
1948 ല്‍ പുനലൂര്‍ റ്റി.ബി.ജംഗഷനില്‍ ആരംഭിച്ചു.അന്ന് ആളും മുക്ക് എന്നാണ് അറിയപ്പെട്ടിരുന്നത്. മുന്‍ എം.എല്‍.എ സി.യെ.എസ് റാവുത്തരുടെ വക ഇപ്പോഴത്തെ ഹോട്ടല്‍ താജ് നില്‍ക്കുന്ന സ്ഥലത്തായിരുന്നു.ട്രാന്‍സ്പോര്‍ട്ട് ഓഫീസ്.രണ്ടു ബസുകള്‍ ആണ് ആദ്യമായി ഓടി തുടങ്ങിയത്. കൊട്ടാരക്കര ചെങ്കോട്ടയും, പുനലൂര്‍ ചെങ്കോട്ടയും ആയിരുന്നു ആദ്യ സര്‍വീസിനു നിശ്ചയിച്ചിരുന്നത്. തിരുവനന്തപുരം സ്വദേശിയായ ചെല്ലപ്പന്‍ പിള്ളയായിരുന്നു എ.റ്റി.ഒ പിന്നീട് കൊല്ലം ചെങ്കോട്ട ബസുകള്‍ കൂടി ഉള്‍പ്പെടുത്തി.ഇവിടെ ബസുകള്‍ക്ക് സ്റ്റേ ഇല്ലായിരുന്നു.
കുറെ കാലത്തിനു ശേഷം റ്റി.ബി.ജംഗഷനു മറു കരയിലേക്ക് മാറ്റി.ഇപ്പോഴത്തെ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന് മുകളിലായിരുന്നു ഓഫീസ്.പഴയ ഒരു ബസിന്റെ ബോഡിക്കുള്ളിലാണ് ഉദ്യോഗസ്ഥന്മാര്‍ ഇരുന്നു പ്രവര്‍ത്തിച്ചിരുന്നത്.പാഴ്സല്‍ സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് എഴിയിട്ട ഒരു ചെറിയ കെട്ടിടവും സ്ഥിതി ചെയ്തിരുന്നു.
Post a Comment