1955 ല്‍ സി.ഒ.മാത്യുവിന്റെ നേതൃത്വത്തില്‍ നടന്ന ഐതിഹാസിക തൊഴിലാളി സമരത്തിന് മുന്‍പന്തിയില്‍ നിന്നത് ഏതാനും സ്ത്രീ തൊഴിലാളികള്‍ ആയിരുന്നു.അവരില്‍ കെ.പി.മേരി, കെ.കെ. ഗൌരിക്കുട്ടി ,പാത്തുമ്മ, കൂനം കുഴി ഭാര്‍ഗവി , ലക്ഷ്മി കുട്ടി എന്നിവരും സമരം പൊളിക്കാന്‍ ചട്ടിതോപ്പി തലയിലേന്തിയ നൂറോളം പോലീസുകാരും രംഗത്തെത്തിയിരുന്നു.പേപ്പര്‍ മില്‍ ഒന്നാം ഗേറ്റില്‍ നിന്നും സുമാര്‍ നൂറ് മീറ്റര്‍ അകലെ മൈതാനത്തില്‍ അവര്‍ ക്യാമ്പ് ചെയ്തു.പോലീസ് പേപ്പര്‍ മില്ലിന് നാല് ചുറ്റും വലയം ഭേദിച്ചു. സര്‍.സി.പി. പ്രത്യേകം ഒ.എം.ഖാദര്‍ എന്ന ക്രൂരനായ സബ് ഇന്‍സ്പെക്ടറും അവരോടൊപ്പം ചേര്‍ന്നു.
തൊഴിലാളികളെയും നേതാക്കളെയും നിരവധി കള്ള കേസുകളില്‍ കുരുക്കാന്‍ അഞ്ചു രൂപ പോലീസുകാരും മഫ്ടിയില്‍ മില്ലിന് സമീപം എപ്പോഴും നിലയുറപ്പിച്ചിരുന്നു.മുദ്രാവാക്യം വിളിച്ചു കമ്പനിക്കുള്ളില്‍ കയറാന്‍ ശ്രമിച്ച തൊഴിലാളികളെ പോലീസ് ലാത്തി കൊണ്ട് അടിച്ചു വീഴ്ത്തി.അടി കൊണ്ട് പല തൊഴിലാളികളും റോഡില്‍ വീണു.പോലീസിന്റെ മര്‍ദ്ദനത്തിനെതിരായി നാല് വനിതകളും വിരി മാറ് കാട്ടി പോലീസിന്റെ മുന്നില്‍ ചാടി വീണു.മുദ്രാവാക്യം വിളിച്ചു.അന്നത്തെ പോലീസ് സൂപ്രണ്ടിന്റെ നയപരമായ ഇടപെടല്‍ കൊണ്ട് വെടി വെപ്പ് നടന്നില്ല.അക്കാലത്ത് വനിതാ പോലീസ് ഉണ്ടായിരുന്നില്ല
പിന്നീടുള്ള പല സമരങ്ങളിലും നേതൃത്വം നല്‍കിയത് ലക്ഷ്മികുട്ടിയായിരുന്നു.ലക്ഷ്മികുട്ടിയെ ക്യാപ്റ്റന്‍ ലക്ഷ്മികുട്ടി എന്നാണു തൊഴിലാളികള്‍ വിളിച്ചു വന്നത്.കൂനം കുഴി ഭാര്‍ഗവിയും കെ.പി.മേരിയും , പാത്തുമ്മയും, ലക്ഷ്മികുട്ടിയും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.കെ.കെ.ഗൌരികുട്ടി ജീവിച്ചിരുപ്പുണ്ട്
Post a Comment