First Circus in Punalur - പുനലൂരില്‍ ഒന്നാമതായ് എത്തിയ സര്‍ക്കസ് കമ്പനി

1950  ല്‍ ലില്ലി ലവിംഗ് സര്‍ക്കസ് കമ്പനി പുനലൂര്‍ ആനന്ദ ഗ്രൗണ്ടില്‍ പ്രസിദ്ധ ഗാന്ധിയനായ എ. പി ഉദയഭാനു ഉല്‍ഘാടനം ചെയ്തു . ഈ സര്‍ക്കസ് കമ്പനിയില്‍ മുപ്പതോളം സ്ത്രീ പുരുഷന്മാരും , ആന, കടുവ, പുലി, കുതിര, കുരങ്ങു , തുടങ്ങി നിരവധി മൃഗങ്ങളും ഉണ്ടായിരുന്നു. പുനലൂര്‍ പേപ്പര്‍ മാനേജരായിരുന്ന പി.എസ്.നരസിംഹ അയ്യര്‍ സര്‍ക്കസ് കാണുന്നതിനും ഇവരെ പ്രോത്സാഹിപ്പിക്കുന്നതിനും നിത്യവും സന്ദര്‍ശിച്ചിരുന്നു . പുനലൂര്‍ സ്വദേശിയും പേപ്പര്‍മില്‍ ജീവനക്കാരനുമായ സര്‍ക്കസ് പീറ്റര്‍ എന്ന കായികാഭ്യാസിയും ഈ സര്‍ക്കസില്‍ പ്രവര്‍ത്തിച്ചിരുന്നു. അദേഹത്തിന്റെ കണ്ണ് കെട്ടിയുള്ള കത്തിയെറിയലും , സ്റ്റേജിലെ  മാന്ത്രിക വിദ്യയും കാണികളെ ആശ്ചര്യപ്പെടുത്തിയിരുന്നു. ആണുങ്ങളെ സ്ത്രീ വേഷം കെട്ടിച്ചു കാളവണ്ടിയില്‍ കയറ്റി, ചെണ്ട കൊട്ടിയും അതിനൊപ്പം നൃത്തം വച്ചുമായിരുന്നു പരസ്യം നടത്തിയത് . ഇങ്ങനെ ആണ്  ജനങ്ങളെ സര്‍ക്കസ്സിലെക്ക് ആകര്‍ഷിച്ചിരുന്നത് . മുപ്പത് ദിവസം ഈ സര്‍ക്കസ് പുനലൂരില്‍ പ്രദര്‍ശനം നടത്തി.

First Circus in Punalur,പുനലൂരില്‍ ഒന്നാമതായ് എത്തിയ സര്‍ക്കസ് കമ്പനി

Labels:

Post a Comment

[facebook]

Author Name

{facebook#https://www.facebook.com/joypkripa}

Contact Form

Name

Email *

Message *

Powered by Blogger.