September 2015

Krishi Bhavan,Kalayanadu PO,Punalur
Phone:0475 2230958

ADA Punalur 0475-2350401 adapunalur@gmail.com
Pathanapuram 0475-2350305 kbpathanapuram@gmail.com
Punalur 0475-2230958 krishibhavanpunalur@gmail.com
Piravanthoor 0475-2237158 kbpiravanthoor@gmail.com
Pattazhy South 0475-2397191 kbpattazhysouth@gmail.com
Pattazhy North 0474-2615162 pattazhynorthkb@gmail.com
Thalavur 0475-2327524 aokbthalavoor@gmail.com
Vilakkudy 0475-2321137 kbvilakudy@gmail.com

ADA Anchal 0475-2270709 adaanchal@gmail.com
Kulathupuzha 0475-2317234 kbkulathupuzha@gmail.com
Aryankavu 0475-2211163 kbaryankavy@gmail.com
Edamulakkal 0475-2207220 kbedamulakkal@gmail.com
Thenmala 0475-2335355 kbthenmala@gmail.com
Yeroor 0475-2270367 kbyeroor@gmail.com
Karavaloor 0475-2221390 kbkaravaloor@gmail.com
Anchal 0475-2270710 kbanchal@gmail.com
Alayamon 0475-2271216 kbalayamon@gmail.com

STATE FARMING CORPORATION OF KERALA
Registered Office
Farm House, Vettithitta.P.O.,
Alimukku,  Phone-0475 – 2222245
0475 – 2222251 0475 – 2222252
Punalur – 689 696.

Principal Agricultural Officer, Kollam
3rd Floor, Civil Station, Kollam –13
PIN 691013
0474 2795082  
prnlagriofficer@sancharnet.in
paoklm@hotmail.com

Pioneer Press PO Jn - 2223119
Chandra Press Opp Govt HSS -2222104,2223723
Janatha Press, Near St: Goreti School -9744340529
Kadavil Press Tholicodu - 3258737
Prejil KSRTC Jn - 9847908662
Oriental Press HS Jn - 2225881
Punalor SC/ST Press - 2222076,9947096278
Sreemangalam Press Pvt Bus Stand - 2220300,9387000030
Sree Bhagavathi Printers Market Jn - 2223443,9048727050
Sree Krishna Press Near Krishnan Kovil - 2224817

ബ്രിട്ടീഷ് സാങ്കേതിക വിദ്യയുടെ മികവിന് ഉദാഹരണമാണ് കല്ലടയാറ്റില്‍ പേപ്പര്‍ മില്‍ ഭാഗത്തെ തടയണ ( പേപ്പര്‍ മില്‍ അണയെന്ന് അറിയപ്പെടുന്നു ) തൂക്കുപാലത്തിന്റെ തൂണുകള്‍ നിര്‍മ്മിച്ച അതെ സാങ്കേതിക വിദ്യ തന്നെ ആണ് ഇവിടെയും പരീക്ഷിച്ചിരിക്കുന്നത്.കരിങ്കല്ലുകള്‍ പരസ്പ്പരം കോര്‍ത്ത്‌ ഇടയില്‍ ഈയം ഉരുക്കി ബലപ്പെടുത്തിയിരിക്കുന്നു.സുര്‍ക്കി എന്ന് പേരുള്ള മിശ്രിതം ഉപയോഗിച്ചാണ് കല്ലുകളുടെ ബലപ്പെടുത്തല്‍.കുമ്മായവും ശര്‍ക്കരയും പച്ചിലയും കലര്‍ത്തിയുണ്ടാക്കിയ മിശ്രിതമാണ് സുര്‍ക്കി.
വെള്ളപ്പോക്കങ്ങള്‍ നിരവധി കടന്നു പോയിട്ടും കൂറ്റന്‍ തടികള്‍ വന്നിടിച്ചിട്ടും ചുറ്റല്‍ ഭാഗത്തെ രണ്ടു വരി കല്ലുകള്‍ മാത്രമേ ഇളകി മാറിയിട്ടുള്ളു.ഈ കല്ലുകള്‍ സമീപത്ത് തന്നെ കിടപ്പുണ്ട്.ഈ കല്ലുകള്‍ പഴയ രീതിയില്‍ അടുക്കി ബലപ്പെടുത്താവുന്നതാണ്.കല്ലടയാറിനക്കരെ പോകാന്‍ നാട്ടുകാര്‍ ഉപയോഗിച്ച് കൊണ്ടിരുന്ന തടയണയുടെ മുകളില്‍ കൂടി നടന്നു പോകാനുള്ള സൗകര്യാര്‍ത്ഥമാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

