
കൊല്ലം ജില്ലയിലെ ഒരു പട്ടണം ആണ് പുനലൂര്‍. കൊല്ലം ജില്ലയില്‍ നിന്നും 45
കിലോമീറ്റര്‍ വടക്കുകിഴക്കും തിരുവനന്തപുരം ജില്ലയില്‍ നിന്നും 75
കിലോമീറ്റര്‍ വടക്കും ആണ് പുനലൂര്‍. അക്ഷാംശം 76.92 ഡിഗ്രീ കിഴക്കും 9
ഡിഗ്രീ വടക്കും ആണ് പുനലൂര്‍. കടല്‍നിരപ്പില്‍ നിന്ന് 34 മീറ്റര്‍
ഉയരത്തില്‍ ആണ് പുനലൂര്‍ സ്ഥിതിചെയ്യുന്നത്. പട്ടണത്തിലെ പ്രധാന സന്ദര് ശന
സ്ഥലങ്ങള്‍ പുനലൂര്‍ പേപ്പര്‍ മില്ല്സ് (1888ല്‍ ഒരു ബ്രിട്ടീഷുകാരനാണു
സ്ഥാപിച്ചത്, ഇന്ന് ഡാല്‍മിയ ഗ്രൂപ്പിന്റെ നിയന്ത്രണത്തില്‍), കല്ലടയാറിനു
കുറുകെ ഉള്ള പുനലൂര്‍ തൂക്കുപാലം എന്നിവയാണ്. പുനലൂര്‍ ഇന്ന് മുനിസിപ്പല്‍
ഭരണത്തിനു കീഴിലാണ്. പത്തനാപുരം താലൂക്കിന്റെ ആസ്ഥാനം ആണ് പുനലൂര്‍.
ഭൂമിശാസ്ത്രം
കൊല്ലം ജില്ലയില്‍ പത്തനാപുരം താലൂക്കിലാണ് പുനലൂര്‍ നഗരസഭ സ്ഥിതി ചെയ്യുന്നത്. പുനലൂര്‍, വാളക്കോട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പുനലൂര്‍ നഗരസഭയ്ക്ക് 34.6 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് വിളക്കുടി, പിറവന്തൂര്‍, പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് തെന്മല, ഏരൂര്‍ പഞ്ചായത്തുകളും, തെക്കുഭാഗത്ത് ഏരൂര്‍, കരവാളൂര്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കരവാളൂര്‍, വിളക്കുടി പഞ്ചായത്തുകളുമാണ് പുനലൂര്‍ നഗരസഭാപ്രദേശത്തിന്റെ അതിരുകള്‍. കുന്നും, മലയും, കുന്നിന് ചരിവുകളും നിറഞ്ഞ ഭൂപ്രകൃതിയാണ് പുനലൂരിന്റേത്. പുനലൂര്‍ നഗരം തന്നെ കുന്നുകള്‍ക്കിടയിലാണ്. നഗരത്തിലെ മിക്കവാറും വാര്‍ഡുകളില്‍ ഉയര്‍ന്ന കുന്നും, കുന്നിന്റെ മുകളില്‍ നിരപ്പും, കീഴ്ക്കാം തൂക്കായ ചരിവും താഴ്വാരവും കാണാം. ചരല്, പശിമരാശിമണ്ണ്, ചെളിമണ്ണ്, വെട്ടുകല്ല്, മണല്‍ മണ്ണ് എന്നിവയാണ് ഇവിടെ കാണപ്പെടുന്ന മണ്ണിനങ്ങള്‍. “പുനല്‍” എന്ന തമിഴ് പദത്തിന് വെള്ളം എന്നാണര്‍ത്ഥം. പുനലൂര്‍ എന്നാല്‍ വെള്ളമുള്ള ഊര് എന്നര്‍ത്ഥം. പുരാതനകാലം മുതല്‍ തമിഴ്വ്യാപാരികള്‍ കേരളത്തിലേക്ക് വരാന്‍ ഉപയോഗിച്ച കച്ചവടപാതയിലെ പ്രധാന ഇടത്താവളമായിരുന്നു ഇവിടം. ദുര്‍ഘടമായ യാത്രയ്ക്കു ശേഷം, കല്ലടയാറിന്റെ കരയിലെ സൌകര്യപ്രദമായ ഈ ഇടത്താവളത്തില്‍ വെച്ചായിരുന്നു സഞ്ചാരികള്‍ ദാഹമകറ്റിയിരുന്നതും, തുടര്‍യാത്രയ്ക്കുള്ള ജലം ശേഖരിച്ചിരുന്നതും. തുടര്‍ന്ന് ഇവിടം പുനലൂര്‍ എന്നു വിളിക്കപ്പെടാന്‍ ഇടയാക്കി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചൂടും ഏറ്റവും കൂടുതല്‍ മഴയും ഒരുപോലെ ലഭിക്കുന്ന ഏക