
ഗ്രാമഫോണ്‍
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ തോമസ് അല്‍വ എഡിസന്‍ ഗ്രാമഫോണ്‍ (സ്വനഗ്രാഹി യന്ത്രം) കണ്ടു പിടിച്ചതോടെ ആണ് മനുഷ്യ ശബ്ദം പുനര്‍ജനിപ്പിച്ചു കേള്‍ക്കാന്‍ ലോകത്തിനാദ്യമായി കഴിഞ്ഞത്.1935 ന് ശേഷമാണ് ഗ്രാമഫോണ്‍ ആദ്യമായി പുനലൂരില്‍ എത്തുന്നത്. അത്ഭുതത്തോടെ ആണ് ഈ നാട്ടുകാര്‍ കാണുകയും കേള്‍ക്കുകയും ചെയ്തത്.
റിക്കാര്‍ഡ് പ്ലയര്‍
ഗ്രാമ ഫോണ്‍ റിക്കാര്‍ഡ് പ്ലയറിനും റിക്കാര്‍ഡ് പ്ലയര്‍,സ്പൂള്‍ ടെപ്പിനും പിന്നെ കാസറ്റിനും ( ഓഡിയോ ) പിന്നീട് സി ഡിക്കും വഴി മാറി.ആദ്യം രംഗത്ത് വന്ന ടേപ്പ് റിക്കാര്‍ഡര്‍ സ്പൂള്‍ ടൈപ്പ് ആയിരുന്നു.

സ്പൂള്‍ ടൈപ്പ് ടേപ്പ് റിക്കാര്‍ഡര്‍
1950 ആയപ്പോഴാണ് ഉച്ചഭാഷിണി ആദ്യമായി പുനലൂരിലെത്തുന്നത്.ഉച്ചഭാഷിണിക്ക് മുന്‍പായി റേഡിയോയും പുനലൂരിലെത്തി.മി:എ.എസ്.എം.ഷായാണ് പുനലൂരിലാദ്യമായി റേഡിയോ കൊണ്ട് വന്നത്.പുനലൂരിലെ ആദ്യത്തെ റേഡിയോ കിയോസ്ക് പുനലൂര്‍ ബി.എച്ച്.എസ്സില്‍ സ്ഥാപിച്ചു.റേഡിയോയും അന്ന് അത്ഭുതത്തോടെ ജനങ്ങള്‍ നോക്കി കണ്ടു.

റേഡിയോ
ഉച്ചഭാഷിണി
wow good information thanks
ReplyDeleteThanks
Delete