സംസ്ഥാനത്തെ പ്രമുഖ വ്യവസായസ്ഥാപനമായിരുന്നു പുനലൂർ നഗരത്തിൽ നിന്നും മൂന്നു കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന പേപ്പർമിൽ. 1885 ൽ കമ്മീഷൻ ചെയ്ത പേപ്പർ മില്ലിന്റെ പ്രധാന അസംസ്കൃത വസ്തു മുളയാണ്. 3000 ടൺ പേപ്പർ ഉത്പാദിപ്പിക്കാൻ കഴിവുണ്ടായിരുന്ന ഈ മില്ലിന്റെ ഉടമസ്ഥാവകാശം ഡാൽമിയ ഗ്രൂപ്പിനായിരുന്നു. ലാഭത്തിൽ പ്രവർത്തിക്കുകയായിരുന്ന ഈ മിൽ 1987 ൽ തൊഴിൽ സമരത്തെതുടർന്ന് അടച്ചിടുകയായിരുന്നു. കഴിഞ്ഞ 23 വർഷമായി പൂട്ടികിടക്കുന്ന മിൽ തുറക്കാൻ ഇപ്പോൾ ശ്രമം നടന്നു വരികയാണ്.
പുനലൂർ പേപ്പർ മിൽ ചരിത്രം
1200 തൊഴിലാളികൾ ജോലി ചെയ്യുന്ന പുനലൂർ പേപ്പർമിൽ തിരുവിതാംകൂറിലെ ആദ്യത്തെ സംയോജിത ഓഹരി കമ്പനിയാണ് (ജോയിന്റ് സ്റ്റോക്ക് കമ്പനി). 1885-1888 ൽ ബ്രിട്ടീഷ് പൗരനായ ഐ. എച്ച്. കാമറൂൺ കല്ലടയാറിന്റെ തീരത്തായി മിൽ സ്ഥാപിച്ചു. കടലാസ് നിർമ്മാണ രംഗത്ത് ഈറ്റ കൊണ്ട് കടലാസ് നിർമിക്കുന്ന ഇന്ത്യയിലെ ആദ്യ സ്ഥാപനമായിരുന്നു. 1913 മുതൽ മാനേജുമെന്റുകൾ മാറി വന്നു. പതിയെ 277 ഏക്കറിലായി തഴച്ചു വളർന്നു. 1967ൽ എ.എഫ് ഹാർവിയിൽ നിന്നും കൊൽക്കൊത്തക്കാരൻ എൽ. എൻ ഡാൽമിയ മിൽ ഏറ്റെടുത്തപ്പോൾ പ്രതിവർഷം 6500 ടണ്ണായിരുന്നു ഉത്പാദനം. ആധുനിക യന്ത്രങ്ങൾ സ്ഥാപിച്ച് പ്രവർത്തനം തുറ്റങ്ങിയതോടെ ഉത്പാദനം 5000 ടണ്ണിലേയ്ക്ക് കുതിച്ചു. അൺ ബ്ലീച്ച്ഡ് പേപ്പർ എന്ന ഗുണ നിലവാരം കുറഞ്ഞ കടലാസായിരുന്നു ആദ്യ കാല ഉത്പന്നം. സൈനിക ആവശ്യങ്ങൾക്കുപയോഗിക്കുന്ന കാർട്രിഡ്ജ് പേപ്പർ, തീപ്പെട്ടി നിർമ്മാണത്തിനാവശ്യമായ കലാസ്, ഇൻലൻഡ് പേപ്പർ, കേബിൾ ഇൻസുലേഷൻ പേപ്പർ, ഡാക്ക് പേപ്പർ, സോപ്പ് കവർ, പത്രക്കടലാസ് തുടങ്ങി 13 തരം കടലാസ് ഉത്പന്നങ്ങൾ ഇവിടെ നിന്നും ഉത്പാദിച്ചിരുന്നു. 80കളോടെ താഴേയ്ക്കായി മില്ലിന്റെ വളർച്ച. 1987 ആഗസ്റ്റ് 30നു മിൽ അടച്ചു പൂട്ടി. ഉടമയായ കുനാൻ ഡാൽമിയയിൽ നിന്നും ഹൈദരാബാദ് ആസ്ഥാനമായ അകുല കൺസോർഷ്യം മിൽ ഏറ്റെടുത്തു. പേപ്പർ നിർമ്മാണത്തോടൊപ്പം ഒരു പേപ്പർ സാങ്കേതികവിദ്യാ സ്ഥാപനവും സ്ഥപിക്കാൻ അവർക്ക് നീക്കമുണ്ട്.
പേപ്പര്‍ മില്‍
മെഷ്യനുകള്‍
മെഷ്യനുകള്‍
പേപ്പര്‍മില്‍ ക്ഷേത്രം
പേപ്പര്‍മില്‍ ക്ഷേത്രം
Post a Comment