പ്രദേശമാണ് പുനലൂര്‍. കേരളത്തിലെ പ്രധാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിലൊന്ന് പുനലൂരിലാണ് സ്ഥാപിതമായിരിക്കുന്നത്. പുനലൂരില്‍ അനുഭവപ്പെടുന്ന ചൂടിന്റെയും, മഴയുടെയും, ശൈത്യത്തിന്റെയും സ്ഥിതിവിവരക്കണക്കുകള്‍ക്ക് സംസ്ഥാനത്തെ പൊതു കാലാവസ്ഥാ അവലോകനത്തില്‍ പ്രഥമവും, അതിനിര്ണ്ണായകവുമായ സ്ഥാനമാണ് കല്പിക്കപ്പെട്ടിരിക്കുന്നത്. ചരിത്രത്തില്‍ അതിപ്രധാനമായ സ്ഥാനം പല കാര്യങ്ങളിലും കൈയ്യാളുന്ന നഗരമാണിത്. ഇന്ത്യയിലെ രണ്ടേരണ്ട് തൂക്കുപാലങ്ങളുള്ളതില് ഒന്ന് പുനലൂരിലാണ് സ്ഥിതി ചെയ്യുന്നത്. കല്‍ക്കട്ടയിലെ പ്രസിദ്ധമായ ഹൌറ പാലമാണ് മറ്റൊന്ന്. ബ്രിട്ടീഷുകാര്‍ 1877-ലാണ് പുനലൂരിലെ തൂക്കുപാലം നിര്‍മ്മിക്കുന്നത്. തിരുവിതാംകൂറിലെ ആദ്യ റെയില്‍പാത നിലവില്‍ വന്നത് പുനലൂരിനും കൊല്ലത്തിനുമിടയിലാണ്. നഗരഹൃദയത്തിലൂടെയൊഴുകുന്ന കല്ലടയാര്‍ പുനലൂരിന്റെ ജീവനാഡിയാണ്. 1971 ഏപ്രില്‍ ഒന്നാം തിയതിയാണ് അതുവരെ പഞ്ചായത്തായിരുന്ന പുനലൂര്‍, ഒരു മുനിസിപ്പല്‍ പദവിയുള്ള പട്ടണമായി ഉയര്‍ത്തപ്പെട്ടത്.
പൊതുവിവരങ്ങള്‍
ജില്ല : കൊല്ലം
വിസ്തീര്‍ണ്ണം : 34.6 ച.കി.മി
കോഡ് : M020200
വാര്‍ഡുകളുടെ എണ്ണം: 35
ജനസംഖ്യ : 47226
പുരുഷന്മാര്: 22936
സ്ത്രീകള്‍ : 24290
ജനസാന്ദ്രത: 1361
സ്ത്രീ : പുരുഷ അനുപാതം: 1023
മൊത്തം സാക്ഷരത : 91.32
സാക്ഷരത (പുരുഷന്മാര് ): 94.19
സാക്ഷരത (സ്ത്രീകള്‍ ): 88.56
Source : Census data 2001
അതിരുകൾ
വാർഡുകൾ
1. ആരംപുന്ന, 2. കാഞ്ഞിരമല, 3. ചാലക്കോട്, 4. പേപ്പർ മിൽ,
5. നെടുങ്കയം, 6. ശാസ്താംകോണം, 7. മുസാവരി, 8. നേതാജി,
5. നെടുങ്കയം, 6. ശാസ്താംകോണം, 7. മുസാവരി, 8. നേതാജി,
9. ഭരണിക്കാവ്, 10. നെല്ലിപ്പള്ളി, 11. വിളക്കുവെട്ടം, 12. കല്ലാർ,
13. ഹൈസ്കൂൾ, 14. തുന്പോട്, 15. കലയനാട്, 16. വാളക്കോട്,
17. കാരയ്ക്കാട്, 18. താമരപ്പള്ളി, 19. പ്ളാച്ചേരി, 20. മൈലയ്ക്കൽ,
21. ഗ്രേസിംഗ് ബ്ളോക്ക്, 22. കക്കോട്, 23. ഐക്കരക്കോണം, 24. കേളങ്കാവ്,
25. അഷ്ടമംഗലം, 26. മണിയാർ, 27. പരവട്ടം, 28. തൊളിക്കോട്,
29. പവർഹൌസ്, 30. കോമളംകുന്ന്, 31. കോളേജ്, 32. കലങ്ങുംമുകൾ,
33. ഠൌൺ, 34. ചെമ്മന്തൂർ, 35. പത്തേക്കർ,
മുനിസിപ്പാലിറ്റിയില്‍ നിന്നും പൊതു ജനങ്ങള്‍ക്ക് ലഭ്യമാകുന്ന പ്രധാന സേവനങ്ങള്‍• ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്
• റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്
• ജമമാറ്റം
• കെട്ടിട നികുതി ഒഴിവിളവ്
• കെട്ടിടം പൊളിച്ചുകളഞ്ഞതു മൂലം നികുതി ഒഴിവാക്കി കിട്ടുന്നതിന്
