പഴയ
കാലത്ത് നികുതി പിരിക്കുന്ന ഉദ്യോഗസ്ഥനെ മുതലു പിടിക്കാരന്‍ എന്നാണ് വിളിച്ചു
വന്നത്. ഇന്നത്തെ ട്രഷറി ഓഫിസര്‍ ആണ് അന്നത്തെ മുതലു പിടിക്കാരന്‍. തിരുവിതാംകൂറിന്റെ
ഒരു രൂപ വെള്ളി നാണയത്തിനു 28 ചക്ക്രമായിരുന്നെങ്കില്‍ ബ്രിട്ടീഷ് വെള്ളിനാണയത്തിനു ഇരുപതിയെട്ടര
ചക്രമായിരുന്നു അന്ന് നിശ്ചയിച്ചിരുന്നത്. ഏഴു പണം ഒരു രൂപയായും ഒരു പണത്തിനു നാല്
ചക്രമായും ക്രയ വിക്രയം നടത്തിയിരുന്നു.
സര്‍ക്കാര്‍
ആഫീസുകളിലെ ഉദ്യോഗസ്ഥന്മാര്‍ക്ക് ശമ്പളം ലഭിച്ചിരുന്നത് വെള്ളി നാണയങ്ങളും ചെമ്പ്
നാണയങ്ങളും ആയിട്ടായിരുന്നു. പത്താനാപുരം താലൂക്കിലുള്ള ഉദ്യോഗസ്ഥന്മാര്‍ക്ക്
പുനലുരിലെ മുതലു പിടിക്കാരനായിരുന്നു ശമ്പളം കൊടുക്കുന്നതിനുള്ള പണം
അനുവദിച്ചിരുന്നത്. ഈ അനുവദിക്കുന്ന തുക വെള്ളി രൂപായും ചക്രവും
പണവുമായിട്ടയിരുന്നു. ഓരോ സര്‍ക്കാര്‍
സ്ഥാപനത്തിലേക്കും ശമ്പളത്തുക കൊണ്ടുപോകാന്‍ വരുന്നവര്‍ കട്ടിയുള്ളൊരു ചാക്കും
കൊണ്ടു പോകുമായിരുന്നു. മുതലു പിടിക്കാരന്‍ തിട്ടപ്പെടുത്തി കൊടുക്കുന്ന തുക
മണിക്കൂറുകള്‍ എണ്ണി തിട്ടപ്പെടുത്തി ചാക്കിലാക്കി കൊണ്ടുപോകുന്നു. ഭാരചാക്കുമായി
പോകുന്നത് തന്നെ അന്ന് പരിതാപകരമായിരുന്നു.ഇപ്പോഴത്തെ താലൂക്കാഫീസിന്റെ ഒരു
ഭാഗത്താണ് അന്ന് മുതലു പിടിക്കാരന്റെ ആഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ചക്രത്തിന്റെ
ഒരു വശത്ത് മഹാരാജാവിന്റെ മുദ്രയും മറുവശത്ത് ഒരു ശംഖും രണ്ടാനകളും
ഉണ്ടായിരിക്കും. ബ്രിട്ടീഷ് രൂപയില്‍ ബ്രിട്ടീഷ് ചക്രവര്‍ത്തിയുടെ മുദ്രയും
ഉണ്ടായിരുന്നു.
Post a Comment