ക് താമസത്തിനുള്ള സൗകര്യം  ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങൾക്ക് : ചണ്ണപ്പേട്ട സർവ്വിസ് ബാങ്ക് :04752304233.

കുടുക്കത്ത്പാറ ഫേസ്ബുക്ക്‌ പേജ് ലൈക്‌ ചെയ്യാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക.

കടപ്പാട് : സേതു . എസ്സ് .വി.,സാലു സാമുവേൽ

ബിജു വിലപ്പാട്. കടപ്പാട്: ബാബു തടത്തിൽ നോവലിസ്റ്റ് 

റൂട്ട് മാപ്പ് നോക്കി നിഷ്പ്രയാസം എത്തിച്ചേരാം


ഗൂഗിള്‍ മാപ്പില്‍ കുടുക്കത്ത് പാറ

Labels: ,

Post a Comment

Classifieds

[Classified][featured1]

Author Profile

{facebook#https://www.facebook.com/joypkripa}

Punalur Plywood - പുനലൂര്‍ പ്ലൈവുഡ്

Punalur Plywood - പുനലൂര്‍ പ്ലൈവുഡ്
പുനലൂരിന്റെയടുത്ത് കല്ലടയാറ്റിന്റെ തീരത്ത്‌ കുര്യോട്ട് മലയില്‍ 1943 നവംബര്‍ 11 ന് മാര്‍ത്താണ്ഡവര്‍മ്മ ഇളയരാജ ആണ് കമ്പനി ഉത്ഘാദാനം ചെയ്തത്.പിന്നീട് ട്രാവന്കോര്‍ പ്ലൈവുഡ് ഇന്‍ഡസ്ട്രീസ് ആയി തീര്‍ന്നു.പത്ത് ലക്ഷം രൂപ ആയിരുന്നു കമ്പനി സ്ഥാപിച്ചപ്പോള്‍ ഉള്ള മൂലധനം 51% ഓഹരി തിരുവിതാംകൂര്‍ സര്‍ക്കാരിനു ആയിരുന്നു.49% ഓഹരി സ്വകാര്യ കമ്പനി ആയ ചിന്നു ഭായി ആന്‍ഡ് സണ്‍സിനും.

പുനലൂരും സ്വാതന്ത്ര്യ സമരവും - Freedom Fighters in Punalur

പുനലൂരും സ്വാതന്ത്ര്യ സമരവും - Freedom Fighters in Punalur
വഞ്ചിനാഥയ്യര്‍ എന്ന സ്വാതന്ത്ര്യ സമരസേനാനി പുനലൂര്‍ കേന്ദ്രീകരിച്ച് വൈദേശിക ശക്തികള്‍ക്കെതിരെയുള്ള ദേശീയപ്രസ്ഥാനം ശക്തിപ്പെടുത്തി.നിരവധി കള്ളകേസുകളില്‍ കുടുക്കി അദ്ദേഹത്തെ രാജ്യദ്രോഹിയാക്കി മാറ്റി.പോലീസ് അദ്ദേഹത്തെ വെട്ടയാടികൊണ്ടിരുന്നു.ജനിച്ചു വളര്‍ന്ന തമിഴ്നാട്ടില്‍ നിന്നും വഞ്ചിനാഥയ്യര്‍ പുനലൂരില്‍ വന്നു താമസമുറപ്പിച്ചു.

പുനലൂര്‍ 150 വര്‍ഷം മുന്‍പ് എങ്ങനെ ആയിരുന്നു

പുനലൂര്‍ 150 വര്‍ഷം മുന്‍പ് എങ്ങനെ ആയിരുന്നു
ഒന്നര നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള പുനലൂര്‍ എങ്ങനെയായിരുന്നിരിക്കണം ? തൂക്കുപാലമോ പേപ്പര്‍ മില്ലോ ഇല്ല.(അത് രണ്ടും ഇന്നും ഇല്ലാത്ത സ്ഥിതി ആണ് ! )റെയില്‍വേയോ റെയില്‍വേ സ്റ്റേഷനോ ഇല്ല .ബസ്‌ സര്‍വീസ് ഒന്നും തന്നെ ഇല്ല പാലത്തിന്റെ സ്ഥാനത്ത് കടത്ത് വള്ളമുണ്ടായിരുന്നു.

