പുനലൂര്‍ ബോയ്സ് ഹൈസ്കൂളിന്‍റെ ചരിത്രം

പുനലൂര്‍ ബോയ്സ് ഹൈസ്കൂളിന്‍റെ ചരിത്രം ചുരുക്കം ചില വാക്കുകളില്‍...
പത്തനാപുരം താലുക്കിന്‍റെ സമഗ്ര വികസനത്തിനും അഭിവൃദ്ധിക്കും ഉതകുന്ന സ്കൂളുകള്‍, വായനശാലകള്‍, ആരോഗ്യകേന്ദ്രങ്ങള്‍,എന്നിവ സ്ഥാപിക്കുക,ഉന്നത വിദ്യാഭ്യാസത്തിനും, സാങ്കേതിക വിദ്യാഭ്യാസത്തിനും ആവശ്യമായ സ്ഥാപനങള്‍ നടത്തുക എന്നീ ഉദ്ദേശ ലക്ഷ്യങ്ങളോടെ രൂപം കൊണ്ട സംഘടന ആണ് പത്തനാപുരം താലുക്ക് സമാജം.


തലുക്കാസ്ഥാനം പുനലൂരില്‍ വന്നതിനു ശേഷം പുനലുരിന്‍റെ വളര്‍ച്ചക്ക് ഉതകും വിധത്തില്‍ 1877 ല്‍ പുനലൂര്‍ തൂക്കുപാലവും ,1885 ല്‍ മീനാക്ഷി പേപ്പര്‍ മില്‍സും (പുനലൂര്‍ പേപ്പര്‍ മില്‍) 1904 ല്‍ റെയില്‍വേയും നിലവില്‍ വന്നു.ഇംഗ്ലീഷ് വിദ്യാഭ്യാസം കാലഘട്ടത്തിന്‍റെ ഒരാവശ്യമായി വന്നതോടെ 1915 ഡിസംബര്‍ 29 നു കൂടിയ പൌര പ്രമുഖരുടെ ഒരു യോഗത്തില്‍ വെച്ച് ഇവിടെ ഒരു ഇംഗ്ലീഷ് സ്കൂള്‍ സ്ഥാപികുന്നതിനു തീരുമാനിച്ചു.


ശ്രി.എന്‍.അച്ചുതന്‍പിള്ള ബി.എ അവര്‍കള്‍ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം നടത്തി, പൊതുജനങ്ങളുടെ സംഭാവന കൊണ്ടു തന്നെ ഇരുനില കെട്ടിടത്തിന്‍റെ പണി പൂര്‍ത്തിയാക്കി, 1918 മെയ്‌ 20 ന് സ്കൂളിന്റെ പ്രവര്‍ത്തനവും ആരംഭിച്ചു. കോട്ടയം സ്വദേശി ആയിരുന്ന ശ്രി കെ .ആര്‍.ഗോപാലന്‍ പിള്ള ആദ്യത്തെ അധ്യാപകനും ഹെഡ്മാസ്റ്ററും ആയി  ജോലിയില്‍ പ്രവേശിച്ചു.

20 .5.1935 ല്‍ ആണ് ഹൈസ്കൂളിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത് 1 .7 .1974 ല്‍ സ്കൂള്‍ രണ്ടായി വിഭജിക്കപ്പെട്ടു.ഹൈസ്കൂള്‍ ഫോര്‍ ബോയ്സ്, ഹൈസ്കൂള്‍ ഫോര്‍ ഗേള്‍സ്. 1961 ല്‍ ആണ് സ്കൂളില്‍ N.C.C യുണിറ്റ്‌ ആരംഭിക്കുന്നത്.2000 ല്‍ ഹയര്‍സെക്കണ്ടറി വിഭാഗവും സ്കൂളില്‍ ആരംഭിച്ചു.'
ജസ്റ്റിസ്‌ കെ.ശ്രിധരന്‍ (കേരള ഹൈകോടതി), ശ്രി .ആര്‍.ബാലകൃഷ്ണപിള്ള (മുന്‍ സംസ്ഥാന മന്ത്രി), ശ്രി പുനലൂര്‍ ബാലന്‍ (കവി) തുടങ്ങിയവര്‍ ഈ സ്കൂളില്‍ പഠിച്ച്‌ ഉന്നത നിലയില്‍ എത്തിയ ചുരുക്കം ചില പൂര്‍വ്വ വിദ്യാര്‍ഥികള്‍ ആണ് 

photo: Arun Punaloor

പുനലൂര്‍ ബോയ്സ് ഹൈസ്കൂളിന്‍റെ ചരിത്രം,punalur boys school,punalur

Post a Comment

[facebook]

Author Name

{facebook#https://www.facebook.com/joypkripa}

Contact Form

Name

Email *

Message *

Powered by Blogger.