ബ്രിട്ടീഷ് സാങ്കേതിക വിദ്യയുടെ മികവിന് ഉദാഹരണമാണ് കല്ലടയാറ്റില്‍ പേപ്പര്‍ മില്‍ ഭാഗത്തെ തടയണ ( പേപ്പര്‍ മില്‍ അണയെന്ന് അറിയപ്പെടുന്നു ) തൂക്കുപാലത്തിന്റെ തൂണുകള്‍ നിര്‍മ്മിച്ച അതെ സാങ്കേതിക വിദ്യ തന്നെ ആണ് ഇവിടെയും പരീക്ഷിച്ചിരിക്കുന്നത്.കരിങ്കല്ലുകള്‍ പരസ്പ്പരം കോര്‍ത്ത് ഇടയില്‍ ഈയം ഉരുക്കി ബലപ്പെടുത്തിയിരിക്കുന്നു.സുര്‍ക്കി എന്ന് പേരുള്ള മിശ്രിതം ഉപയോഗിച്ചാണ് കല്ലുകളുടെ ബലപ്പെടുത്തല്‍.കുമ്മായവും ശര്‍ക്കരയും പച്ചിലയും കലര്‍ത്തിയുണ്ടാക്കിയ മിശ്രിതമാണ് സുര്‍ക്കി.
വെള്ളപ്പോക്കങ്ങള്‍ നിരവധി കടന്നു പോയിട്ടും കൂറ്റന്‍ തടികള്‍ വന്നിടിച്ചിട്ടും ചുറ്റല്‍ ഭാഗത്തെ രണ്ടു വരി കല്ലുകള്‍ മാത്രമേ ഇളകി മാറിയിട്ടുള്ളു.ഈ കല്ലുകള്‍ സമീപത്ത് തന്നെ കിടപ്പുണ്ട്.ഈ കല്ലുകള്‍ പഴയ രീതിയില്‍ അടുക്കി ബലപ്പെടുത്താവുന്നതാണ്.കല്ലടയാറിനക്കരെ പോകാന്‍ നാട്ടുകാര്‍ ഉപയോഗിച്ച് കൊണ്ടിരുന്ന തടയണയുടെ മുകളില്‍ കൂടി നടന്നു പോകാനുള്ള സൗകര്യാര്‍ത്ഥമാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
Post a Comment