ചരിത്രം
കൊട്ടാരക്കര ബ്ളോക്കുപ്രദേശത്തെ എല്ലാ ഗ്രാമങ്ങള്‍ക്കും നൂറ്റാണ്ടുകള്‍ പഴക്കമുള്ള തനതുചരിത്രവും സംസ്കാരവുമുണ്ട്. പ്രാചീനകാലത്ത് ബുദ്ധമതസംസ്കാരം നിലനിന്നിരുന്ന നിരവധി പ്രദേശങ്ങള്‍ ഈ ബ്ളോക്കിലുണ്ട്. വെളിയവും പൂയപ്പള്ളിയും എഴുകോണുമെല്ലാം ഉദാഹരണം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിരവധി ക്ഷേത്രങ്ങളും രാജകൊട്ടാരങ്ങളും കൊട്ടാരക്കരയിലും ഈ ബ്ളോക്കിലുള്പ്പെടുന്ന മറ്റു ഗ്രാമങ്ങളിലുമുണ്ട്.
കൊട്ടാരക്കര ബ്ളോക്കുപ്രദേശത്തെ എല്ലാ ഗ്രാമങ്ങള്‍ക്കും നൂറ്റാണ്ടുകള്‍ പഴക്കമുള്ള തനതുചരിത്രവും സംസ്കാരവുമുണ്ട്. പ്രാചീനകാലത്ത് ബുദ്ധമതസംസ്കാരം നിലനിന്നിരുന്ന നിരവധി പ്രദേശങ്ങള്‍ ഈ ബ്ളോക്കിലുണ്ട്. വെളിയവും പൂയപ്പള്ളിയും എഴുകോണുമെല്ലാം ഉദാഹരണം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിരവധി ക്ഷേത്രങ്ങളും രാജകൊട്ടാരങ്ങളും കൊട്ടാരക്കരയിലും ഈ ബ്ളോക്കിലുള്പ്പെടുന്ന മറ്റു ഗ്രാമങ്ങളിലുമുണ്ട്.
കൊട്ടാരങ്ങളുടെ കരയാണ് കൊട്ടാരക്കരയായത്. ഈ പ്രദേശത്തെ പ്രസിദ്ധമായ
ശ്രീ ഗണപതി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടാണ് കൊട്ടാരക്കര എന്ന പേരു
ലഭിച്ചതെന്നും ശക്തമായ നിഗമനമുണ്ട്. ക്ഷേത്രത്തിന് സമീപമുള്ള പന്ത്രണ്ടുകാല്
കൊട്ടാരമണ്ഡപത്തില് വെച്ചാണ് ഉത്സവകാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നത്.
കരക്കാര്യങ്ങള് തീരുമാനിച്ചിരുന്ന കൊട്ടാരമണ്ഡപമുള്ള നാടാണ് കൊട്ടാരക്കരയായി മാറിയത്.
എ.ഡി.1345
കാലഘട്ടത്തില്‍ വേണാട് രാജകുടുംബം ഇളയിടത്തു സ്വരൂപം, പേരകത്താഴി,
കുന്നുമ്മേല്‍ ശാഖ എന്നിങ്ങനെ മൂന്നു ശാഖകളായി പിരിയുകയുണ്ടായി.
അവയില്‍ ഇളയിടത്തുസ്വരൂപം, കൊട്ടാരക്കര ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്നു.
കൊല്ലവര്‍ഷം 1734-ല്‍ തിരുവിതാംകൂര്‍ രാജാവായിരുന്ന അനിഴം തിരുനാള്‍
മാര്‍ത്താണ്ഡവര്‍മ്മ ഇളയിടത്ത് സ്വരൂപത്തെ ആക്രമിച്ച് കൊട്ടാരക്കര പ്രദേശം
തിരുവിതാംകൂറിനോട് ചേര്‍ക്കുകയുണ്ടായി. അക്കാലത്തിനു മുമ്പും അതിനു ശേഷവും
ഏറെക്കാലം ഈ പ്രദേശത്തെ ഭൂമി മുഴുവന്‍ നായര്‍-നമ്പൂതിരി ജന്മിമാര് കൈയ്യടക്കി
വച്ചിരിക്കുകയായിരുന്നു. കേരളത്തിന്റെ സ്വന്തം കലാരൂപമായ കഥകളിയുടെ ഈറ്റില്ലം
കൊട്ടാരക്കരയാണ്. കൊട്ടാരക്കര തമ്പുരാനായിരുന്നു ഈ ക്ളാസ്സിക് കലയുടെ ഉപജ്ഞാതാവ്.
