
കൊല്ലം ജില്ലയിലെ ആര്യങ്കാവ് പഞ്ചായത്തിലാണ് ഈക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ഇവിടുത്തെ പ്രധാന മൂര്‍ത്തി ശാസ്താവാണ്. കൗമാരഭാവത്തിലാണെന്നാണ് സങ്കല്പം.വിഗ്രഹം നടക്കു നേരെയല്ല വലതുമൂലയിലേക്ക് അല്‍പ്പം ചരിഞ്ഞാണ് ഇരിക്കുന്നത്. കിഴക്കോട്ട് ദര്‍ശനമായിട്ടുള്ള ഈക്ഷേത്രിലെ താന്ത്രികവിധി കോക്കുളത്ത് മഠത്തിനാണ്. പത്താമുദയ ദിവസം സൂര്യരശ്മി പ്രതിഷ്ടക്ക് നേരെ പതിയും. പരശുരാമ പ്രതിഷ്ട എന്നാണ് ഐത്യഹ്യം. മൂല പ്രതിഷ്ടയില്‍ ഉച്ചക്ക് മാത്രമേ അഭിഷേകമുള്ള. ഭൂമി നിരപ്പില്‍ നിന്നും താഴെയാണ് ക്ഷേത്രം.ആദ്യം സ്ത്രീകള്‍ ഈക്ഷേത്രത്തില്‍ കയറിയിരുന്നില്ല. ഉപദേവത:ശിവന്,ഗണപതി,നാഗരാജാവ്,കറുപ്പ സ്വാമി, അഷ്ട്ടദിക്ക്പാലകര് , എന്നിവരാണ് .ക്ഷേത്രത്തില്‍ ധനു മൂന്ന് മുതല്‍ പന്ത്രണ്ട് വരെയാണ് ഉത്സവം.ഉത്സവത്തിന് അപൂര്‍വമായ ഒരു ചടങ്ങുണ്ട് .തൃക്കൈ കല്യാണം.തൃക്കൈകല്യാണ ദിവസം ക്ഷേത്രത്തില്‍ നിന്നും കിട്ടുന്ന മംഗല്യ ചരടണിഞ്ഞാല് യുവതികളുടെ വിവാഹം പെട്ടന്ന് നടക്കുമെന്ന് ഒരു വിശ്വാസം ഉണ്ട് .നൂറ്റി എട്ട് ശാസ്താ ക്ഷേത്രങ്ങളില്‍ ഒന്നാണ് ആര്യങ്കാവ്.

Post a Comment