കളരി ഒരു സൈനിക പരിശീലന കേന്ദ്രമായിരുന്നു.കളരികള്‍ പുനലൂര്‍ ഭരണിക്കാവിലും അഞ്ചല്‍ കടയാറ്റിലും പട്ടാഴിയിലും നടത്തിയിരുന്നു.പണിക്കന്മാരോ, കുറുപ്പന്മാരോയെന്ന് സ്ഥാനപ്പേരുള്ള കുടുംബങ്ങള്‍ എല്ലാ ദേശത്തും കളരി ആശാന്മാരായിരുന്നു.ഏഴു വയസു മുതല്‍ ആയോധന മുറകള്‍ അഭ്യസിക്കുന്നതിന്റെ ഭാഗമായി കുട്ടികളെ അയക്കുന്നു.ശരീരം മുഴുവന്‍ എണ്ണ തേച്ചു കൊണ്ടാണ് പരിശീലനം തുടരുന്നത്.എത്ര ഉയരത്തില്‍ പൊങ്ങാനും താഴാനും ഒഴിഞ്ഞു മാറാനും ചാടാനും മറിയാനുമുള്ള കഴിവ് അവര്‍ക്ക് ഉണ്ടായിരുന്നു.മാത്രമല്ല അവിടെ അന്ന് അമ്പ്, വില്ല്, വാള്‍, പരിച, കുന്തം, ഈട്ടി,കടുന്തല,കവണ എന്നിവ ഉപയോഗിച്ച് ശത്രുക്കളെ നേരിടാനും പഠിക്കുന്നു 
ആയുധ മുറകളില്‍ സ്വന്തം ആയുധങ്ങളിലും തന്നെത്താന്‍ മറന്ന് ഇവര്‍ ജീവിക്കുന്നു.ഇവരുടെ സാമര്‍ത്യവും പരിഞ്ജാനവും ലോകത്തില്‍ മറ്റൊരു രാജ്യത്തിലും ഇല്ലെന്നു ബംഗാളില്‍ നിന്നും കേരളത്തില്‍ എത്തിയ ബ്രിട്ടീഷ്കാരനായ ജോലത്താന്‍ ഡങ്കന്‍ എഴുതിയ കാമിയോണ്‍ എന്ന കവിതയില്‍ വിവരിച്ചിരിക്കുന്നു.
പരിശീലനം പൂര്‍ത്തിയാക്കിയിട്ടുള്ള ഓരോ യുവാവും പതിവുള്ള അടിയറ പണവുമായി ( നാടുവാഴിയുടെ മുന്നില്‍ കാണിക്ക വെക്കുന്നതിനെ അടിയറ എന്ന് പറയുന്നു ) ചെന്ന് കാണുന്നു.നാടുവാഴി ആ യുവ സൈനികനെ പ്രാദേശിക സൈന്യത്തില്‍ ചെന്ന് പട വെട്ടുവാന്‍ കടപ്പെട്ടവനായി തീരുകയും ചെയ്യുന്നു.പട്ടാഴിയില്‍ നാടുവാഴിയും ഉണ്ടായിരുന്നു.ഇളമ്പലും പുനലൂരിലും മാടമ്പികളും അവരുടെ അടിയാളന്മാരും വസിച്ചിരുന്നു.

