Drama in Punalur -പുനലൂരിനെ ഉണര്‍ത്തിയ നാടക കമ്പനികള്‍

നാടക പ്രിയരായ പുനലൂര്‍ നിവാസികള്‍ ഇവിടുത്തെ നാടകങ്ങളോടൊപ്പം മറ്റു പ്രമുഖ നാടക കമ്പനികളുടെ നാടകങ്ങളും പുനലൂരില്‍ നടത്തിയിരുന്നു. കായംകുളം പൊട്ടക്കനയം വേലുപ്പിള്ളയുടെയും  വൈക്കം കലാസമിതിയുടെയും നിരവധി നാടകങ്ങള്‍ ഇവിടെ നടത്തിയിരുന്നു. കായംകുളം പരബ്രഹ്മോദയ സംഗീത സഭയുടെ നാടകവും നടത്തപ്പെട്ടിടുണ്ട്.
വൈക്കം വാസുദേവന്‍‌ നായരോടൊപ്പം അദേഹത്തിന്റെ സഹധര്‍മ്മിണി തങ്കം വാസുദേവന്‍‌ നായരും ആറന്മുള പൊന്നമ്മയും അഭിനയിച്ചിരുന്നു. പാപങ്ങള്‍, യാചകി , നാം ഇരുവര്‍, കരുണ, ചേച്ചി , ശുഭപ്രതീക്ഷ , സുഭഗ, രണ്ടു ഹൃദയങ്ങള്‍, കതിര്‍ കാണാക്കിളി , ലങ്കേശ്വരന്‍ , ശ്രീരാമപട്ടാഭിഷേകം , ലങ്കാദഹനം , ഭക്ത പ്രഹ്ലാദന്‍ , ശ്രീകൃഷ്ണ ചരിത്രം , തുടങ്ങിയ നിരവധി നാടകങ്ങള്‍ ഇവിടെ അരങ്ങേറിയിരുന്നു. ലളിത പത്മിനി രാഗിണിമാരുടെ നൃത്തവും നടത്തപ്പെട്ടിരുന്നു.
സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ , അഗസ്ത്യന്‍ ഭാഗവതര്‍  (യേശുദാസിന്റെ പിതാവ്, പിതാവിനോടൊപ്പം 11 വയസ്സുകാരനായ യേശുദാസും ഇവിടെ എത്തിയിരുന്നു.) പപ്പുക്കുട്ടി ഭാഗവതര്‍ , ശങ്കരന്‍കുട്ടി ഭാഗവതര്‍ , ഓച്ചിറ വേലുക്കുട്ടി , കടുവാക്കുളം ആന്‍റണി, കലായ്ക്കല്‍ കുമാരന്‍ , എസ് പി  പിള്ള, നാണുക്കുട്ടന്‍, മുളവന ജോസഫ്‌, മാവേലിക്കര പൊന്നമ്മ,  മാവേലിക്കര എല്‍ പൊന്നമ്മ , കെ രാജം , ഓമല്ലൂര്‍ ചെല്ലമ്മ എന്നിവരായിരുന്നു നടീനടന്മാര്‍. മദ്രാസ് കേന്ദ്രീകരിച്ചു നടത്തിവന്ന രാജമാണിക്യത്തിന്റെ തമിഴ്നാടകം തുക്കുപാലത്തിന്റെ മറുകരയില്‍ ടെന്റു കെട്ടി പ്രദര്‍ശിപ്പിച്ചിരുന്നു. രാജമാണിക്യം കമ്പനിയിലെ നടനായിരുന്നു ശിവാജി ഗണേശന്‍ . ഈ നാടകങ്ങളെല്ലാം തന്നെ നാടിനെ ഉയര്‍ത്തിയ നാടകങ്ങളായിരുന്നു.
1950 ഓട് കൂടി നാടകങ്ങളുടെ അരങ്ങേറ്റം തന്നെ പുനലൂരില്‍ ഉണ്ടായി. അതിനു മുന്‍പേ കമ്പനി നാടകങ്ങളാണ് ഇവിടെ പ്രചാരത്തിലിരുന്നത് . അളിയന്‍ വന്നത് നന്നായ് (തോപ്പില്‍ ഭാസി) ഇന്കിലാബിന്റെ മക്കള്‍ (പി ജെ  ആന്റണി) തൂവലും തൂമ്പയും (വീരന്‍) എന്റെ മകനാണ് ശരി (എന്‍ രാജഗോപാലന്‍ നായര്‍ ) നിങ്ങളെന്നെ കമുണിസ്ടാക്കി (തോപ്പില്‍ ഭാസി ) നക്ഷത്ര വിളക്ക് (സി എല്‍ ജോസ് ) ജീവിതയാത്ര (തിക്കുറിശി ) മാനം തെളിഞ്ഞു (തിക്കോടിയന്‍) മുള്‍ക്കിരീടം (സി എല്‍ ജോസ്) പാഞ്ചജന്യം (കടവൂര്‍ ശിവദാസന്‍ പിള്ള) തുടങ്ങിയ നിരവധി നാടകങ്ങള്‍ പുനലൂരില്‍ അരങ്ങേറിയിട്ടുണ്ട്.
എന്‍ രാജഗോപാലന്‍ നായര്‍ , തോപ്പില്‍ ഭാസി , ഓ മാധവന്‍ ,ജനാര്ധനക്കുറുപ്പ് സുലോചന, വിജയകുമാരി തുടങ്ങിയവരാണ് നിങ്ങളെന്നെ കമ്യുണിസ്റാക്കി എന്നാ നാടകതിലഭിനയിച്ചത് . അളിയന്‍ വന്നത് നന്നായ്, എന്റെ മകനാണ് ശരി എന്നീ നാടകങ്ങളില്‍ എന്‍ രാജഗോപാലന്‍ നായര്‍, വട്ട് അപ്പന്‍ , പുനലൂര്‍ ബാലന്‍, ജനാര്‍ദ്ധനന്‍ പിള്ള എന്നിവരും അഭിനയിച്ചിരുന്നു.

