കളരി ഒരു സൈനിക പരിശീലന കേന്ദ്രമായിരുന്നു.കളരികള്‍ പുനലൂര്‍ ഭരണിക്കാവിലും അഞ്ചല്‍ കടയാറ്റിലും പട്ടാഴിയിലും നടത്തിയിരുന്നു.പണിക്കന്മാരോ, കുറുപ്പന്മാരോയെന്ന് സ്ഥാനപ്പേരുള്ള കുടുംബങ്ങള്‍ എല്ലാ ദേശത്തും കളരി ആശാന്മാരായിരുന്നു.ഏഴു വയസു മുതല്‍ ആയോധന മുറകള്‍ അഭ്യസിക്കുന്നതിന്റെ ഭാഗമായി കുട്ടികളെ അയക്കുന്നു.ശരീരം മുഴുവന്‍ എണ്ണ തേച്ചു കൊണ്ടാണ് പരിശീലനം തുടരുന്നത്.എത്ര ഉയരത്തില്‍ പൊങ്ങാനും താഴാനും ഒഴിഞ്ഞു മാറാനും ചാടാനും മറിയാനുമുള്ള കഴിവ് അവര്‍ക്ക് ഉണ്ടായിരുന്നു.മാത്രമല്ല അവിടെ അന്ന് അമ്പ്, വില്ല്, വാള്‍, പരിച, കുന്തം, ഈട്ടി,കടുന്തല,കവണ എന്നിവ ഉപയോഗിച്ച് ശത്രുക്കളെ നേരിടാനും പഠിക്കുന്നു
ആയുധ മുറകളില്‍ സ്വന്തം ആയുധങ്ങളിലും തന്നെത്താന്‍ മറന്ന് ഇവര്‍ ജീവിക്കുന്നു.ഇവരുടെ സാമര്‍ത്യവും പരിഞ്ജാനവും ലോകത്തില്‍ മറ്റൊരു രാജ്യത്തിലും ഇല്ലെന്നു ബംഗാളില്‍ നിന്നും കേരളത്തില്‍ എത്തിയ ബ്രിട്ടീഷ്കാരനായ ജോലത്താന്‍ ഡങ്കന്‍ എഴുതിയ കാമിയോണ്‍ എന്ന കവിതയില്‍ വിവരിച്ചിരിക്കുന്നു.
പരിശീലനം പൂര്‍ത്തിയാക്കിയിട്ടുള്ള ഓരോ യുവാവും പതിവുള്ള അടിയറ പണവുമായി ( നാടുവാഴിയുടെ മുന്നില്‍ കാണിക്ക വെക്കുന്നതിനെ അടിയറ എന്ന് പറയുന്നു ) ചെന്ന് കാണുന്നു.നാടുവാഴി ആ യുവ സൈനികനെ പ്രാദേശിക സൈന്യത്തില്‍ ചെന്ന് പട വെട്ടുവാന്‍ കടപ്പെട്ടവനായി തീരുകയും ചെയ്യുന്നു.പട്ടാഴിയില്‍ നാടുവാഴിയും ഉണ്ടായിരുന്നു.ഇളമ്പലും പുനലൂരിലും മാടമ്പികളും അവരുടെ അടിയാളന്മാരും വസിച്ചിരുന്നു.
Post a Comment