1955 ല്‍ സി.ഒ.മാത്യുവിന്റെ നേതൃത്വത്തില്‍ നടന്ന ഐതിഹാസിക തൊഴിലാളി സമരത്തിന് മുന്‍പന്തിയില്‍ നിന്നത് ഏതാനും സ്ത്രീ തൊഴിലാളികള്‍ ആയിരുന്നു.അവരില്‍ കെ.പി.മേരി, കെ.കെ. ഗൌരിക്കുട്ടി ,പാത്തുമ്മ, കൂനം കുഴി ഭാര്‍ഗവി , ലക്ഷ്മി കുട്ടി എന്നിവരും സമരം പൊളിക്കാന്‍ ചട്ടിതോപ്പി തലയിലേന്തിയ നൂറോളം പോലീസുകാരും രംഗത്തെത്തിയിരുന്നു.പേപ്പര്‍ മില്‍ ഒന്നാം ഗേറ്റില്‍ നിന്നും സുമാര്‍ നൂറ് മീറ്റര്‍ അകലെ മൈതാനത്തില്‍ അവര്‍ ക്യാമ്പ്‌ ചെയ്തു.പോലീസ് പേപ്പര്‍ മില്ലിന് നാല് ചുറ്റും വലയം ഭേദിച്ചു. സര്‍.സി.പി. പ്രത്യേകം ഒ.എം.ഖാദര്‍ എന്ന ക്രൂരനായ സബ് ഇന്‍സ്പെക്ടറും അവരോടൊപ്പം ചേര്‍ന്നു.
തൊഴിലാളികളെയും നേതാക്കളെയും നിരവധി കള്ള കേസുകളില്‍ കുരുക്കാന്‍ അഞ്ചു രൂപ പോലീസുകാരും മഫ്ടിയില്‍ മില്ലിന് സമീപം എപ്പോഴും നിലയുറപ്പിച്ചിരുന്നു.മുദ്രാവാക്യം വിളിച്ചു കമ്പനിക്കുള്ളില്‍ കയറാന്‍ ശ്രമിച്ച തൊഴിലാളികളെ പോലീസ് ലാത്തി കൊണ്ട് അടിച്ചു വീഴ്ത്തി.അടി കൊണ്ട് പല തൊഴിലാളികളും റോഡില്‍ വീണു.പോലീസിന്റെ മര്‍ദ്ദനത്തിനെതിരായി നാല് വനിതകളും വിരി മാറ് കാട്ടി പോലീസിന്റെ മുന്നില്‍ ചാടി വീണു.മുദ്രാവാക്യം വിളിച്ചു.അന്നത്തെ പോലീസ് സൂപ്രണ്ടിന്റെ നയപരമായ ഇടപെടല്‍ കൊണ്ട് വെടി വെപ്പ് നടന്നില്ല.അക്കാലത്ത് വനിതാ പോലീസ് ഉണ്ടായിരുന്നില്ല 
പിന്നീടുള്ള പല സമരങ്ങളിലും നേതൃത്വം നല്‍കിയത് ലക്ഷ്മികുട്ടിയായിരുന്നു.ലക്ഷ്മികുട്ടിയെ ക്യാപ്റ്റന്‍ ലക്ഷ്മികുട്ടി എന്നാണു തൊഴിലാളികള്‍ വിളിച്ചു വന്നത്.കൂനം കുഴി ഭാര്‍ഗവിയും കെ.പി.മേരിയും , പാത്തുമ്മയും, ലക്ഷ്മികുട്ടിയും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.കെ.കെ.ഗൌരികുട്ടി ജീവിച്ചിരുപ്പുണ്ട്

"All Type of Wooden Furniture in One Roof "

Polson Furniture

K.S Road,Punalur
Phone:+91 475 2225695, Mob: 94474 08216 

പോള്‍സണ്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു കമനീയ ഫര്‍ണീച്ചറുകളുടെ അതി വിശാല ഷോറൂം

വര്‍ഷങ്ങളുടെ സേവന പാരമ്പര്യവുമായി പുനലൂര്‍ പോള്‍സന്‍ ഫര്‍ണീച്ചര്‍ പുതിയ ഷോ റൂമിലേക്ക്‌ സ്വാഗതം. ഫര്‍ണീച്ചറുകളുടെ കമനീയ ശേഖരം. തടിയില്‍ കൊത്തിയെടുത്ത ഫര്‍ണീച്ചറുകളുടെ ഭംഗി മാത്രം മതിയോ ?. എന്തെങ്കിലും പുതുമയും വേണ്ടേ ?. നിങ്ങള്‍ കൊടുക്കുന്ന പണത്തിന് തക്ക ഈടും ഉറപ്പും ബലവും വേണ്ടേ ? 
സന്ദര്‍ശിക്കുക പോള്‍സന്‍ ഫര്‍ണീച്ചര്‍.
  • Wooden Furniture 
  • Setti Set ( Model )
  • Caving Doors
  • Caving Cot
  • All Type of Wooden Furniture 
  • Home Delivery for Bulk Order
"ഗുണമേന്മയുടെ അവസാന വാക്ക് പോള്‍സണ്‍ ഫര്‍ണീച്ചര്‍"