Punalur Hanging Bridge - പുനലൂര്‍ തൂക്കുപാലം

Punalur Hanging Bridge - പുനലൂര്‍ തൂക്കുപാലം 1872 ലെ അന്നത്തെ മദ്രാസ് ഗവർണർ 'ഫയർ ധ്വര' തിരുവിതാംകൂർ സന്ദർശനം നടത്തി. മാൾട്ട് എന്ന ധ്വരയായിരുന്നു. ഗവർണറുടെ പൊളിറ്റിക്കൽ സെക്രട്ടറി. തിരുവിതാംകൂർ ദിവാൻജി സർ ടി. മാധവറാവു ആയിരുന്നു. മദ്രാസിൽ നിന്നും ഗവർണർ തിരുവിതാംകൂർ സന്ദർശിച്ചപോൾ പോളിറ്റിക്കൽ സെക്രട്ടറി ദിവാൻജി മാധവറാവുവിനോട് ഒരാവശ്യം ഉന്നയിച്ചു. 'കല്ലടയാറിനു കുറുകെ ഒരു പാലം പണിയുക'.

Punalur Papper Mill - പുനലൂര്‍ പേപ്പര്‍ മില്‍

Punalur Papper Mill - പുനലൂര്‍ പേപ്പര്‍ മില്‍ 1200 തൊഴിലാളികൾ ജോലി ചെയ്യുന്ന പുനലൂർ പേപ്പർമിൽ തിരുവിതാംകൂറിലെ ആദ്യത്തെ സം‌യോജിത ഓഹരി കമ്പനിയാണ് (ജോയിന്റ് സ്റ്റോക്ക് കമ്പനി). 1885-1888 ൽ ബ്രിട്ടീഷ് പൗരനായ ഐ. എച്ച്. കാമറൂൺ കല്ലടയാറിന്റെ തീരത്തായി മിൽ സ്ഥാപിച്ചു. കടലാസ് നിർമ്മാണ രംഗത്ത് ഈറ്റ കൊണ്ട് കടലാസ് നിർമിക്കുന്ന ഇന്ത്യയിലെ ആദ്യ സ്ഥാപനമായിരുന്നു.

Punalur Boys School

Punalur Boys School പുനലൂര്‍ ബോയ്സ് ഹൈസ്കൂളിന്‍റെ ചരിത്രം ചുരുക്കം ചില വാക്കുകളില്‍... പത്തനാപുരം താലുക്കിന്‍റെ സമഗ്ര വികസനത്തിനും അഭിവൃദ്ധിക്കും ഉതകുന്ന സ്കൂളുകള്‍, വായനശാലകള്‍, ആരോഗ്യകേന്ദ്രങ്ങള്‍,എന്നിവ സ്ഥാപിക്കുക,ഉന്നത വിദ്യാഭ്യാസത്തിനും, സാങ്കേതിക വിദ്യാഭ്യാസത്തിനും ആവശ്യമായ സ്ഥാപനങള്‍ നടത്തുക എന്നീ ഉദ്ദേശ ലക്ഷ്യങ്ങളോടെ രൂപം കൊണ്ട സംഘടന ആണ് പത്തനാപുരം താലുക്ക് സമാജം.

Punalur Railway History

Punalur Railway History ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തിരുവിതാംകൂർ രാജാവ് ശ്രീമൂലം തിരുനാളിന്റെ കാലത്താണു് കൊല്ലത്തുനിന്നും പുനലൂർ - ഇടമൺ- ഭഗവതിപുരം - ചെങ്കോട്ട വഴി തിരുനെൽ‌വേലി വരെ മീറ്റർഗേജ് വീതിയിൽ പണികഴിച്ച ഈ പാത പണി നിർമ്മിക്കപ്പെട്ടതു്. ദുർഘടമായ മലമ്പ്രദേശങ്ങളിലൂടെ കടന്നുപോവുന്ന പാതയ്ക്കു് അന്നത്തെ കണക്കിൽ 1,12,65,637 രൂപയായിരുന്നു നിർമ്മാണച്ചെലവു്.

കലയനാട് പീപ്പിള്‍സ്‌ ലൈബ്രറി

കലയനാട് പീപ്പിള്‍സ്‌ ലൈബ്രറി പുനലൂരിന്റെ കിഴക്കന്‍ മേഖലയില്‍ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യമായി നില കൊള്ളുന്ന ഒരു മഹത് പ്രസ്ഥാനമാണ് കലയനാട് പീപ്പിള്‍സ്‌ ലൈബ്രറി, സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ലബ്. കഴിഞ്ഞ 60 വര്‍ഷക്കാലമായി ഈ പ്രദേശത്തിന്റെ വികാസ പരിണാമങ്ങളുടെ ചരിത്രം കെ.പി.എല്‍.എ.സി. യുടെ ചരിത്രവുമായി ഇഴചേര്‍ന്നിരിക്കുന്നുവെന്ന് പറയാം

Contact Form

Name

Email *

Message *

Powered by Blogger.