പകുതി
കച്ചേരിയോട് ചേര്‍ന്ന് ഒരു വരാന്തയും അകത്തു രണ്ടു മുറികളുമുള്ള ഒരു ഓടിട്ട
കെട്ടിടം ഉണ്ടായിരുന്നു. ചൌക്ക എന്നാണ് ഇവിടം അറിയപ്പെട്ടിരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ
കീഴിലുള്ള ഉദ്യോഗസ്ഥന്മാരുടെ ചെക്കിംഗ് ആഫീസായിരുന്നു ചൌക്ക. മറ്റു
സംസ്ഥാനങ്ങളില്‍ നിന്നും ട്രയിനില്‍ കൊണ്ട് വരുന്ന സാധനങ്ങള്‍ക്ക് നികുതി
ചുമത്തുന്നത് ഈ ചൌക്കയിലെ ഉദ്യോഗസ്ഥന്മാരായിരുന്നു. അതുപോലെ ഇവിടെ നിന്നും മറ്റു
സംസ്ഥാനങ്ങളിലേക്ക് അയക്കുന്ന സാധനങ്ങള്‍ക്കും നികുതി പിരിച്ചിരുന്നു. നൂറിലധികം
വര്‍ഷം പഴക്കമുള്ള ഈ ചൌക്ക അടുത്തകാലം വരെ വലിയ കേടു കുടാതെ നിന്നിരുന്നു. നാലു
ചുറ്റും കടകള്‍ മൂലം മറ്റാര്ക്കുമിത്
കാണാന്‍ കഴിഞ്ഞില്ല. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ചൌക്ക പ്രവര്‍ത്തിച്ച കെട്ടിടം
അപ്രത്യക്ഷമായിരിക്കുന്നു.
ഓര്‍മ്മക്കായ് അടിത്തറ മാത്രമേ ഉള്ളു. ഇന്നും ചൌക്ക
റോഡ് എന്നാണ് അറിയപ്പെടുന്നത്. ചൌക്ക റോഡ് കടന്നു വേണം റെയില്‍വേ
സ്റ്റേഷനിലെക്കും പുനലൂര്‍
പപ്പെര്മില്ലിലേക്കും പോകാന്‍ .
Post a Comment