പുനലൂരെ ഇപ്പോഴത്തെ ട്രാന്‍സ്പോര്‍ട്ടാഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് തടി ഡിപ്പോ ആയിരുന്നു. നാലുവശവും കാടുകേറികിടക്കുകയായിരുന്നു. ഈ സ്ഥലം തടവ് പുള്ളികളെ ചീക്കിനു കൊണ്ട് വരുന്നത് ഇവിടെ ആയിരുന്നു. ഇപ്പോഴത്തെ മുനിസിപ്പല്‍ റസ്റ്റ് ഹൌസും, ദീന്‍ ആശുപത്രിയും നില്‍ക്കുന്ന സ്ഥലം ഡിപ്പോ ആക്കി മാറ്റിയെങ്കിലും പിന്നീടവിടെ ടാഗോര്‍ മെമ്മോറിയല്‍ പൂന്തോട്ടം ആക്കാന്‍ ശ്രമം നടന്നു.അതും നടക്കാതെ വന്നത് നിമിത്തം തമിഴ് നാട്ടില്‍ നിന്നും വരുന്ന കന്നുകാലികളുടെ വില്പ്പന ചന്തയായി.പിന്നീട് മുനിസിപ്പാലിറ്റി റസ്റ്റ് ഹൗസ് സ്ഥാപിച്ചു.
1957 ല്‍ കമ്യുണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ അധികാരത്തില്‍ വരുകയും,ഇമ്പിച്ചി ബാവ കേരള ട്രാന്‍സ്പോര്‍ട്ട് മന്ത്രി ആകുകയും ചെയ്തയവസരത്തില്‍ ഇന്ന് കാണുന്നതിന് മുന്‍പുള്ള ട്രാന്‍സ്പോര്‍ട്ടാഫീസ് അദ്ദേഹം പണി പൂര്‍ത്തിയാക്കി ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു.
Post a Comment