പ്രാചീനകാലത്ത് തന്നെ വെളിയം പൂയപ്പള്ളി, എഴുകോണ്‍ തുടങ്ങിയ
പ്രദേശങ്ങളില്‍ ബുദ്ധമതത്തിനും ബുദ്ധമതസംസ്കാരത്തിനും ശക്തമായ
വേരോട്ടമുണ്ടായിരുന്നു. ഹൈന്ദവ നവോത്ഥാന കാലഘട്ടത്തില്‍ ബുദ്ധമതകേന്ദ്രങ്ങള് തകര്‍ക്കപ്പെടുകയും
ബുദ്ധവിഹാരങ്ങളായിരുന്നയിടങ്ങള് ക്ഷേത്രങ്ങളാക്കി മാറ്റുകയുമായിരുന്നു. അക്കാലത്ത്
ബുദ്ധവിഗ്രഹങ്ങള്‍ അംഗച്ഛേദം വരുത്തി വലിച്ചെറിയുകയോ, കിണറുകളിലോ,
കുളങ്ങളിലോ മുക്കിക്കളയുകയോ ചെയ്തിട്ടുണ്ട്. ബുദ്ധമതസംസ്കാരവുമായി
ബന്ധപ്പെട്ട നിരവധി തെളിവുകളും ചരിത്രാവശിഷ്ടങ്ങളും ഈ ബ്ളോക്കിന്റെ വിവിധ
പ്രദേശങ്ങളില്‍ നിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. എഴുന്നു നില്ക്കുന്ന
കുന്നുകളും കോണുകളോടു കൂടിയതുമായ അവയുടെ ചെരിഞ്ഞ തടങ്ങളും എഴുകോണ്‍ പകുതിയുടെ
ഭൂപ്രകൃതിയാണ്. ഏഴു കോണുകളുള്ള സ്ഥലം എന്ന അര്‍ത്ഥത്തിലാണ് എഴുകോണ്‍ എന്ന
സ്ഥലനാമമുണ്ടായത്. ഭൂപ്രകൃതിയും ഈ പേരിനു യോജിക്കുന്നുണ്ട്. ഇളയിടത്തു സ്വരൂപം
കീഴടക്കുന്നതോടുകൂടി ഈ പ്രദേശങ്ങളും മാര്‍ത്താണ്ഡവര്‍മ്മയുടെ
അധീനതയിലാവുകയായിരുന്നു. ബ്രാഹ്മണ മഠങ്ങളിലെ ആനകളെ ഉപയോഗിച്ച് ക്ഷേത്രങ്ങളിലെ
ഉത്സവത്തോടനുബന്ധിച്ച് പറയിടീല്‍ ചടങ്ങ് നടത്തിയിരുന്ന പ്രദേശമാണ് കരീപ്ര. ഇങ്ങനെ
കരിയും പറയും കൊണ്ട് പ്രസിദ്ധമായ ഈ ഗ്രാമം കരീപ്രയായി എന്നാണ് ഐതിഹ്യം.
പുരാതനകാലത്ത് കരീപ്ര ഗ്രാമത്തില്‍ ജൈനമതമായിരുന്നു കൂടുതല്‍ പ്രചരിച്ചിരുന്നതെന്നു
ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. വെളിയന്‍ എന്ന നാട്ടുരാജാവിന്റെ കീഴിലായിരുന്നു പൂയപ്പള്ളി,
വെളിയം എന്നീ പ്രദേശങ്ങള്‍. വെളിയന്‍ എന്ന രാജാവിന്റെ ഭരണത്തിന്
കീഴിലായിരുന്ന പ്രദേശമായതുകൊണ്ടാണ് വെളിയം എന്ന പേര് ആ ഗ്രാമത്തിനു ലഭിച്ചത്.
സ്വാതന്ത്ര്യസമരകാലത്ത് ദേശീയപ്രസ്ഥനവുമായി ബന്ധപ്പെട്ട് കുഞ്ഞുകുഞ്ഞ്
എന്നറിയപ്പെട്ടിരുന്ന ഇടിക്കുള എന്ന വ്യക്തിയുടെ നേതൃത്വത്തില്‍ റ്റി.കെ.കോശി
വൈദ്യന്, മൈലാട് ചക്കന്റഴികത്ത് ഗോപാലന് തുടങ്ങിയ
പന്ത്രണ്ടു പേര് തിരുവനന്തപുരത്ത് നടന്ന പ്രക്ഷോഭത്തില്‍ പൂയപ്പള്ളിയില്‍ നിന്നും
പങ്കെടുത്തവരാണ്. പരസ്യ പന്തിഭോജനം സി.കെ.നീലകണ്ഠന് വൈദ്യരുടെ നേതൃത്വത്തില്‍
എഴുകോണില്‍ സംഘടിപ്പിക്കപ്പെടുകയുണ്ടായി. ഇതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെയും,
ഇടക്കിടം പത്മനാഭന് ജോത്സ്യന്,
കൊല്ലശ്ശേരില്‍ മാധവനാശാന് തുടങ്ങിയവരേയും ബ്രിട്ടീഷ് പോലീസ് അറസ്റ്റു ചെയ്യുകയുണ്ടായി.