• വസ്തു നികുതി റിവിഷന്‍ ഹര്‍ജി
• തൊഴില്‍ നികുതി റിവിഷന്‍ ഹര്‍ജി
• വസ്തു നികുതി/തൊഴില്‍ നികുതി അപ്പീല്‍
• വസ്തു നികുതി അടയ്ക്കല്‍
• തൊഴില്‍ നികുതി അടയ്ക്കല്‍
• അധികമായി അടച്ച നികുതിപ്പണം തിരികെ ലഭിക്കുന്നതിന് (റവന്യൂ റീ ഫണ്ട്)
• കെട്ടിടത്തിന്റെ ഏജ് സര്‍ട്ടിഫിക്കറ്റ്
• അസസ്മെന്റ് രജിസ്റ്റര്‍ പകര്‍പ്പ്
• പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അനുമതി
• ജനന / മരണ സര്‍ട്ടിഫിക്കറ്റുകള്‍
• ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് (ജനന രജിസ്റ്ററില്‍ പേരു ചേര്‍ക്കുന്നതിന്)
• ജനനം / മരണം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നതിന് സര്‍ട്ടിഫിക്കറ്റ്
• ജനനം / മരണം താമസിച്ച് രജിസ്റ്റര്‍ ചെയ്യല്‍
• ജനന രജിസ്റ്ററില്‍ കുട്ടിയുടെ പേര് ചേര്‍ക്കുന്നതിന്
• വിവാഹം രജിസ്റ്റര്‍ ചെയ്യല്‍
• ഡി & ഒ., പി. എഫ്. എ. ലൈസന്‍സുകള്‍
• മോട്ടോറുകള്‍ സ്ഥാപിക്കുന്നതിന് അനുവാദത്തിന്
• കെട്ടിട നിര്‍മ്മാണ അനുമതി
• ഏകദിന പെര്‍മിറ്റ്
• പെര്‍മിറ്റിന്റെ കാലാവധി നീട്ടലും പുതുക്കലും
• കംപ്ലീഷന്‍ റിപ്പോര്‍ട്ട്
• കോണ്‍ട്രാക്ടറായി രജിസ്ട്രേഷന് ലഭിക്കാന്‍
• തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ്
• വിധവാ പെന്ഷന്
• വികലാംഗ പെന്ഷന്
• വാര്‍ദ്ധക്യകാല പെന്ഷന്
• അവിവാഹിതരായ 50 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്ക് പെന്ഷന്
• സാധുക്കളായ വിധവകളുടെ പെണ്മക്കളുടെ വിവാഹ ധനസഹായം
• കര്‍ഷക തൊഴിലാളി പെന്ഷന്
• തൊഴില്‍ രഹിത വേതനം
• വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിന്
• തൊഴില്‍ രഹിതനാണെന്നുള്ള സര്‍ട്ടിഫിക്കറ്റ്
• പൊതുപരാതികള്‍ സ്വീകരിക്കല്‍
ഹോസ്പ്പിറ്റല്‍ കിയോസ്ക്
ആശുപത്രിയില്‍ നടക്കുന്ന ജനന മരണങ്ങള് യഥാസമയം
റിപ്പോര്‍ട്ട് ചെയ്യാനും 24 മണിക്കൂറിനുള്ളില്‍ ആശുപത്രി അധികൃതര്‍
മുഖാന്തിരം സെക്ഷന്‍ 12 സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും ഈ
സംവിധാനത്തിലൂടെ കഴിയുന്നു. ജനനമോ മരണമോ നടന്നാല്‍ ഇലക്ട്രോണിക്
സംവിധാനത്തിലൂടെ ആശുപത്രിയില്‍ നിന്നും നഗരസഭയിലെത്തുന്ന വിശദാംശങ്ങള്‍
നിയമാനുസൃതം രജിസ്റ്റര്‍ ചെയ്യപ്പെടുകയും ബന്ധപ്പെട്ടവര്‍ ആശുപത്രി
വിടുന്നതിനു മുമ്പ് സെക്ഷന്‍12 സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുകയും
ചെയ്യുന്നത് സേവന ഹോസ്പിറ്റല്‍ കിയോസ്ക് ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍
ഉപയോഗിച്ചാണ്.
