Railway History in Punalur

കൊല്ലം - ചെങ്കോട്ട തീവണ്ടി പാതയിലെ ഒരു പ്രധാന തീവണ്ടി നിലയമാണ് പുനലൂർ. 1902 -ൽ തുറന്നു. അക്കാലത്ത് തിരുവിതാംകൂറും മദ്രാസും തമ്മിലുള്ള ഏക തീവണ്ടി പാതയായിരുന്നു കൊല്ലം - പുനലൂർ - ചെങ്കോട്ട - തിരുനെൽവേലി മീറ്റർ ഗേജ് പാത. തമിഴ്നാട്ടിൽനിന്നും കേരളത്തിലേക്ക് ചരക്കു കൊണ്ടുവരുന്ന പ്രധാന പാതയായിരുന്നു അടുത്തകാലം വരെ ഇത്. ഇതിലിപ്പോൾ ചെങ്കോട്ട - തിരുനെൽവേലി, കൊല്ലം - പുനലൂർ പാതകൾ ബ്രോഡ് ഗേജാക്കികഴിഞ്ഞു. പുനലൂർ - ചെങ്കോട്ട പാതകൂടി ബ്രോഡ് ഗേജാക്കിയാൽ ഈ പാതയിലെ ഗതാഗതം പുനസ്ഥാപിക്കാമെന്നു മാത്രമല്ല, കൊച്ചി - തൂത്തുക്കുടി തുറമുഖങ്ങൾ തമ്മിലുള്ള ചരക്കുനീക്കം സുഗമമാക്കുകയും ചെയ്യും. ശബരിമല - പുനലൂർ - നേമം പാതയും പരിഗണനയിലാണ്.

തിരുവിതാംകൂറിലെ ആദ്യത്തെ റെയിൽ‌പ്പാത പുനലൂർ വഴിയായിരുന്നു. കാർഷികമായും വ്യാവസായികമായും അതിപ്രാധാന്യമുണ്ടായിരുന്ന ഈ ഭൂപ്രദേശങ്ങളിലൂടെ പശ്ചിമഘട്ടത്തിനു് ഇരുവശത്തേക്കും കേരളവും തമിൾനാടുമായി യാത്രാസൌകര്യം ഒരുക്കുന്നതിനു് ഈ പാത നിർണ്ണായകമായിത്തീർന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തിരുവിതാംകൂർ രാജാവ് ശ്രീമൂലം തിരുനാളിന്റെ കാലത്താണു് കൊല്ലത്തുനിന്നും പുനലൂർ - ഇടമൺ- ഭഗവതിപുരം - ചെങ്കോട്ട വഴി തിരുനെൽ‌വേലി വരെ മീറ്റർഗേജ് വീതിയിൽ പണികഴിച്ച ഈ പാത പണി നിർമ്മിക്കപ്പെട്ടതു്. ദുർഘടമായ മലമ്പ്രദേശങ്ങളിലൂടെ കടന്നുപോവുന്ന പാതയ്ക്കു് അന്നത്തെ കണക്കിൽ 1,12,65,637 രൂപയായിരുന്നു നിർമ്മാണച്ചെലവു്. തൂത്തുക്കുടി തുറമുഖത്തുനിന്നും പത്തേമാരിയിൽ തീവണ്ടിയുടെ എഞ്ചിൻ കൊല്ലം കൊച്ചുപിലാംമൂടു് തുറമുഖത്തെത്തിച്ചു. പിന്നീടു് ഭാഗങ്ങൾ ഓരൊന്നായി വേർപ്പെടുത്തി കാളവണ്ടിയിൽ കയറ്റി പുതുതായി നിർമ്മിക്കപ്പെട്ട കൊല്ലം റെയിൽ‌വേ സ്റ്റേഷനിൽ എത്തിച്ച് കൂട്ടിയോജിപ്പിച്ചു. 1904 ജൂൺ 1നു് ആദ്യത്തെ തീവണ്ടി കൊല്ലം മുതൽ പുനലൂർ വരെ ഓടിച്ചു.

രാജ്യത്തെ എല്ലാ മീറ്റർഗേജ് (1000mm) പാതകളും ബ്രോഡ്‌ഗേജ് (1676mm) ആക്കി നവീകരിക്കുന്ന യുണിഗേജ് പദ്ധതിയനുസരിച്ച് ക്രമേണ ഈ പാതയും പരിഷ്ക്കരിക്കപ്പെടുകയാണു്. ആദ്യഘട്ടം പൂർത്തിയായപ്പോൾ 2010 മേയ് 12നു് കൊല്ലം-പുനലൂർ പാതയിൽ ഗതാഗതം പുനരാരംഭിച്ചു. മീറ്റർഗേജായി ശേഷിച്ചിരുന്ന 45 കിലോമീറ്റർ ദൈർഘ്യമുള്ള പുനലൂർ -ചെങ്കോട്ട പാതയിൽ 2010 സെപ്റ്റംബർ 20 മുതൽ ഗതാഗതം നിർത്തലാക്കി. പർവ്വതപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഈ യാത്രാമാർഗ്ഗം പുനർനിർമ്മാണപ്രവർത്തനങ്ങൾക്കുശേഷം വീണ്ടും ആരംഭിക്കുന്നതു് പുതിയ ബ്രോഡ്‌ഗേജ് പാതയിലൂടെയായിരിക്കും. കഴിഞ്ഞ നൂറ്റാണ്ടിൽ ദക്ഷിണകേരളത്തിലെ സാമ്പത്തിക സാമൂഹ്യചരിത്രത്തിൽ ഗണ്യമായ ഒരു പങ്കുവഹിച്ചിട്ടുള്ള ഈ തീവണ്ടിപ്പാതയുടെ മൂലരൂപം അതോടെ കേവലചരിത്രമായിമാറും.
 കഴുതുരുട്ടി തുരങ്കം 

 കഴുതുരുട്ടി തുരങ്കം
Thenmala Station : kadappadu Team-BHP


kadappadu Team-BHP

ഓര്‍മ്മകളിലേക്ക് ഒരു ഒറ്റയടിപാത -അരുണ്‍ പുനലൂര്‍
arunpunalur's documentary "ORMMAKALILEKKU ORU OTTAYADIPATHA"

Railway History in Punalur,Punalur Railway Station

Labels: ,

Post a Comment

[facebook]

Author Name

{facebook#https://www.facebook.com/joypkripa}

Contact Form

Name

Email *

Message *

Powered by Blogger.