പിന്നീട് നിരവധി നാടകങ്ങള്‍ പല ആര്‍ട്സ് ക്ലബ്ബുകള്‍ക്ക് വേണ്ടി നടത്തപ്പെട്ടു. കെ സി മുത്ത്‌, കൊന്നമൂട്ടില്‍ ബാലന്‍, എന്‍ രാധാകൃഷണന്‍ നായര്‍ , പുനലൂര്‍ ചന്ദ്രന്‍, പി എം ജോര്‍ജ് കെ പി രമേശ്‌ ചന്ദ്രന്‍ നായര്‍, കെ പി രാമചന്ദ്രന്‍ നായര്‍ പി ശിവരാമന്‍ നായര്‍ , മുണ്ടാക്കലഴികത്തു ബാലകൃഷ്ണ പിള്ള , വലയത് എ പി നായര്‍ (ജീവിച്ചിരുപ്പില്ല) കുഞ്ചെറിയ വര്‍ഗ്ഗീസ് , പുനലൂര്‍ മുഹമ്മദ്‌ , പുനലൂര്‍ തങ്കപ്പന്‍, ജെ ആന്റണി , വെളുകുട്ടി, കാര്‍മ്മല്‍ അലക്സ്‌ , എന്‍ എ അസീസ് , ഇ ബഷീര്‍, കലാമന്ദിരം കെ എസ് ഗോപിനാഥ് , പി എം മാമ്മന്‍ (ജീവിച്ചിരുപ്പില്ല). കാലിദ്കുട്ടി എന്നിവരും വിളക്കുവെട്ടത്ത്കാരനായ രാമകൃഷ്ണ പിള്ള , പപ്പുദാസ് ,എന്‍ ദാമോദരന്‍, സോമന്‍, എന്നിവരും ആ കാലഘട്ടത്തിലെ മികച്ച നടന്മാരായിരുന്നു.വിളക്കുവെട്ടം കമലമ്മയും, രാജമ്മയും,രാജുവും ( തങ്കേശ്വരിയും) വിജയ കലാസമിതിയിലെ വിജയമ്മയും കൊല്ലം ജില്ലയിലെ പ്രശസ്ത നടിമാരായിരുന്നു.പെണ്‍വേഷം ആണുങ്ങള്‍ കെട്ടി അഭിനയിക്കുന്ന കാലത്ത് എല്ലാ  പ്രതിബന്ധങ്ങളെയും തട്ടിമാറ്റി ആണ് ഇവര്‍ നാടക പ്രസ്ഥാനത്ത് എത്തിച്ചേര്‍ന്നത്. കെ.പി.എ.സി. ഉള്‍പ്പെടെ അന്‍പതോളം നാടകങ്ങളില്‍ കമലമ്മ അഭിനയിച്ചിരുന്നു.മറ്റ് നടികളും അതിലൊട്ടും കുറവായിരുന്നില്ല.നാടക പ്രസ്ഥാനങ്ങളില്‍ ഏറ്റവും ശോഭിച്ചതും പുനലൂരിലായിരുന്നു. നിര്‍ദ്ധനരായ കമലമ്മയും,രാജമ്മയും,തങ്കേശ്വരിയും മറ്റു നടിനടന്മാരും ജീവിത മാര്‍ഗ്ഗമില്ലാതെ കഷ്ടപ്പെടുന്നു .
ശ്രീ ത്യാഗരാജ സംഗീത കലാനിലയം എഷ്യായാറ്റിക് ആര്‍ട്സ് ക്ലബ്‌,ഫ്രെണ്ട് ആര്‍ട്സ് ക്ലബ്‌,യുഗ രശ്മി ആര്‍ട്സ് ക്ലബ്‌,സംഗീത സഭ,പേപ്പര്‍മില്‍ റിക്രിയേഷന്‍ ക്ലബ്‌ ,പീപ്പിള്‍ തീയെറ്റര്‍,വിജയ കലാസമിതി എന്നീ പ്രമുഖ നാടക സമിതികള്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു
 എം.സി നെപ്പോളിയന്‍
എം.സി നെപ്പോളിയന്‍ എ.ബി.സി നേതൃത്വം നല്‍കി കലാനിലയത്തിന്റെ സ്ഥിരം നാടകവേദിയിലെ നാടകത്തെ പുനലുരുകാര്‍ക്ക് പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട് . (പുനലൂര്‍ ഗവണ്മെന്റ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ) പാലായിലെ ഇന്ത്യന്‍  ഡ്രാമാസ്കൊപ്പു എന്ന സ്ഥിരം നാടകവേദിയുടെ നാടകങ്ങളും പുനലൂര്‍ (ബി എച്ച് എസ് ഗ്രൗണ്ടില്‍ ) നടത്തപ്പെട്ടിട്ടുണ്ട്

Drama in Punalur - നാടുണര്‍ത്തിയ നാടക കമ്പനികള്‍

Labels:

Post a Comment

[facebook]

Author Name

{facebook#https://www.facebook.com/joypkripa}

Contact Form

Name

Email *

Message *

Powered by Blogger.