10092015 10092016 2000

തിരുവിതാംകൂറിന്റെ റസിഡന്റായി കേണല്‍ മെക്കാളെ 1800 ല്‍ സ്ഥാനമേറ്റു.തിരുവിതാംകൂറിലെ ഏറ്റവും ചരിത്ര പാരമ്പര്യം ഉള്ള നഗരമായിരുന്നു കൊല്ലം.കൊല്ലം നഗരത്തിനും തുറമുഖത്തിനും 2500 വര്‍ഷത്തെ ചരിത്രമുണ്ടെന്ന് ചരിത്ര രേഖകള്‍ സാക്ഷ്യം വഹിക്കുന്നു.പുരാതന കേരളത്തിലെ ഏറ്റവും മനോഹരവും മെച്ചപ്പെട്ടതുമായ തുറമുഖം കൊല്ലം ആയിരുന്നു.
തിരുവിതാംകൂറിന്റെ ഭരണകേന്ദ്രവും കൊല്ലമായിരുന്നു.ദക്ഷിണേന്ത്യയില്‍ നിന്നും തിരുവിതാംകൂറിലേക്കും തിരുവിതാംകൂറില്‍ നിന്നും ദക്ഷിണേന്ത്യയിലേക്കും വ്യാപാരം കൂടുതലായി നടന്നു വന്നത് ആര്യങ്കാവ് ചുരം വഴി ആയിരുന്നു.തല ചുമടായും കഴുതപ്പുറത്തും വ്യാപാര സാധനങ്ങള്‍ വന്നു കൊണ്ടും പോയ്ക്കോണ്ടും ഇരുന്നു പോര്‍ട്ടുഗീസുകാരുടെയും ഡച്ച്കാരുടെയും ശ്രമഫലമായി കാളവണ്ടിക്ക് സഞ്ചരിക്കാവുന്ന വഴികള്‍ വെട്ടി തെളിച്ചു.എങ്കിലും വ്യാപാര പുരോഗതി മന്ദിഭവിച്ചു തന്നെയിരുന്നു.ബ്രിട്ടീഷ് ആധിപത്യത്തിന് ശേഷം വ്യാപാരം വളരെ മെച്ചപ്പെട്ടു.വ്യാപാരം വിപുലപ്പെടുത്താന്‍ പല പദ്ധതികളും അവര്‍ നടപ്പിലാക്കി.കേണല്‍ മെക്കാളെയുടെ നിര്‍ദ്ദേശ പ്രകാരം വേലുത്തമ്പി ദളവയെ കൊല്ലത്തിന്റെ വികാസം മെച്ചപ്പെടുത്താന്‍ കൊല്ലം ചെങ്കോട്ട റോഡ്‌ നിര്‍മ്മാണത്തിന്റെ ചുമതല ഏല്പിച്ചു.തിരുവിതാംകൂര്‍ മഹാരാജാവിന്റെ അനുവാദത്തോടെ 1801 ല്‍ വേലുത്തമ്പിക്ക് മെക്കാളി ദള സ്ഥാനം കൊടുത്ത് കൊല്ലം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
തുളു നാട്ടില്‍ നിന്നും,തമിഴ് നാട്ടില്‍ നിന്നും മറ്റ് നാട്ടുരാജ്യങ്ങളില്‍ നിന്നും ജോലിക്കാരെ വരുത്തി വേലുത്തമ്പിയുടെ പ്രത്യേക മേല്‍നോട്ടത്തില്‍ റോഡ്‌ പണി ആരംഭിച്ചു.കൊല്ലത്ത് നിന്നും വേലുത്തമ്പിയും ഉദ്യോഗസ്ഥന്മാരും കുതിരപ്പുറത്ത് പുനലൂര്‍ വഴി ആര്യങ്കാവില്‍ എത്തി റോഡ്‌ പണിയുടെ വേഗത വര്‍ദ്ധിപ്പിക്കുകയും റോഡ്‌ വികസനത്തിനുള്ള പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുമാണ് മടങ്ങിപ്പോയത്.കുറെയൊക്കെ പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞെങ്കിലും പൂര്‍ണ്ണമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല.എങ്കിലും കൊല്ലത്തിന്റെ വികസനത്തിന് അദ്ദേഹം വഹിച്ച പങ്ക് വലുതായിരുന്നു.

