
തിരുവിതാംകൂറിന്റെ ഭരണകേന്ദ്രവും കൊല്ലമായിരുന്നു.ദക്ഷിണേന്ത്യയില്‍ നിന്നും തിരുവിതാംകൂറിലേക്കും തിരുവിതാംകൂറില്‍ നിന്നും ദക്ഷിണേന്ത്യയിലേക്കും വ്യാപാരം കൂടുതലായി നടന്നു വന്നത് ആര്യങ്കാവ് ചുരം വഴി ആയിരുന്നു.തല ചുമടായും കഴുതപ്പുറത്തും വ്യാപാര സാധനങ്ങള്‍ വന്നു കൊണ്ടും പോയ്ക്കോണ്ടും ഇരുന്നു പോര്‍ട്ടുഗീസുകാരുടെയും ഡച്ച്കാരുടെയും ശ്രമഫലമായി കാളവണ്ടിക്ക് സഞ്ചരിക്കാവുന്ന വഴികള്‍ വെട്ടി തെളിച്ചു.എങ്കിലും വ്യാപാര പുരോഗതി മന്ദിഭവിച്ചു തന്നെയിരുന്നു.ബ്രിട്ടീഷ് ആധിപത്യത്തിന് ശേഷം വ്യാപാരം വളരെ മെച്ചപ്പെട്ടു.വ്യാപാരം വിപുലപ്പെടുത്താന്‍ പല പദ്ധതികളും അവര്‍ നടപ്പിലാക്കി.കേണല്‍ മെക്കാളെയുടെ നിര്‍ദ്ദേശ പ്രകാരം വേലുത്തമ്പി ദളവയെ കൊല്ലത്തിന്റെ വികാസം മെച്ചപ്പെടുത്താന്‍ കൊല്ലം ചെങ്കോട്ട റോഡ് നിര്‍മ്മാണത്തിന്റെ ചുമതല ഏല്പിച്ചു.തിരുവിതാംകൂര്‍ മഹാരാജാവിന്റെ അനുവാദത്തോടെ 1801 ല്‍ വേലുത്തമ്പിക്ക് മെക്കാളി ദള സ്ഥാനം കൊടുത്ത് കൊല്ലം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
തുളു നാട്ടില്‍ നിന്നും,തമിഴ് നാട്ടില്‍ നിന്നും മറ്റ് നാട്ടുരാജ്യങ്ങളില്‍ നിന്നും ജോലിക്കാരെ വരുത്തി വേലുത്തമ്പിയുടെ പ്രത്യേക മേല്‍നോട്ടത്തില്‍ റോഡ് പണി ആരംഭിച്ചു.കൊല്ലത്ത് നിന്നും വേലുത്തമ്പിയും ഉദ്യോഗസ്ഥന്മാരും കുതിരപ്പുറത്ത് പുനലൂര്‍ വഴി ആര്യങ്കാവില്‍ എത്തി റോഡ് പണിയുടെ വേഗത വര്‍ദ്ധിപ്പിക്കുകയും റോഡ് വികസനത്തിനുള്ള പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുമാണ് മടങ്ങിപ്പോയത്.കുറെയൊക്കെ പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞെങ്കിലും പൂര്‍ണ്ണമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല.എങ്കിലും കൊല്ലത്തിന്റെ വികസനത്തിന് അദ്ദേഹം വഹിച്ച പങ്ക് വലുതായിരുന്നു.
കൊല്ലം പുനലൂര്‍ വഴി ഉള്ള ചെങ്കോട്ട റോഡ് പൂര്‍ത്തീകരിക്കുന്നതിനു മുമ്പ് തന്നെ രാജ്യദ്രോഹ കുറ്റം ചുമത്തി ദളവ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.തിരുവനന്തപുരത്തു നിന്നും വേലുത്തമ്പിയും അനുജനും,അനുചരന്മാരും കൂടി ചടയമംഗലം വഴി പുനലൂരില്‍ എത്തിയതായും കല്ലടയാറിന്റെ സമീപത്തുള്ള തൃക്കേക്കര ക്ഷേത്രത്തില്‍ രണ്ടു ദിവസം ഒളിവില്‍ കഴിഞ്ഞതായും അവിടെ നിന്നും തന്റെ വിശ്വസ്തനായ ചാരനെ അയച്ച് മണ്ണടി ക്ഷേത്രത്തിലെ കാമ്പിത്താനെയും കല്ലടയേറ്റ് ഉണ്ണിത്താനെയും തിരക്കാന്‍ അയച്ചതായും പഴമക്കാര്‍ പറയുന്നു.പിന്നീടാണ് കുണ്ടറ എത്തി പ്രശസ്തമായ കുണ്ടറ വിളംബരം നടത്തിയ അവസാനം കല്ലടയാറിന്റെ തീരത്ത് തന്നെ ആ ധീര ദേശാഭിമാനി തന്റെ അന്ത്യം കുറിക്കുകയും ചെയ്തു.
Post a Comment