സാമൂഹിക സാംസ്‌ക്കാരിക ചരിത്രം
കുളത്തൂപ്പുഴ മലനിരകളില്‍ നിന്നുത്ഭവിച്ച് പുനലൂര്‍, പത്തനാപുരം, കുന്നത്തൂര്‍വഴി കല്ലടയെ സ്‌പര്‍ശിച്ചാണ് കല്ലടയാര്‍ അഷ്‌ടമുടിക്കായലില്‍
പതിക്കുന്നത്. കല്ലടയാറിന് 120 കി. മീറ്റര്‍ നീളമുണ്ട്. കല്ലുകള്‍ നിറഞ്ഞ കുന്നുകള്‍ക്കുള്ളിലാണ്
ഈ പ്രദേശം. കൊടുവിള കൈതക്കോട്ട്, പവിത്രേശ്വരം, ഉപരികുന്ന്, കോട്ടമുകള്‍,
കണത്താര്‍കുന്നം എന്നീ പ്രദേശംകല്‍ പ്രദേശങ്ങള്‍ക്കിടയില്‍ കിടക്കുന്ന സ്ഥലത്തിന്
കല്ലിട എന്ന പേരുണ്ടായതായി പറയപ്പെടുന്നു. കാലന്തരത്തില്‍ കല്ലിട കല്ലടയായി. കുളത്തൂപ്പുഴയാറ്
എന്ന ആദ്യകാലത്ത് പറഞ്ഞുവന്നിരുന്ന ഈ ആറ് നിരന്നൊഴുകിയിരുന്നതായും ശാസ്‌താംകോട്ട
കായല്‍ ഈ പ്രദേശവുമായി ബന്ധപ്പെട്ട് കിടന്നിരുന്നതായും അക്കാലത്ത് പെരുമണ്‍
മുതല്‍ കണത്താറുകുന്നം വരെ കടത്തുണ്ടായിരുന്നതായും പറയുന്നുണ്ട്. വ്യാപാരികള്‍
പാക്കപ്പലുകളില്‍ വന്ന് നങ്കൂരമിട്ടിരുന്ന സ്ഥലമാണ് കടക്കപ്പല്‍ (കടപ്പാക്കുഴി).
ജലാശയത്തിന് നടുക്കുള്ള കൊടുംതുരുത്തും ഈ പ്രദേശത്തായിരുന്നും കുളത്തൂപ്പുഴയാറ്
നിരന്നൊഴുകി കാലാന്തരത്തില്‍ നിരന്ന് വന്ന പ്രദേശമായിരിക്കണം ഈ സ്ഥലം. ഈ
പ്രദേശം അന്ന് മുതലകളുടെ വിഹാരരംഗമായിരുന്നു. ശാസ്‌താംകോട്ട കായലും
ചീങ്കണ്ണിക്കുഴിയുമൊക്കെ മുതലതാവളങ്ങളായിരുന്നു. കല്ലടയാറാണ് കല്ലടയെ രണ്ടായി
വിഭജിച്ചത്. അങ്ങനെയാണ് കിഴക്കേകല്ലടയും പടിഞ്ഞാറെകല്ലടയും രൂപപ്പെട്ടത്.
കല്ലടയ്‌ക്ക് പടിഞ്ഞാറ് ഭാഗം, തുരുത്തില്‍ താമസിച്ച് കൊണ്ട് ആറിന്റെ ഇരുകരകളിലും സായിപ്പ് ബണ്ട്
നിര്‍മിച്ച് മലവെള്ളം തുരുത്തിലേക്ക് തിരിച്ച് വിട്ടു.കരകളാണ് വിഭജനത്തിന് മുന്‍പ് ഉണ്ടായിരുന്നത്. പതിനാറ കരകളും, കരനാഥന്‍മാരും, പ്രജകളും കോയിത്തമ്പുരാന്‍ എന്ന നാടുവാഴിയുടെ കീഴില്‍ കഴിഞ്ഞുപോന്നതായും
അവരുടെ താവഴിയില്‍ രണ്ടു റാണിമാര്‍ കിഴക്കും പടിഞ്ഞാറുമായും ഭരിച്ചിരുന്നതായും
പഴമക്കാര്‍ പറയുന്നു. കിഴക്ക് മതിലകത്ത് റാണിയും പടിഞ്ഞാറ്
ശ്രീവാണിത്തമ്പുരാട്ടിയുമായിരുന്നു റാണിമാര്‍. അന്നത്തെ ശ്രീവാണിപുരമാണ് ഇന്നത്തെ
ആവണിപുരം. നാടിന്റേയും നാട്ടാരുടേയും സംരക്ഷണത്തിനായി നാടുവാഴിയുടെ
കാലത്തുണ്ടായിരുന്ന രണ്ട് കോട്ടകളാണ് പടിഞ്ഞാറ് കോട്ടക്കുഴിയും കിഴക്ക്
കോട്ടവാതിലും . 16 കരക്കാരുടെ ആരാധനാലയമായിരുന്നു ചിറ്റുമല ദേവീക്ഷേത്രം. പതിനാറ്‌കരക്കാര്‍
ചേര്‍ന്ന് പതിനാറ് എടുപ്പ് കുതിരകളെ കെട്ടി ചിറ്റുമല ദേവിക്ഷേത്രത്തില്‍ ഉത്സവം
നടത്തിപ്പോന്നു. മതസൗഹാര്‍ദ്ദം വിളിച്ചറിയിക്കുന്ന ഒരു ആരാധനാലയമാണ് 800 വര്‍ഷത്തോളം
പഴക്കമുള്ള കല്ലട വലിയപള്ളി അന്ന് അധികാരി എന്ന പേരോടുകൂടിയ ഒരു ഉദ്യോഗസ്ഥനാണ്
നാടുവാഴിത്തമ്പുരാന്റെ ആശയഭിലാഷങ്ങള്‍ക്കനുസരിച്ച് ഭരണച്ചുമതല നിര്‍വഹിച്ചിരുന്നത്.
