
ഇന്നത്തെ
പോസ്റ്റ് ഓഫീസിനു അന്ന് അഞ്ചല്‍ ആഫീസ് എന്നാണ് പറയുന്നത്. ഇപ്പോള്‍ പുനലൂര്‍ ഹെഡ്
പോസ്റ്റ് ഓഫീസ് നില്‍ക്കുന്ന സ്ഥലത്ത് അഞ്ചലാഫീസ് പ്രവര്‍ത്തിച്ചിരുന്നു. ഒരു
അഞ്ചല്‍ മാസ്റ്ററും അദ്ദേഹത്തിന്‍റെ താഴെ രണ്ടു ഉദ്യോഗസ്ഥന്മാരും നാല് അഞ്ചല്‍
ശിപായിമാരും ഉണ്ടായിരുന്നു. ഇന്നത്തെ പോസ്റ്റ്‌മാനെ അന്ന് അഞ്ചല്‍ ശിപായി എന്നാണ്
വിളിച്ചുവന്നത്. അഞ്ചലാഫീസില്‍ വരുന്ന കത്തുകള്‍ ഒരു കട്ടിയുള്ള ചാക്കില്‍
കെട്ടിവക്കുന്നു. ഈ ബാഗിലെ കത്തുകള്‍ കൊണ്ടുപോകുന്ന ആളിനെ അഞ്ചലോട്ടക്കാരന്‍ എന്ന്
വിളിക്കുന്നു. ഈ അഞ്ചലോട്ടക്കാരന്റെ കൈയില്‍ ഒരു കോലും അതില്‍ മണികള്‍ കൊരുത്ത
ചിലങ്ക കെട്ടിയിരിക്കും, ബാഗ് തലയില്‍ വച്ച് കോല് താഴെ കുത്തി ചിലങ്കയുടെ ശബ്ദം
ഉണ്ടാക്കി റോഡു വഴി ഓടുന്നു. കൃത്യസമയം കത്തുകള്‍ എത്തിച്ചില്ലെങ്കില്‍
അഞ്ചലോട്ടക്കാരന് കഠിനമായ ശിക്ഷ വിധിച്ചിരുന്നു. പുനലൂരില്‍ നിന്നും
ഒരഞ്ചലോട്ടക്കാരന്‍ , ഇളമ്പല്‍ വഴി കുന്നിക്കോട്ടേക്കും മറ്റൊരാള്‍ അഞ്ചലിലേക്കും
ബാഗുമായി ഓടിക്കൊണ്ടിരുന്നു. മറ്റു സ്ഥലങ്ങളിലേക്കും ഇതുപോലെ ഓടുക പതിവായിരുന്നു.
ചില അഞ്ചലോട്ടക്കാരന്‍റെ കാലിലും ചിലങ്ക കെട്ടി ഓടുമായിരുന്നു. ചിലങ്കയുടെ ശബ്ദം കേട്ടാണ് ജനങ്ങള്‍ അഞ്ചല്‍ എന്ന്
മനസിലാക്കുന്നത്. മാര്‍ഗ്ഗ തടസ്സമുണ്ടാക്കാതിരിക്കാനാണ് ഈ മണികിലുക്കം. ഈ ശബ്ദം കേള്‍ക്കുമ്പോള്‍
ആളുകളും വണ്ടിക്കാരും ഒഴിഞ്ഞുകൊടുക്കും. അഞ്ചലോട്ടക്കാരന് മാര്‍ഗ്ഗ തടസ്സമുണ്ടാക്കുന്നത്
കുറ്റകരമായിരുന്നു.
പഴയ
അഞ്ചലാഫീസുകളുടെ വ്യാപാര പരിധി തിരുവിതാംകൂര്‍ മാത്രമായിരുന്നു. തിരുവിതാംകുറിനു
വെളിയിലേക്കുള്ള കത്തിടപാടുകള്‍ക്കു കേന്ദ്രഗവന്മെന്റുടമയിലുള്ള പോസ്റല്‍ സര്‍വിസും
സമാന്തരമായ് അന്നുണ്ടായിരുന്നു. ഇന്ന് പുനലൂരില്‍ മുത്തൂറ്റ് ബാങ്ക് സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നു അന്നത്തെ പോസ്റ്റാഫീസ്.
പഴയ കാലത്തെ സ്റ്റാമ്പുകള്‍
പഴയ കാലത്തെ സ്റ്റാമ്പുകള്‍

Post a Comment