Punalur Hanging Bridge History

1872 ലെ അന്നത്തെ മദ്രാസ് ഗവർണർ  'ഫയർ ധ്വര' തിരുവിതാംകൂർ സന്ദർശനം നടത്തി. മാൾട്ട് എന്ന ധ്വരയായിരുന്നു. ഗവർണറുടെ പൊളിറ്റിക്കൽ സെക്രട്ടറി. തിരുവിതാംകൂർ ദിവാൻജി സർ ടി. മാധവറാവു ആയിരുന്നു. മദ്രാസിൽ നിന്നും ഗവർണർ തിരുവിതാംകൂർ സന്ദർശിച്ചപോൾ പോളിറ്റിക്കൽ സെക്രട്ടറി ദിവാൻജി മാധവറാവുവിനോട് ഒരാവശ്യം ഉന്നയിച്ചു. 'കല്ലടയാറിനു കുറുകെ ഒരു പാലം പണിയുക'. ദിവാൻജി തൽക്കാലം അതിനു മറുപടി ഒന്നും പറഞ്ഞില്ല. കാരണം വർക്കല തുരപ്പിനുവേണ്ടി ഭീമമായ സംഖ്യ ചിലവു ചെയ്തു കഴിഞ്ഞിരുന്നു . തൻ നിമിത്തം ഖജനാവിൽ പണം തീരെ കുറവായിരുന്നു.
ആ സമയം ദിവാൻജിയോടും ഗവർണറോടും ഒപ്പം മഹാരാജാവും ഉണ്ടായിരുന്നു. അപ്പോൾ മഹാരാജാവിന് ഒരു സംശയം ഉണ്ടായി. ആറിനു കുറുകെ പാലം പണിഞ്ഞു തീർന്നാൽ വന്യ മൃഗങ്ങൾ കടന്നു വന്ന് നിർദോഷികളായ തൻറെ പ്രജകളെ ഉപദ്രവിക്കുകയില്ലേ ? യദാർത്ഥത്തിൽ ഖജനാവിൽ പണം കുറവായിരുന്നു എന്നതാണ് അദ്ദേഹം അത് പറയാൻ കാരണം.
പുനലൂർ തൂക്കുപാലം എന്തുകൊണ്ടും ആവശ്യമാണെന്ന് കാര്യകാരണം സഹിതം പൊളിറ്റിക്കൽ സെക്രട്ടറി രാജാവിനെ പറഞ്ഞു മനസ്സിലാക്കി. രാജാവ് മൗനസമ്മതം നൽകി. അധികം താമസിയാതെ മാർട്ട് പുനലൂരിലെത്തി പാലത്തിൻറെ പണിയെ പറ്റി ആലോചന തുടങ്ങി. അന്നത്തെ പൊതു ചീഫ് എഞ്ചിനീയറായിരുന്നു ബാർട്ടൻ ധ്വര (അദ്ദേഹത്തിൻറെ പേര് ആൽബർട്ട് ഹെൻട്രി എന്നും ചില രേഖകളിൽ കാണുന്നു. സ്കോട്ട് ലന്റുകാരനുമായിരുന്നു. ) പ്രശ്നം പരിഹരിക്കാൻ തീരുമാനിച്ചു. സോവിയറ്റ് റഷ്യയിലെ സെന്റ്‌ പീറ്റേഴ്സ് ബർഗ്ഗിലുള്ള ഗൾഫിനു മുകളിലൂടെയും, സ്കോട്ട് ലന്റിലുള്ള നദിക്കു മുകളിലൂടെയും തൂക്കു പാലം പണിഞ്ഞിട്ടുണ്ടെന്നും അതുപോലെ ഇവിടെയും പണിയാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപെട്ടു.
പിന്നീടു പാലം പണിയുടെ നടപടികളിലേക്കു നീങ്ങി. സ്കോട്ട് ലന്റുകാരാൻ എഞ്ചിനീയർ സ്കെച്ചും പ്ലാനും തയ്യാറാക്കി തിരുവിതാംകൂർ എഞ്ചിനീയറെ ഏല്പിച്ചു. വന്യമൃഗങ്ങളുടെ ഒരു ശല്യവും ഉണ്ടാവുകയില്ലെന്ന ഉറപ്പിൽ പാലത്തിൻറെ പണിതുടങ്ങി.
ഏറെ താമസമുണ്ടാകാതെ മഹാരാജാവ് പാലം പണിയാൻ കല്പന പുറപ്പെടുവിച്ചു. ചീഫ് എഞ്ചിനീയർ ബാൾട്ടൻ ധ്വരയുടെ നേതൃത്വത്തിലാണ് പാലം പണി ആരംഭിച്ചത് സ്കോട്ടുലെന്റിൽ ലാർക്കുഷെയർ സ്റ്റീൽ കമ്പനിയിലാണ് പാലത്തിനാവശ്യമായ സാധനങ്ങൾ ഉല്പാദിപ്പിച്ചത് .
പാലത്തിനു വേണ്ടിയുള്ള ഭാരമേറിയ നട്ടും, ബോൾട്ടുകളും, കമ്പികളും, പിരികളും, പലഭാഗങ്ങളായി വേർതിരിച്ച് പായ്ക്കപ്പലിൽ കൊല്ലം തലശ്ശേരി തുറമുഖത്ത് എത്തിച്ചു. വളരെ ഭാരമുള്ള ഇരുമ്പുകളും മറ്റു സാമഗ്രഹികളും പുനലൂരിൽ കൊണ്ടുവന്നത് ആന വണ്ടികളിലായിരുന്നു. ആ കാലത്ത് ആന വണ്ടികൾ നിലവിലുണ്ടായിരുന്നു.