1896-ല്‍ വെളിയം ജംഗ്ഷനില്‍ സ്ഥാപിതമായ നൂറ്റാണ്ടു പഴക്കമുള്ള വിദ്യാലയത്തിന്
ഇലവുംമൂട്ടില്‍ പപ്പുവാദ്ധ്യാരാണ് തുടക്കം കുറിച്ചത്. 1955-ല്‍
കരീപ്ര ആസ്ഥാനമാക്കി തൃപ്പലഴികം പഞ്ചായത്ത് വിവിധോദ്ദേശ്യ സര്‍വീസ് സഹകരണ സംഘം
എന്ന പേരില്‍ ഒരു ക്രഡിറ്റ് സംഘം സ്ഥാപിക്കുകയുണ്ടായി. കരീപ്രയിലെ ആധുനിക
ചികിത്സാരംഗത്തെ ആദ്യ സ്ഥാപനം 1960-ലാണ് സ്ഥാപിതമായത്. 1935-ലാണ് ഇടയ്ക്കിടത്ത് പാലക്കുന്നില്‍ ശ്രീരാമന്റെ നേതൃത്വത്തില്‍ വിജ്ഞാനോദയ
വായനശാല സ്ഥാപിതമായത്. പാലക്കുഴി സ്കൂളും ബ്ളോക്കിലെ പഴയകാല വിദ്യാലയമാണ്. സത്രം സ്കൂള്‍
എന്നാണ് ആദ്യം ഈ സ്കൂള്‍ അറിയപ്പെട്ടിരുന്നത്. കൊല്ലം ജില്ലയിലെ ജവഹര്‍ നവോദയ
വിദ്യാലയം സ്ഥാപിതമായിരിക്കുന്നത് കൊട്ടാരക്കരയിലാണ്. കൊല്ലം-മധുര ദേശീയപാത-208,
തിരുവനന്തപുരം-അങ്കമാലി എം.സി റോഡ് എന്നീ സുപ്രധാന ഗതാഗത പാതകള്‍
കൊട്ടാരക്കര ബ്ളോക്കിന്റെ ഹൃദയഭാഗത്തുകൂടി കടന്നുപോകുന്നു. ഈ റോഡുകള്‍
സന്ധിക്കുന്നത് കൊട്ടാരക്കരയില്‍ വച്ചാണ്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിരവധി ക്ഷേത്രങ്ങളും രാജകൊട്ടാരങ്ങളും കൊട്ടാരക്കരയിലും
ഈ ബ്ളോക്കിലുള്പ്പെടുന്ന മറ്റു ഗ്രാമങ്ങളിലുമുണ്ട്. കൊട്ടാരക്കര ഗണപതിക്ഷേത്രം
പെരുന്തച്ചന് പ്രതിഷ്ഠ നടത്തിയതെന്നു വിശ്വസിക്കപ്പെടുന്നതും കേരളത്തിലെ ഏറ്റവും
പ്രസിദ്ധവും പ്രധാനപ്പെട്ടതുമായ ക്ഷേത്രങ്ങളിലൊന്നാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള
ക്ഷേത്രങ്ങളാണ് കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം, വെളിയം അഞ്ചുമൂര്‍ത്തി ക്ഷേത്രം, പുല്ലാഞ്ഞിക്കാട് ശ്രീഗുരുഗ്വേശ്വരം മഹാവിഷ്ണു ക്ഷേത്രം, കട്ടയില്‍ പാലക്കാട് ഭഗവതി ക്ഷേത്രം എന്നിവ. തേവുലപ്പുറം മൂന്നു മൂര്ത്തീക്ഷേത്രവും
അതിപുരാതന ക്ഷേത്രമാണ്. ഇതിനു ഏകദേശം 500 വര്‍ഷത്തെ പഴക്കം
കണക്കു കൂട്ടുന്നു. തൃപ്പിലഴികം സെന്റ് തോമസ് പുത്തന്‍പള്ളി, സെന്റ് തോമസ് സെഹിയോന്‍ ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച്, തൃപ്പിലഴികം ബഥേല്‍ മാര്‍ത്തോമാചര്‍ച്ച്, തൃപ്പിലഴികം
ലിറ്റില്‍ ഫ്ളവര്‍ മലങ്കര കാത്തലിക് ചര്‍ച്ച്, ഇടയ്ക്കിടം
