
ഉത്തരവാദിത്വ പ്രക്ഷോപണത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് തമിഴ് നാട് സംസ്ഥാനത്തുള്ള മധുരയില്‍ നിന്ന് ശിവരാജ് പാണ്ട്യന്‍ ഒരു കൂട്ടം സമര ഭടന്മാരുമായി ചെങ്കോട്ടയിലേക്കു തിരിച്ചു.ശിവരാജ് പാണ്ട്യനെ ചെങ്കോട്ടയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു.ചെങ്കോട്ട പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.അവിടെ വെച്ച് അദ്ദേഹത്തെയും പ്രവര്‍ത്തകരെയും ക്രൂരമായി മര്‍ദ്ദിച്ചു.( ചെങ്കോട്ട പത്തനാപുരം താലൂക്കിന്റെ ഭാഗം ആയിരുന്നു ) മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് പാണ്ട്യന്‍ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു.അന്ന് അദ്ദെഹത്തിന് 30 വയസ്.ജനങ്ങളുടെ പ്രതിഷേദവും പ്രകടനവും മൂലം പാണ്ട്യനെ കൊല്ലം കസ്ബ പോലീസ് സ്റ്റേഷനിലെത്തിക്കുന്നതിനു വേണ്ടി ട്രെയിനില്‍ യാത്ര തുടര്‍ന്നു.ട്രെയിനില്‍ പാണ്ട്യനെ കൊണ്ട് വരുന്ന വിവരം അറിഞ്ഞ് പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ കോണ്ഗ്രസ് നേതാക്കള്‍ ആയ കുട്ടന്‍ പിള്ള, പി. പത്മനാഭപിള്ള, എ.എസ്.എം.ഷാ,പട്ടത്താനം ബേബി എന്നിവരുടെ നേതൃത്വത്തില്‍ ട്രെയിന്‍ തടഞ്ഞു.നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു.പോലീസ് ശിവരാജ് പാണ്ട്യനെയും കൊണ്ട് കൊല്ലത്ത് എത്തി കസ്ബ സ്റ്റേഷനില്‍ മാറ്റി.പാണ്ട്യന്‍ സത്യാഗ്രഹം തുടര്‍ന്നു.വീണ്ടും ക്രൂരമായ മര്‍ദ്ദനം പോലീസ് തുടര്‍ന്നു.ഒക്ടോബര്‍ എട്ടാം തീയതി ആ ധീര ദേശാഭിമാനി രക്തസാക്ഷിത്വം വഹിച്ചു. അക്കാലത്താണ് പുനലൂരിലെ സി.ഓ.മാത്യു എന്ന ധീര വിപ്ലവകാരിയും കൊല്ലം കസ്ബ പോലീസ് സ്റ്റേഷനില്‍ വെച്ച് പോലീസിന്റെ ക്രൂര മര്‍ദ്ദനം മൂലം രക്തസാക്ഷിത്വം വരിച്ചത്.
Post a Comment