
പുനലൂരിലെ അതിപുരാതനമായ പള്ളിയാണ് ആലഞ്ചേരി പള്ളി.നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മഹാനായ ഒരു സിദ്ധന്‍ ഇവിടെ വരുകയും ഇസ്ലാമിക പ്രബോധനം നടത്തുകയും ചെയ്തിരുന്നു.ആ മഹാത്മാവിന്റെ അന്ത്യവിശ്രമം സ്ഥിതി ചെയ്യുന്ന കബറിടം ഇവിടെ സ്ഥിതി ചെയ്യുന്നു.എല്ലാ മതത്തിലും പെട്ട ആയിരകണക്കിന് വിശ്വാസികള്‍ ഇവിടം സന്ദര്‍ശിച്ച് അനുഗ്രഹങ്ങള്‍ നേടി വരുന്നു.മറ്റ് പള്ളികളെ പോലെ ഇവിടെ ചന്ധനകുട മഹോത്സവം നടത്താറില്ലെന്നുള്ളത് ഒരു പ്രത്യേകതയാണ്.വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെ ഒരു പ്രാവശ്യം ചന്ദനകുട മോല്സവം നടത്തിയിരുന്നു.എന്നാല്‍ സ്വപ്നത്തിലൂടെ ഇവിടെ ചന്ദനകുടം നടത്താന്‍ പാടില്ല എന്ന് അന്നത്തെ ഭരണാധികാരികള്‍ക്ക് ദര്‍ശനം നല്‍കി.ഈ ദര്‍ശനത്തിന്റെ ഫലമായി പിന്നീട് ഒരിക്കലും ചന്ദന കുടം മഹോത്സവം നടത്തിയിരുന്നില്ല.
മത സൗഹൃദത്തിന്റെ പ്രതീകം ആണ് ആലഞ്ചേരി പള്ളി ആലഞ്ചേരി തങ്ങള്‍ എന്നാണു ഭക്ത ജനങ്ങള്‍ വിളിച്ചിരുന്നത്.ശബരി മലയിലെ മകര വിളക്ക് ദിവസം അയ്യപ്പ ഭക്തന്മാര്‍ ആലഞ്ചേരി പള്ളിയില്‍ എത്തി നേര്‍ച്ച കഴിച്ച ശേഷം പേട്ട തുള്ളി ശാസ്താംകോണം അയ്യപ്പ ക്ഷേത്രത്തില്‍ എത്തി വഴിപാടുകള്‍ ചെയ്യുന്നു.ആലഞ്ചേരി പള്ളി,കുറ്റിക്കാട്ട് പള്ളി,ടൌണ്‍ പള്ളി,വിളക്ക് വെട്ടം പള്ളി,എന്നീ നാല് പള്ളികളുടെ ഭരണാധികാരം ആലഞ്ചേരി ജമാഅത്തിനാണ്.1500 ല്‍ പരം കുടുംബാംഗങ്ങളും 10000 ല്‍ പരം അംഗങ്ങളും ഈ ജമാത്തില്‍ ഉള്‍പ്പെടുന്നു.ചാലക്കോട് പള്ളി,എന്‍.എച്ച് ജമാത്ത് പള്ളി, ഭാവ്ഹി ജമാത്ത് പള്ളി (ഹൈ സ്കൂള്‍ വാര്‍ഡ്),വാളക്കോട് ജമാത്ത് പള്ളി,ഭരണിക്കാവ് വാര്‍ഡിലെ മുഹയുദീന്‍ പള്ളി എന്നിവ ഉപപള്ളി ആണ്.
Post a Comment