ഇക്കാലത്ത് മദ്രാസ്സ് സംസ്ഥാനത്തിൻറെ തെക്കൻ ജില്ലകളിൽ പ്രത്യേകിച്ചും മധുര ജില്ലയിൽ ഭയങ്കരമായ ക്ഷാമം ബാധിച്ചു. ഉർവ്വശി ശാപം ഉപകാരം പോലെ ഈ ക്ഷാമം പാലത്തിൻറെ പണിക്ക് പരിഹാരമായിത്തീർന്നു. ദരിദ്രരായ വളരെയധികം കല്ലാശാരിമർ ക്ഷാമത്തെത്തുടർന്ന് വഞ്ചിനാട്ടിൽ അഭയം തേടി. ഇവരോടൊപ്പം ചെങ്കോട്ട, തെങ്കാശി, എന്നിവിടങ്ങളിൽ നിന്നും തമിഴ് തൊഴിലാളികളേയും കൊണ്ടുവന്നിരുന്നു. ഈ വിദഗ്ദ കല്ലാശാരിമാരാണ് പാലത്തിൻറെ ഇരുകരകളിലും ഉള്ള കരിങ്കൽ സ്തൂപങ്ങളും അതിനുള്ളിലെ ശംഖു മുദ്രയും നിർമ്മിച്ചത് . ആദ്യഘട്ടം പണിക്ക് ഒരു ലക്ഷം രൂപായും രണ്ടാം ഘട്ടം പണിക്ക് രണ്ടു ലക്ഷം രൂപായുമാണ് മഹാരാജാവ് അനുവദിച്ചിരുന്നത് . ഈ മൂന്ന് ലക്ഷം രൂപകൊണ്ടു തൂക്കു പാലത്തിന്റെ പണി പൂർത്തീകരിക്കാൻ കഴിഞ്ഞു . പാലത്തിൻറെ നീളം 400 അടിയും ആർച്ചുകൾക്കിടയിൽ 200 അടിയും ആർച്ചുകൾക്ക് ഇരുവശവും 100 അടി വീതവും ഉണ്ട് . 53 കണ്ണികൾ വീതമുള്ള രണ്ടു ചങ്ങലകളിലാക്കി പാലം തൂക്കിയിട്ടിരിക്കുന്നു.
പാലത്തിൻറെ ഇരു ഭാഗങ്ങലിലുമായി നാലു കിണറുകൾ സ്ഥാപിച്ചിരിക്കുന്നു. ഈ കിണറുകളുടെ ആഴം സുമാർ 20 അടിയിലധികമാണ് . രണ്ട് ഭാഗത്തിൻറെയും കിണറുകളുടെ മദ്ധ്യത്തിലാണ് പാലത്തിൻറെ ചങ്ങലകളുടെ കണ്ണികൾ കൂട്ടിയിണക്കി കോർത്തിരിക്കുന്നത് . പാലത്തിൻറെ ബലം കിണറ്റിനുള്ളിലെ ചങ്ങലയിൽ ബന്ധിക്കപെട്ടിരിക്കുന്നു.
1877 ആഗസ്റ്റ് ഒന്നിന് ആയില്യം തിരുന്നാൾ മഹാരാജാവ് പുനലൂർ തൂക്കുപാലം ഉത്ഘാടനം ചെയ്തു. പാലം ഉത്ഘാടന വേളയിൽ ഒരു പരീക്ഷണം കൂടി നടത്തപെട്ടു. അന്നു പത്തനാപുരത്ത് താമസക്കാരായിരുന്ന ജനാബ് മുഹമ്മദ്‌ ഖാൻ റാവുത്തരുടെ ഏഴ് ആനകളെ അവിടെ കൊണ്ട് വന്നിരുന്നു. വിദഗ്ദരായ പാപ്പാന്മാരും എല്ലാ പണികളും നോക്കിയിട്ടും ആനകൾ പാലത്തിൽ കയറിയില്ല്ല. പാലത്തിൽ കാലു കുത്തുമ്പോൾ പാലത്തിൻറെ മറ്റേ തല പൊങ്ങുകയും പാലം കുലുങ്ങുകയും കിലുകിലാ ശബ്ദം കേൾക്കുകയും ചെയ്‌തിരുന്നു. അങ്ങനെ വന്യമൃഗങ്ങളിൽ നിന്നും ശല്യമുണ്ടാവുകയില്ലെന്നു മാർട്ട് ധ്വര മഹാരാജാവിനെ ബോധ്യപ്പെടുത്തി കൊടുക്കുകയും ചെയ്തു.
ഉത്ഘാടനം കാണാനായി കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളിൽ നിന്നും ധാരാളം ജനങ്ങൾ എത്തിചേർന്നിരുന്നു. പത്തനാപുരം താലൂക്കിൻറെ എല്ലാ ഭാഗങ്ങളിലേയും ജനങ്ങളും അണിനിരന്നിരുന്നു. മഹാരാജാവ് കല്പിച്ചതനുസരിച്ച് ജനങ്ങൾ പാലത്തിൻറെ ഉള്ളിൽ പ്രവേശിച്ചു. ഈ സമയം മാർട്ട് ധ്വരയും മദാമ്മയും പാലത്തിൻറെ അടിയിൽ കൂടി ഒഴുകുന്ന ആറിൽ ഒരു വള്ളത്തിൽ കയറി പാലത്തിന് മദ്ധ്യത്തു നിന്നു. പാലത്തിൻറെ ശക്തി ജനങ്ങളെ ബോധ്യപെടുത്താനയിരുന്നു ധ്വരയുടെ ഈ പരിപാടി.
ലോകത്തിലെ തൂക്കുപാലങ്ങളിൽ രണ്ടാം സ്ഥാനം പുനലൂർ തൂക്കുപാലത്തിനാണ്. പുനലൂർ പേപ്പർമില്ലും പുനലൂർ തൂക്കുപാലവും ചരിത്രത്തിൻറെ തങ്കലിപികളിൽ എഴുതി ചെർക്കപ്പെട്ടിരിക്കുന്നു. അനാഥമായ തൂക്കുപാലവും ഓർമ്മകളുടെ ശവപ്പറമ്പിലേക്കു പറന്നകലുന്നു. എന്നിട്ടും അധികാരികൾ നോക്കി നിൽക്കുന്നു. ഇവർക്കു ചരിത്രം മാപ്പു നൽകുമോ  ?

