
അന്‍പതു വര്‍ഷം മുന്‍പുള്ള ആചാരങ്ങളും വിശ്വാസങ്ങളും -
നമ്മുടെ നാട്ടില്‍ ഭൂതപ്രേത പിശാചുക്കളെ കുറിച്ചുള്ള വിശ്വാസം കുറ്റിയറ്റു പോയിട്ടില്ലെങ്കിലും, അവയെ കുറിച്ചുള്ള ഭീതി നിത്യജീവിതത്തെ അലട്ടുന്നില്ല.ആറ്റിലാരെങ്കിലും വീണ് മരിച്ചാല്‍ അത് അറുകൊലയായി കയങ്ങളില്‍ നീന്തി നടക്കാറുണ്ട് എന്ന് അന്ന് 90 % ആളുകളും വിശ്വസിച്ചിരുന്നു.അറുകൊല പിടിച്ചു മുക്കികളയും എന്ന വിശ്വാസത്തില്‍ പകല്‍ പോലും ആ കയത്തിലോ അതിന്റെ പരിസരത്തോ ഇറങ്ങാന്‍ അന്നവര്‍ക്ക് ഭയമായിരുന്നു. രാത്രിയിലാണെങ്കില്‍ പറയുകയും വേണ്ട. ചില പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദം രാത്രിയില്‍ കേട്ടിരുന്നത് അറുകൊലയുടെ കൂവല്‍ ആണെന്ന് അവര്‍ ധരിച്ചിരുന്നു.മൂങ്ങ,നെടുവിളിയാന്‍,എന്നീ പക്ഷികളുടെ ശബ്ദവും,കരടിയുടെയും,കാട്ടു പൂച്ചയുടെയും ശബ്ദവും ഇത്തരത്തില്‍ ദുര്‍ വ്യാഖ്യാനം ചെയ്യപ്പെട്ടിട്ടുള്ളവയാണ്.മൂങ്ങ,നത്ത്,തുടങ്ങിയ പക്ഷികളില്‍ പ്രേതങ്ങള്‍ കുടി കൊള്ളുന്നു എന്ന് അന്നുള്ളവര്‍ വിശ്വസിച്ചിരുന്നു.
Post a Comment