വസ്‌തുവില്‍ സ്ഥാപിച്ച കൈവശകൃഷിക്കരില്‍ നിന്നും നികുതിയായി ഈടാക്കുന്നത്
നെല്ലായിരുന്നു. കാര്‍ഷിക വിളകള്‍ സമൃദ്ധിയായി വിളഞ്ഞിരുന്ന നാടായിരുന്നു
പടിഞ്ഞാറെകല്ലട.
കേണല്‍ ജോണ്‍ മണ്‍ട്രോ എന്ന സായിപ്പിന് സര്‍ക്കാര്‍ കരമൊഴിവായി
കൊടുത്തിരുന്ന കല്ലടയുടെ ഒരു ഭാഗം തിരിച്ച് വിട്ട് ഫലഭൂയിഷ്‌ഠമാക്കിയെടുത്ത സഥലമാണ് മണ്‍ട്രോതുരുത്ത്.കല്ലടയാറുവഴി
എത്തുന്ന മലവെള്ളം പടിഞ്ഞാറെകല്ലടയില്‍ കൂടി ഒഴുക്കാനും എല്ലാ നിലങ്ങള്‍ക്കും
പ്രയോജനപ്പെടുത്താനും കഴിയുന്ന ഒരു സ്‌കീം വെസ്റ്റ് കല്ലട സ്‌കീം എന്ന പേരില്‍
1950-51 ല്‍ കൃഷിമന്ത്രിയായിരുന്ന ഇക്കണ്ട വാര്യരുടെ കാലത്ത് തയ്യാറാക്കിയിരുന്ന
തിരുകൊച്ചിയിലേയും തുടര്‍ന്ന് കേരളത്തിലെയും രാഷ്‌ട്രീയ നേതാക്കന്മാരില്‍ ഏറ്റവും
ശക്തനായ നേതാവായിരുന്നു കുമ്പളത്തു ശങ്കുപിള്ള. 1953 ലാണ് ആദ്യത്തെ തെരഞ്ഞടുത്ത
പഞ്ചായത്ത് കമ്മറ്റി ഉണ്ടാകുന്നത്. അന്ന് ഈ വില്ലേജില്‍ ആറു കരകളാണ്
ഉണ്ടായിരുന്നത് കോതേയ നാമത്തില്‍ കോതപുരം. കണ്ടെത്താര്‍ (ഗ്രാമ വ്യവസ്ഥാപിതം)
എന്ന പേരില്‍ കണത്താര്‍കുന്നവും വലിയപാടങ്ങളാല്‍ വിശാലമായ വലിയപാടവും, കോയിക്കല്‍ ഭാഗവും , നടു ഭാഗത്തെ കരയായ നടവിലക്കരയും ആറ്റിലേക്ക് വെള്ളം ഒഴുകുന്ന അഞ്ച്‌തോടുകളുടേയും
വായ് എന്ന പേരില്‍ അയിത്തോട്ടുവയും ആയിരുന്നു ഈ ആറു കരകള്‍. ആദ്യത്തെ പഞ്ചായത്ത്
തെരഞ്ഞെടുപ്പില്‍ വലിയപാടം കര രണ്ടായി വിഭജിച്ച് പകുതി ഭാഗം പടിഞ്ഞാറ് കണത്താര്‍കുന്നം
വാര്‍ഡിനോടും കിഴക്കു ഭാഗവും കോയിക്കല്‍ ഭാഗത്തിന്റെ വടക്കുഭാഗവും കൂടി ചേര്‍ത്ത്
വലിയാപാടം വാര്‍ഡ് എന്ന പേരിലും ഒന്നായിരുന്ന അയിത്തോട്ടുവ കര വിഭജിച്ച്
അയിത്തോട്ടുവ വടക്ക്, അയിത്തോട്ടുവ തെക്ക് എന്നീ വാര്‍ഡുകളുമാക്കിയാണ്
തെരഞ്ഞെടുപ്പ് നടന്നത്.
ഫോട്ടോ കടപ്പാട് :അരുണ്‍ പുനലൂര്‍
Post a Comment