 
 ആയില്യം തിരുന്നാൾ മഹാരാജാവ്

തിരുവിതാംകൂർ ദിവാൻജി സർ ടി. മാധവറാവു


 


Dewan of Travancore 1858 AD – 1872 AD
Sir. Thanjavur Madhava Rao came to Travancore at a very critical juncture in its history: the State itself was threatened with annexation to the British Government. He handled this crisis with admirable courage and administrative acumen. India, being under British rule, the ‘native’ states had to perforce accept the resident as their overall head. Beginning his service to the Travancore state as tutor, Madhava Rao rose to become the Dewan of the state by sheer dint of merit and the acumen he displayed in raising standards of administration of the state.
Travancore emerged as a model state in the country for the innovative, modern and forward-looking policies that were introduced from time to time. The architect of a well-structured state administrative framework, adoption of progressive reforms and welfare measures, are the hallmark of Travancore in the period under the dewanship of Sir. Thanjavur Madhava Rao. It would be worthwhile to remember that the first trip by the ruler of Travancore to the Madras (Chennai) Presidency was possible due to the balance that Sir. Thanjavur Madhava Rao struck in putting the relationship between the Native princely state and the British residency on even keel.
Travancore as a state has many firsts to its credit – it touched education, health, public works department, civic amenities, postal service, women’s education, criminal justice system, fiscal and agricultural reforms, district administration – name it. Madhava Rao had taken a positive  decision on it ! Many proclamations and ‘firmans’ (notices) were issued by Sir. Thanjavur Madhava Rao during his tenure for the abolition of duty on tobacco, pepper and rubber.
Madhava Rao took over an administration that could at best be described as ineffective. it was at a time when the British threatened to take over the administration that Madhava Rao was given the responsibility of conducting the affairs of the state and postponing British control of Travancore.


