പുനരൂര് ഇരവിപരുന്തവൻ (ഒരു ചരിത്ര സാക്ഷി)പുനരൂര് ഇരവിപരുന്തവൻ (ഒരു ചരിത്ര സാക്ഷി)
രണ്ടാം ശതകത്തില്‍ വേണാട് വാണിരുന്ന ശ്രീവല്ലഭന്‍ കോതയെന്ന രാജാവിന്റെ സാന്നിദ്ധ്യത്തില്‍ രേഖപ്പെടുത്തിയ മാമ്പള്ളി ശാസനത്തില്‍ പുനലൂര്‍ക്കാരനായ ഒരു ഇരവിപരുന്തവനെ രാജാവ് സാക്ഷിയാക്കിയിട്ടുണ്ട്.ശാസനത്തിന്റെ വാക്യം ഇതാണ് “വേണാടിന്റെ കു അതികാരം –ചെയ്തതിന്റെ പുനരൂര് ഇരവിപരുന്തവൻ നാനുമറിവന്‍’ മാമ്പള്ളി ശാസനത്തിനു ശേഷം വേണാടരചനായ മണികണ്ട രാമവര്‍മ്മയുടെ മിത്രാനന്ദപുരം ശാസനത്തിലും ,വീര രാമവര്‍മ്മയുടെ “വെള്ളാണി ശാസനത്തിലും”  പുനലൂര്‍ക്കാരനായ വിക്കിരമന്‍ പരണമനേയും പട്ടാഴിക്കാരനായ ഗോവിന്ദന്‍ കുമാരനെയും സാക്ഷികളാക്കിയിട്ടുണ്ട്. ചരിത്രകാരനും പണ്ഡിതനുമായ ടി.എ.ഗോപിനാഥ റാവു തയ്യാര്‍ ആക്കിയ “Travancore Archacological Service Volumes 2 and 3” യില്‍ ശാസനകളുടെ പൂര്‍ണ രൂപം ചേര്‍ത്തിട്ടുണ്ട് .ഈ അപൂര്‍വ രേഖകള്‍ ഭാഷാചരിത്ര പ്രേക്ഷകര്‍ അമൂല്യ നിധിയായി കരുതുന്നു.അന്നത്തെ ഔദ്യോഗിക ഭാഷ തമിഴില്‍ നിന്ന് ഏറെ വിഭിന്നമായിരുന്നില്ല എന്ന് ശാസനകള്‍ വ്യക്തമാക്കുന്നു.പിന്നെയും നൂറ്റാണ്ടുകള്‍ക്കു ശേഷമാണ് മൂല ദ്രാവിഡഭാഷ – തമിഴ് –തെലുങ്ക്-കര്‍ണ്ണാടക,തുളു,മലയാളംഎന്നിങ്ങനെ പതിമൂന്ന് സ്വതന്ത്ര ശാഖകള്‍ വേര്‍ പിരിഞ്ഞത്.ഭാഷയുടെ ഈ വികാസ പരിണാമങ്ങള്‍ കേരള പനിനീയത്തില്‍ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട് .

History Punalur,Punalur

Labels: ,

Post a Comment

[facebook]

Author Name

{facebook#https://www.facebook.com/joypkripa}

Contact Form

Name

Email *

Message *

Powered by Blogger.