1951 ല്‍ ജയ് ഹിന്ദ് ഡ്രാമാറ്റിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പുനലൂര്‍ ഷണ്മുഖം തിയേറ്ററില്‍ വച്ച് (ഇന്നത്തെ ചെല്ലം ടാക്കീസ്സിനെ അന്ന് ഷണ്മുഖം തിയേറ്റര്‍ എന്നും വിളിച്ചിരുന്നു ). അകവും പുറവും എന്ന സംഗീത നാടകവും കൊടും ചതി എന്ന ഏകാങ്ക നാടകവും നടത്തിയിരുന്നു. ഈ നാടകങ്ങളില്‍ അഭിനയിച്ചിരുന്നത് എല്ലാം പുനലൂരിലെ മുന്‍ പ്രമുഖ രാഷ്ട്രീയ സാമുഹ്യ സാംസ്കാരിക നായകന്മാരായിരുന്നു. എന്‍ പദ്മനാഭ പിള്ള , അഡ്വ: എന്‍ രാജഗോപാലന്‍ നായര്‍, ടി വി തോമസ് (തോമസ് സര്‍ ) കൊല്ലന്റഴികത്ത് രാഘവന്‍ നായര്‍, വിദ്വാന്‍ ഗോപാലകൃഷ്ണന്‍ നായര്‍ , കേശവന്‍ നായര്‍, പുനലൂര്‍ ബാലന്‍, കെ കുട്ടന്‍ പിള്ള , കുന്നിക്കോട് സുകുമാരന്‍ നായര്‍, ടി കെ രാമകൃഷ്ണ പിള്ള , വിദ്യാന്‍ കുഞ്ഞിരാമന്‍ ശാസ്ത്രി. വി ടി അപ്പന്‍ (മണിയാര്‍) , കെ പി രമേശ് ചന്ദ്രന്‍ നായര്‍ , കെ പി സതീഷ് ചന്ദ്രന്‍ നായര്‍ എന്നിവരായിരുന്നു.
പത്തനാപുരം താലുക്ക് പബ്ലിക് ലൈബ്രറി ആന്‍ഡ് ക്ലബ്ബിന്റെ ധനശേഖരണാര്‍ഥമാണ് ഈ പരിപാടി ടിക്കറ്റ് വച്ച് നടത്തിയിരുന്നത്.
പത്തനാപുരം താലുക്ക് പബ്ലിക് ലൈബ്രറി ആന്‍ഡ് ക്ലബ്ബിന്റെ ധനശേഖരണാര്‍ഥമാണ് ഈ പരിപാടി ടിക്കറ്റ് വച്ച് നടത്തിയിരുന്നത്.
Post a Comment