Old British Built Hanging Bridge,Punalur tookupalam,one of two Indian Vehicular Suspension Bridges built by British engineers

punalur hanging bridge,tooku paalam,only south indian hanging bridge,one of two british built Indian hanging bridge,tookupalam of kerala built in 1877,vehicular hanging bridge of kerala india
The Hanging Bridge of Punalur,Kerala, the only vehicular hanging bridge of Kerala and the second one in India built by the British. This old hanging bridge is now under the authority of archeology department, and is under maintainance.
The construction and engineering of this hanging bridge marvel dates back to 1877, by a British engineer named Albert Henry. The bridge is situated across river Kallada and joins the Kollam -Chengotta state highway which is now NH 208, starting from Kollam and ending at Thirumangalaom in Tamilnadu. This snap is taken from one of the entrance of the hanging bridge.

old suspension bridge,hanging bridge under archaeological department,keralas suspension bridge built in 18th century,bridges built by British in kerala india
A suspension bridge usually has the suspension pillars, the weight or load bearing portion called deck, suspension cables[chains, multi stranded cable, linked bars etc]

This ancient hanging bridge of Kerala is built of linked bar chains which are bolted with huge nuts and steel rod hangers which joins the chains with the deck.

Two pillars supports the chains which inturn supports the deck. The chains runs through the top part of the pillars and the deck is laid through the pillars and supported at both ends of the bridge .

vehicular hanging bridges of india,non cemented old bridges,ancient british hanging bridge, hanging bridge deck steel structure and hangers
The bridge is said to be a non-cement construction. I cant give you the exact mixture which replaced cement in this hanging bridge Grandpa. May be the ancient cosnstruction mixture of eggyolk, jaggery, lime etc which is used in the construction of River-dams like Mullaperiyar and ancient Palaces of Kerala. However the bridge still stands tall without any major fitness issues.

When this bridge is finished people were afraid to use it seeing its hanging nature. The engineer Albert Henry passed in a country boat through the river under with his family while six elephants were made to walk through the bridge. May be the first and last bridge engineer who proved his bridge's strength like that huh!


tookupalam kinar,inside of four wells of punalur hanging bridge,wells of suspension bridge,hanging bridges chain anchoring wells,kerala hanging bridge wells,wells of punalur palam
Inside view of one of the Four wells seen on both sides of the hanging bridge. The two ends of the twin steel bar chains which supports the bridge are anchored into these wells. The chains are made to pass through the pillar tops, basements on bridge entrances and finally fixed deep inside these wells. It seems like the Wells are interconnected too but am not sure about it.

In olden times the wooden planks used in the bridge deck is from some peculiar tree in the forest named Kambakom. It is known to last for much time and is strong. But later in the renovation process of this hanging bridge much corruption was done by the lovely officials and replaced the old worn platform planks with some cheap type of timber and it doesn't lasted much time after the luxurious renovation CORRUPTION.  The works are started again to beautify  the bridge and surroundings and hope this time things will be done right.

tooku palam punalur kerala india,hanging bridge under maintainance,beautification works of punalur hanging bridge under progress,steel skeleton of punalur hanging bridge,landmark of punalur,old hanging bridge pillars and steel deck structure supported on linked steel bars chains,photos taken with samsung GTS5620,samsung monty camera photos,samsung cellphone camera photography in landscape mode
The steel bars are being painted and wooden planks are to be fitted onto the steel deck structure of the bridge as before. Anyway there is no more vehicles to be allowed through for another parallel bridge is already built for transportation long before while the road was expanded.

Now the authorities are trying to keep the bridge as a monument with archaeological importance. A small garden and resting place is going to be built around the bridge and in mean time it could be a resting and refreshing spot for the public and tourists around.
The present state of the hanging bridge is just the steel skeleton, seems got just painted. The bridge pillars are getting cleaned as part of beautification, a small grass lawn and some flowering plants around, cast iron gates are guarding the entrances and some night lamps are fixed around. As you can see the sand, cement and timber like debris are all around as part of the works going on. About the finishing time! Hmmmm.. sooner i think. [GOD Knows..]

Courtesy:pixel shots

Punalur Hanging Bridge History,Punalur Thookkupalam

Labels: ,

Post a Comment

[facebook]

Author Name

{facebook#https://www.facebook.com/joypkripa}

Contact Form

Name

Email *

Message *

Powered by Blogger.