ജനസേവന കേന്ദ്രം
പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ സുതാര്യമായി ലഭ്യമാക്കുന്നതിന് നഗരസഭയില്‍ ഒരുക്കിയ സംവിധാനമാണ് ജനസേവന കേന്ദ്രം. മനോഹരമായി ക്രമീകരിച്ചിട്ടുളള ഈ കമ്പ്യൂട്ടര്‍വല്‍ക്കരിച്ച ജനസമ്പര്‍ക്ക സംവിധാനത്തിലൂടെ നികുതികളും ഫീസുകളും ഒടുക്കുന്നതിനും പൊതുജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കുന്നതിനും അപേക്ഷകള്‍ സമര്‍പ്പിച്ച് കൈപറ്റ് രസീത് ലഭ്യമാക്കുന്നതിനും മറ്റു സേവന വിവരങ്ങളെ കുറിച്ച് അറിയുന്നതിനും സാധിക്കുന്നു.2005 ല്‍ നിലവില്‍ വന്ന ഈ സംവിധാനത്തിന്റെ ലക്ഷ്യം ജനസേവനം മെച്ചമാക്കുക എന്നതാണ്.നഗരസഭയിലെ വിവിധ സെക്ഷനുകളുമായി ബന്ധപ്പെട്ട നാനാതരം സേവനങ്ങള്‍ ഫ്രണ്ട് ഓഫീസില്‍ നിന്നു തന്നെ ലഭ്യമാകുന്നു എന്നുള്ളതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.
പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ സുതാര്യമായി ലഭ്യമാക്കുന്നതിന് നഗരസഭയില്‍ ഒരുക്കിയ സംവിധാനമാണ് ജനസേവന കേന്ദ്രം. മനോഹരമായി ക്രമീകരിച്ചിട്ടുളള ഈ കമ്പ്യൂട്ടര്‍വല്‍ക്കരിച്ച ജനസമ്പര്‍ക്ക സംവിധാനത്തിലൂടെ നികുതികളും ഫീസുകളും ഒടുക്കുന്നതിനും പൊതുജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കുന്നതിനും അപേക്ഷകള്‍ സമര്‍പ്പിച്ച് കൈപറ്റ് രസീത് ലഭ്യമാക്കുന്നതിനും മറ്റു സേവന വിവരങ്ങളെ കുറിച്ച് അറിയുന്നതിനും സാധിക്കുന്നു.2005 ല്‍ നിലവില്‍ വന്ന ഈ സംവിധാനത്തിന്റെ ലക്ഷ്യം ജനസേവനം മെച്ചമാക്കുക എന്നതാണ്.നഗരസഭയിലെ വിവിധ സെക്ഷനുകളുമായി ബന്ധപ്പെട്ട നാനാതരം സേവനങ്ങള്‍ ഫ്രണ്ട് ഓഫീസില്‍ നിന്നു തന്നെ ലഭ്യമാകുന്നു എന്നുള്ളതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.