കൊല്ലം പുനലൂര്‍ വഴി ഉള്ള ചെങ്കോട്ട റോഡ്‌ പൂര്‍ത്തീകരിക്കുന്നതിനു മുമ്പ് തന്നെ രാജ്യദ്രോഹ കുറ്റം ചുമത്തി ദളവ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.തിരുവനന്തപുരത്തു നിന്നും വേലുത്തമ്പിയും അനുജനും,അനുചരന്മാരും കൂടി ചടയമംഗലം വഴി പുനലൂരില്‍ എത്തിയതായും കല്ലടയാറിന്റെ സമീപത്തുള്ള തൃക്കേക്കര ക്ഷേത്രത്തില്‍ രണ്ടു ദിവസം ഒളിവില്‍ കഴിഞ്ഞതായും അവിടെ നിന്നും തന്റെ വിശ്വസ്തനായ ചാരനെ അയച്ച് മണ്ണടി ക്ഷേത്രത്തിലെ കാമ്പിത്താനെയും കല്ലടയേറ്റ് ഉണ്ണിത്താനെയും തിരക്കാന്‍ അയച്ചതായും പഴമക്കാര്‍ പറയുന്നു.പിന്നീടാണ് കുണ്ടറ എത്തി പ്രശസ്തമായ കുണ്ടറ വിളംബരം നടത്തിയ അവസാനം കല്ലടയാറിന്റെ തീരത്ത്‌ തന്നെ ആ ധീര ദേശാഭിമാനി തന്റെ അന്ത്യം കുറിക്കുകയും ചെയ്തു.

ഉത്തരവാദിത്വ പ്രക്ഷോപണത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് തമിഴ് നാട് സംസ്ഥാനത്തുള്ള മധുരയില്‍ നിന്ന് ശിവരാജ് പാണ്ട്യന്‍ ഒരു കൂട്ടം സമര ഭടന്മാരുമായി ചെങ്കോട്ടയിലേക്കു തിരിച്ചു.ശിവരാജ് പാണ്ട്യനെ ചെങ്കോട്ടയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു.ചെങ്കോട്ട പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.അവിടെ വെച്ച് അദ്ദേഹത്തെയും പ്രവര്‍ത്തകരെയും ക്രൂരമായി മര്‍ദ്ദിച്ചു.( ചെങ്കോട്ട പത്തനാപുരം താലൂക്കിന്റെ ഭാഗം ആയിരുന്നു ) മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് പാണ്ട്യന്‍ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു.അന്ന് അദ്ദെഹത്തിന് 30 വയസ്.ജനങ്ങളുടെ പ്രതിഷേദവും പ്രകടനവും മൂലം പാണ്ട്യനെ കൊല്ലം കസ്ബ പോലീസ് സ്റ്റേഷനിലെത്തിക്കുന്നതിനു വേണ്ടി ട്രെയിനില്‍ യാത്ര തുടര്‍ന്നു.ട്രെയിനില്‍ പാണ്ട്യനെ കൊണ്ട് വരുന്ന വിവരം അറിഞ്ഞ് പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ കോണ്ഗ്രസ് നേതാക്കള്‍ ആയ കുട്ടന്‍ പിള്ള, പി. പത്മനാഭപിള്ള, എ.എസ്.എം.ഷാ,പട്ടത്താനം ബേബി എന്നിവരുടെ നേതൃത്വത്തില്‍ ട്രെയിന്‍ തടഞ്ഞു.നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു.പോലീസ് ശിവരാജ് പാണ്ട്യനെയും കൊണ്ട് കൊല്ലത്ത് എത്തി കസ്ബ സ്റ്റേഷനില്‍ മാറ്റി.പാണ്ട്യന്‍ സത്യാഗ്രഹം തുടര്‍ന്നു.വീണ്ടും ക്രൂരമായ മര്‍ദ്ദനം പോലീസ് തുടര്‍ന്നു.ഒക്ടോബര്‍ എട്ടാം തീയതി ആ ധീര ദേശാഭിമാനി രക്തസാക്ഷിത്വം വഹിച്ചു. അക്കാലത്താണ് പുനലൂരിലെ സി.ഓ.മാത്യു എന്ന ധീര വിപ്ലവകാരിയും കൊല്ലം കസ്ബ പോലീസ് സ്റ്റേഷനില്‍ വെച്ച് പോലീസിന്റെ ക്രൂര മര്‍ദ്ദനം മൂലം രക്തസാക്ഷിത്വം വരിച്ചത്‌.

Author Name

{facebook#https://www.facebook.com/joypkripa}

Contact Form

Name

Email *

Message *

Powered by Blogger.