അപ്പോത്തിക്കിരിയും ധര്‍മ്മാശുപത്രിയും
പത്തനാപുരം താലൂക്കില് പുനലുരിലാണ് ആദ്യമായി സര്‍ക്കാര്‍ ധര്‍മ്മാശുപത്രി സ്ഥാപിച്ചത്. അന്ന് ഇന്നത്തെ എല്ലാ ആശുപത്രികള്‍ക്കും ധര്‍മ്മാശുപത്രി എന്നാണ് നാമകരണം ചെയ്തിരുന്നത്. മഹാരാജാവിന്‍റെ കല്പന പ്രകാരമായിരുന്നു ആശുപത്രികള്‍ സ്ഥാപിച്ചിരുന്നത്. ധര്‍മ്മാശുപത്രി വന്നതിനു ശേഷവും മുന്‍പും പരമ്പരാഗത വൈദ്യന്മാരായിരുന്നു ജനങ്ങളുടെ ഏക ആശ്രയം. പുനലൂര്‍ ധര്മ്മാശുപത്രിക്ക് ഒരു അപ്പോത്തിക്കിരിയും ഒരു കമ്പോണ്ടറും ഉണ്ടായിരുന്നു. അപ്പോത്തിക്കിരി എന്ന് പറയുന്നത് ഇന്നത്തെ ഡോക്ടറെയാണ്. അഞ്ചല്‍, കുളത്തുപുഴ, ആയുര്‍, തെന്മല, ആര്യങ്കാവ് ,പത്താനാപുരം, പട്ടാഴി, കുന്നിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ ജീവിക്കുന്ന ജനങ്ങള്‍ക്ക് അസുഖം വന്നാല്‍ നടന്നു വേണം ഈ ആശുപത്രിയില്‍ എത്തേണ്ടത്. 1957 നു ശേഷമാണു പത്തനാപുരം താലൂക്കാശുപത്രിയുടെ പണി തീര്‍ന്നതും ആശുപത്രി വിപുലീകരിച്ചതും.
ലോകത്തിന് മുഴുവന്‍ മാതൃക ആയ പുനലൂര്‍ താലൂക്ക് ആശുപത്രിയുടെ പുതിയ വിവരങ്ങള്‍ അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ലോകത്തിന് മുഴുവന്‍ മാതൃക ആയ പുനലൂര്‍ താലൂക്ക് ആശുപത്രിയുടെ പുതിയ വിവരങ്ങള്‍ അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Post a Comment