പുനലൂര്‍ മുനിസിപ്പല്‍ കൌണ്‍സിലര്‍മാരുടെ ലിസ്റ്റ് |ഫോണ്‍ ഇവയ്ക്ക് ക്ലിക്ക് ചെയ്യുക
പുനലൂര്‍ മുനിസിപ്പാലിറ്റി - പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വകുപ്പുകള്‍
Sl No വകുപ്പിന്റെ പേര്
1 ജനറല്‍ അഡ്മിനിസ്ട്രേഷന് സെക്ഷന്‍
2 അക്കൌണ്ട്സ് സെക്ഷന്‍
3 കൌണ്‍സില്‍ സെക്ഷന്‍
4 റവന്യൂ സെക്ഷന്‍
5 പൊതു മരാമത്ത് സെക്ഷന്‍
6 ടൌണ്‍ പ്ലാനിംഗ് സെക്ഷന്‍
7 ഹെല്‍ത്ത് സെക്ഷന്‍
Sl No വകുപ്പിന്റെ പേര്
1 ജനറല്‍ അഡ്മിനിസ്ട്രേഷന് സെക്ഷന്‍
2 അക്കൌണ്ട്സ് സെക്ഷന്‍
3 കൌണ്‍സില്‍ സെക്ഷന്‍
4 റവന്യൂ സെക്ഷന്‍
5 പൊതു മരാമത്ത് സെക്ഷന്‍
6 ടൌണ്‍ പ്ലാനിംഗ് സെക്ഷന്‍
7 ഹെല്‍ത്ത് സെക്ഷന്‍
Address
Punalur Municipality,Punalur P.O.
Kollam
Pin: 691305, Tel: 0475 2222061
Email: vimala_gdas@gmail.com
Punalur Municipality,Punalur P.O.
Kollam
Pin: 691305, Tel: 0475 2222061
Email: vimala_gdas@gmail.com
വിവരാവകാശ നിയമം - 2005
പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ എല്ലാ പൌരന്മാര്ക്കും
ലഭ്യമാക്കുന്നതിനും പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍
സുതാര്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നതിനും ജനങ്ങളോടുള്ള
ഉത്തരവാദിത്വം നിലനിര്‍ത്തുന്നതിനും അഴിമതി നിര്‍മ്മാര്‍ജ്ജനം
ചെയ്യുന്നതിനുമുള്ള വിവരാവകാശ നിയമം 2005 ഒക്ടോബര്‍ 12 മുതല്‍
പ്രാബല്യത്തില്‍ വന്നു. ഭരണഘടനാ പ്രകാരമോ ലോകസഭയുടെയോ നിയമസഭകളുടെയോ നിയമം
വഴിയോ സര്‍ക്കാര്‍ വിജ്ഞാപനം വഴിയോ നിലവില്‍ വന്നതോ രൂപീകരിക്കപ്പെട്ടതോ ആയ
എല്ലാ അധികാരികളും, സ്ഥാപനങ്ങളും സര്‍ക്കാരില്‍ നിന്നും ഏതെങ്കിലും
തരത്തില്‍ സഹായധനം ലഭിക്കുന്ന സര്‍ക്കാര്‍ ഇതര സംഘടനകളും ഈ നിയമത്തിന്റെ
പരിധിയില്‍ വരും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ , സര്‍ക്കാര്‍ സഹായധനം
നല്കുന്ന സ്ഥാപനങ്ങള്‍ എന്നിവയുടെ അധീനതയിലുള്ള ഒരു ജോലിയോ, പ്രമാണമോ
രേഖയോ പരിശോധിക്കുന്നതിനുള്ള അവകാശം, രേഖയുടെയോ പ്രമാണത്തിന്റെയോ
കുറിപ്പുകളോ സംക്ഷിപ്തമോ എടുക്കല്‍ , സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ,
ഏതു പദാര്‍ത്ഥത്തിന്റെയും സാക്ഷ്യപ്പെടുത്തിയ സാമ്പിളുകള്‍ എടുക്കല്‍ ,
കമ്പ്യൂട്ടറിലോ അതുപോലുള്ള മറ്റു ഇലക്ട്രോണിക് സംവിധാനങ്ങളിലോ
ശേഖരിച്ചുവെച്ചിട്ടുള്ള വിവരങ്ങള്‍ , പ്രിന്റൌട്ടുകള്‍ , ഫ്ലോപ്പികള്‍ ,
ഡിസ്കുകള്‍ , ടേപ്പുകള്‍ , വീഡിയോ കാസറ്റുകള്‍ മുതലായ രൂപത്തില്‍
പകര്‍പ്പായി ലഭിക്കാനും ഏതൊരു പൌരനും അവകാശമുണ്ടെന്ന് നിയമം വ്യവസ്ഥ
ചെയ്യുന്നു.
എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെയും
അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് വിവരം ലഭിക്കേണ്ടവര്‍ 10 രൂപ ഫീസ്
സഹിതം ബന്ധപ്പെട്ട പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം.
രേഖാമൂലമോ ഇലക്ട്രോണിക് മാധ്യമം വഴിയോ അപേക്ഷ നല്‍കാം. അപേക്ഷ എഴുതി
നല്കാന് കഴിയാത്ത വ്യക്തി പറയുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തി അപേക്ഷ
തയ്യാറാക്കുന്നതിന് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സഹായിക്കണം. അപേക്ഷകന്
വിവരം തേടുന്നത് എന്തിനാണെന്ന് വെളിപ്പെടുത്തേണ്ടതില്ല.
ബന്ധപ്പെടുന്നതിനുള്ള വിലാസം മാത്രമേ അപേക്ഷയില്‍ കാണിക്കേണ്ടതുള്ളു.
വിവരങ്ങളും രേഖകളും ലഭിക്കുന്നതിനുള്ള ഫീസുകള്‍ സര്‍ക്കാര്‍
നിശ്ചയിച്ചിട്ടുണ്ട്. ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവരെ അവ
തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കുന്ന പക്ഷം നിര്‍ദ്ദിഷ്ട ഫീസ്
ഈടാക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
അപേക്ഷകന് വിവരം നല്‍കണം. അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വഴി
ലഭിച്ച അപേക്ഷയാണെങ്കില്‍ 35 ദിവസത്തിനകം വിവരം നല്കിയാല് മതി. എന്നാല്‍
വ്യക്തിയുടെ ജീവനെയോ സ്വാതന്ത്യ്രത്തെയോ ബാധിക്കുന്ന വിവരമാണ്
ആവശ്യപ്പെടുന്നതെങ്കില്‍ അത് 48 മണിക്കൂറിനകം നല്‍കിയിരിക്കണം.
ആവശ്യപ്പെടുന്ന വിവരം ലഭിക്കുന്നില്ലെങ്കിലോ അപൂര്‍ണ്ണവും അവാസ്തവവുമായ
വിവരമാണ് കിട്ടിയതെങ്കിലോ അക്കാര്യത്തില്‍ പരാതിയുള്ള വ്യക്തിക്ക് അപ്പീല്‍
സംവിധാനവും നിയമത്തില്‍ വിഭാവനം ചെയ്തിട്ടുണ്ട്. നിയമം അനുശാസിക്കും വിധം
വിവരം നല്കുന്നില്ലെങ്കില് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ ശിക്ഷണ നടപടികളും
നിയമം വ്യവസ്ഥ ചെയ്യുന്നു. സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷനാണ് വിവരാവകാശ
നിയമം നടപ്പിലാക്കുന്നതും അവയിലെ പരാതികള്‍ തീര്‍പ്പാക്കുന്നതും ശിക്ഷാ
നടപടികള്‍ സ്വീകരിക്കുന്നതുമായ അധികാരസ്ഥാനം.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പൊതു ജനങ്ങള്‍ക്ക്
വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ഒരു ഇന്‍ഫര്‍മേഷന്‍ ഓഫീസറേയും ഒരു അപ്പലേറ്റ്
അതോറിറ്റിയേയും നിശ്ചയിക്കാറുണ്ട്.സാധാരണ ഗതിയില്‍
പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍- മുനിസിപ്പല്‍ സെക്രട്ടറിയുടെ പി.എ ആയിരിക്കും
അപ്പലേറ്റ് അതോററ്റി മുനിസിപ്പല്‍ സെക്രട്ടറിയും ആയിരിക്കും
സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷന്വെബ് സൈറ്റ് -http://keralasic.gov.in/
സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷന്
Email : sic@kerala.nic.in
വിവരാവകാശ ചട്ടങ്ങള്‍ 2006
Post a Comment