1940
നോടടുത്ത് പുനലൂരില്‍ കുഞ്ഞാമ്പൂ ടാക്കീസ്
എന്നും ലില്ലി ടാക്കീസ്
എന്ന പേരിലും രണ്ടു സിനിമാ കമ്പനികള്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ കമ്പനിയുടെ
ഉടമസ്ഥതയിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നത് . ടിക്കറ്റ് വച്ചായിരുന്നു
പ്രദര്‍ശനം ഈ ചിത്രത്തെ നിശ്ചല ചിത്രമെന്നും, ശബ്ദമില്ലാ ചിത്രമെന്നും
വിളിച്ചിരുന്നു.
ഇപ്പോഴത്തെ
ഗവന്മെന്റ് ഹൈസ്കൂള്‍ നില്‍ക്കുന്ന സ്ഥലത്താണ് ഈ ചിത്രങ്ങളുടെ പ്രദര്‍ശനം നടന്നു
വന്നത് . അന്ന് എം.എം.കെ.ഗ്രൌണ്ട് എന്നാണ് ഈ സ്ഥലം അറിയപ്പെട്ടിരുന്നത്. എം. എം.കെ
യുടെ വക സ്ഥലമായിരുന്നിത് . നിശ്ചല
ചിത്രങ്ങള്‍ വാടകയ്ക്ക് എടുത്തു ചെറിയ പ്രോജെക്റ്ററുകളില്‍ കൂടി പ്രവര്‍ത്തിപ്പിച്ച്
, കെട്ടിപ്പൊക്കിയ സ്ക്രീനില്‍ കൂടി ചിത്രം പ്രദര്‍ശിപ്പിച്ചു കൊണ്ടിരുന്നു. പുറമേ
നിന്നും മറ്റാരും കാണാതിരിക്കാന്‍ നാല് വശവും ഓല കൊണ്ട് കെട്ടിയടച്ചിരിക്കും. പ്രദര്‍ശനം
തുടങ്ങുന്നതിനു മുന്‍പ് സ്ക്രീനിന്റെ ഒരു വശത്ത് ഒരാള്‍ വന്നു നില്‍ക്കും ചിത്രം
തുടങ്ങുന്നതിനോടൊപ്പം കഥയുടെ ഓരോ ഭാഗങ്ങളും ഇയാള്‍ വിളിച്ചു പറയും ഈ പറയുന്നത്
കേട്ട് വേണം കാഴ്ചക്കാര്‍ കഥ മനസ്സിലാക്കാന്‍ . ഹരിച്ചന്ദ്ര ചരിത്രം , ഭക്ത പ്രഹ്ലാദന്‍, മീരാഭായ് ,
ശ്രീരാമ ലക്ഷ്മണന്‍ തുടങ്ങിയ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചു വന്നത്. താഴതില്‍
ചെല്ലപ്പന്‍ പിള്ളയും മറ്റു ചിലരുമായിരുന്നു ഇതിന്റെ കോണ്ട്രാക്ടര്‍മാര്‍ .
കുഞ്ഞാമ്പൂ ടാക്കീസ് കാലക്രമത്തില്‍ നിന്ന് പോയി. ലില്ലി ടാക്കീസ് ചിത്രങ്ങള്‍
പ്രദര്‍ശിപ്പിച്ചു എങ്കിലും പിന്നീട് അത് ചെല്ലം ടാക്കീസ്സായിതീര്‍ന്നു. ഇങ്ങനെ
പുനലൂര്‍ ചെല്ലം ടാക്കീസ് നിലവില്‍ വന്നു. പുനലൂരിലെ ആദ്യത്തെ സിനിമാ തിയേറ്ററും
ഇത് തന്നെ താഴത്തില്‍ ചെല്ലപ്പന്‍ പിള്ള തന്നെയാണ് ഇതിന്റെ ഉടമ (സിനിമാ ചെല്ലപ്പന്‍
പിള്ള എന്ന് ജനങ്ങള്‍ വിളിച്ചു വന്നു.) അദ്ദേഹം ജീവിച്ചിരുപ്പില്ല.
Post a Comment