തെറ്റിക്കുന്നില്‍ മഹാദേവക്ഷേത്രം, തേവരുപൊയ്ക മഹാവിഷ്ണുക്ഷേത്രം,
ഗുരുനാഥന് മുകള്‍ ശിവക്ഷേത്രം, മൂന്നൂര് ഇണ്ടിളയപ്പന്
ക്ഷേത്രം, കടയ്ക്കോട് മഹാദേവര്‍ ക്ഷേത്രം, മണ്ണൂര്‍ തേവര് പൊയ്ക ക്ഷേത്രം, ചിറക്കടവ്
ദേവീക്ഷേത്രം, പ്ളാക്കോട് ശ്രീ ശാസ്താക്ഷേത്രം, സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, ചൊവ്വല്ലൂര്‍, മലങ്കര കത്തോലിക്കാ ചര്‍ച്ച്, സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ്
ചര്‍ച്ച്, കരീപ്ര ബഥേല്‍ ചര്‍ച്ച് തൃപ്പിലഴികം, കരീപ്ര മൂര്‍ത്തിക്കാവ് ക്ഷേത്രം, താന്നിയാന് ശ്രീ
ഭൂവനേശ്വരി ക്ഷേത്രം, മാക്കനാട് പനമൂട്ടില്‍ മൂര്‍ത്തിക്കാവ്
ക്ഷേത്രം, ഇളകോട് മാടന്നട ദേവീക്ഷേത്രം, കല്പിറ മുസ്ളീംപള്ളി, ഇളതോട് മുസ്ളീംപള്ളി, നെടുമണ്‍കാവ് ശ്രീ ശാസ്താക്ഷേത്രം, ഈയ്യല്ലൂര്‍
മഹാവിഷ്ണു ക്ഷേത്രം, പരമ്പര് മൂര്‍ത്തിക്ഷേത്രം, വീരഭദ്രസ്വാമിക്ഷേത്രം, കുടിയോട് കണ്ണമ്പള്ളില്‍
ഭഗവതിക്ഷേത്രം, കുടിയോട് കണ്ണമ്പള്ളില്‍ മഹാദേവക്ഷേത്രം,
കുടിയോട് മഠം ഭഗവതിക്ഷേത്രം, ഇളവൂര്‍ മുല്ലവേലി
മഠം ഭഗവതിക്ഷേത്രം, ചാലനിരപ്പ് മൂര്‍ത്തിക്ഷേത്രം, കരിമ്പിക്കാമല് ശിവക്ഷേത്രം, കുളച്ചമത്ത്
ദേവീക്ഷേത്രം, തളവൂകോണം ചാട്ടുപുരയ്ക്കല്‍ ദേവീക്ഷേത്രം,
പാണന്‍കാവ് ക്ഷേത്രം, അയ്യര്കാട് ശ്രീകൃഷ്ണസ്വാമി
ക്ഷേത്രം, കുഴിമതിക്കാട് ശ്രീകൃഷ്ണസ്വാമിക്ഷേത്രം, സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, നെടുമ്പായിക്കുളം
കോട്ടക്കുഴപ്പള്ളി, മാറനാട്ടെ സി.എസ്.ഐ. പള്ളി, തൃപ്പലഴികം മുസ്ളീം പള്ളി, കാരുവേലില്‍ കുമാരമംഗലം
സൂബ്രഹ്മണ്യ ക്ഷേത്രം, കാരുവേലില്‍ ശിവമംഗലം ക്ഷേത്രം,
മന്നത്ത് മൂര്‍ത്തിക്കാവ്, കൊട്ടാരക്കര
ശ്രീമഹാഗണപതി ക്ഷേത്രം എന്നിവയാണ് ഇവിടത്തെ മറ്റു പ്രധാന ആരാധനാലയങ്ങള്‍.
കേരളത്തിലെ പുരാതനവും പ്രസിദ്ധവുമായ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം
പന്തിരുകുലത്തില്‍ പിറന്ന പെരുന്തച്ചന് നിര്‍മ്മിച്ചതെന്ന നിലയില്‍ കേരളത്തിന്റെ
നാനാഭാഗത്തു നിന്നുമുള്ള തീര്‍ത്ഥാടകലക്ഷങ്ങളെ ആകര്‍ഷിക്കുന്നു.
Post a Comment