സംസ്കാരത്തിന്റെ ശേഷിപ്പുകള്‍

ചുമട് താങ്ങി

വാഹന ഗതാഗതം നിലവിൽ വരുന്നതിനു മുൻപ് ദീർഘദൂരം ചരക്കുകൾ തലച്ചുമടായി കൊണ്ടു പോകുന്നവർക്ക് ഇടക്ക് ചുമടിറക്കി വച്ച് വിശ്രമിക്കുന്നതിനായി പാതയോരങ്ങളിൽ നാട്ടി നിർത്തിയിരുന്ന വലിയ കരിങ്കല്ലുകളെയാണ് ചുമടുതാങ്ങി അഥവാ അത്താണി എന്നു പറയുന്നത്.ചുമട് പിടിച്ചു തരാന്‍ ആരും ഇല്ല എങ്കിലും തനിയെ എടുക്കുന്നതിനു ഇത് കൊണ്ട് സാധിക്കും.
വഴിയമ്പലം (സത്രം)
വഴി യാത്രക്കാര്‍ക്ക് വിശ്രമിക്കുവാന്‍ ഉള്ള സ്ഥലം.

കാളവണ്ടി

കാറും,ലോറിയും ഇല്ലാതിരുന്ന സമയത്ത് ചരക്കു നീക്കത്തിന് ഈ വണ്ടി ആണ് ഉപയോഗിച്ചിരുന്നത് .കഴുത്തില്‍ മണികെട്ടിയ രണ്ടു കാളകള്‍ , അവക്കു വെളുത്ത നിറവും മുഴുത്ത കൊമ്പും ഉണ്ടായിരുന്നു. കുന്നും പുറത്തേക്കുള്ള ചെമ്മണ്‍ പാതയിലൂടെ അവ വണ്ടിയും വലിച്ചു കൊണ്ട് താളാത്ത്മകമായ് കുതിക്കും.ഇറക്കത്ത് പോകുമ്പോള്‍ കാളവണ്ടി ചക്രങ്ങളില്‍ കുറുകെ കെട്ടി തൂക്കി ഇട്ടിരിക്കുന്ന ഒരു തടികഷണം വലിച്ചു മുറുക്കും അതാണ്‌ ബ്രേക്ക്‌ ആയി ഉപയോഗിക്കുന്നത്.രാത്രിയില്‍ വഴി കാണിക്കാന്‍ റാന്തലും ഉപയോഗിച്ചിരുന്നു .

ചീനവല


കരയിൽ നിന്നും ആഴം കുറഞ്ഞ തീരങ്ങളിലേക്ക് നാട്ടുന്ന അസാധാരണമായ ഒരു മത്സ്യബന്ധന സംവിധാനമാണ് ചീനവല. വലിയ മുള കൊണ്ടുള്ള ചട്ടത്തിൽ ഘടിപ്പിച്ചിട്ടുള്ള തൂങ്ങിക്കിടക്കുന്ന വലയാണിത്.
അരകല്ല്,ആട്ടുകല്ല്

ചിത്രത്തില്‍ ഇടത്ത് കാണുന്നത് അരകല്ലും വലത് കാണുന്നത് ആട്ടുകല്ലും ആണ്.കറികൾക്കും ചമ്മന്തിയ്ക്കും മറ്റും ആവശ്യമായ തേങ്ങ, മുളക് തുടങ്ങിയവ അരച്ചെടുക്കാൻ ഉപയോഗിക്കുന്ന കരിങ്കല്ലു കൊണ്ട് നിർമ്മിക്കപ്പെട്ടിരിക്കുന്ന ഒരു അടുക്കള ഉപകരണമാണ് അരകല്ല്. ഇതിന് അമ്മിക്കല്ല് എന്നും പേരുണ്ട്.
ആട്ടുകല്ല് :കരിങ്കല്ല് കൊത്തിയുണ്ടാക്കുന്ന ഈ സംവിധാനം, ദോശ, ഇഡ്ഡലി തുടങ്ങിയ പലഹാരങ്ങൾ ഉണ്ടാക്കുന്നതിനായുള്ള മാവ് അരച്ചെടുക്കുന്നതിനാണ് ഉപയോഗിക്കുന്നത്.
കുട്ട,വട്ടി,മുറം

മുറം .അരി ,പയര് വർഗങ്ങൾ തുടങ്ങിയ ഭക്ഷണ സാധനങ്ങളിലെ മാലിന്യങ്ങൾ കളഞ്ഞു വ്യത്തിയാക്കുന്നതിനാണ് മുറം ഉപയോഗിക്കുന്നത് . വടക്കേ മലബാറിൽ ഇതിനെ തടുപ്പ എന്നും വിളിക്കുന്നു.വസ്തുക്കൾ എടുത്തുവയ്ക്കാനും ചുമന്നു കൊണ്ടുപോകാനുമുള്ള ഉപാധി. കുട്ടയുടെ ചെറുതും രൂപവ്യതാസമുള്ളതുമായ ചെറുകുട്ടയാണ് വട്ടി.
പ്ലാവില കുമ്പിള്‍,ചിരട്ട തവി

പ്ലാവില കുമ്പിള്‍:കഞ്ഞി കൊരിക്കുടിക്കുവാന്‍ ഉപയോഗിച്ചിരുന്നത് .
ചിരട്ടതവി :ചോറും,കറികളും വിളമ്പാന്‍ ഉപയോഗിക്കുന്നു. ചിരട്ടയും പിടി കമുകിന്റെ അലക് (തടി) കൊണ്ടും നിര്‍മ്മിക്കുന്നു.

ഉറി

പണ്ട് കാലത്ത് ചോറും,കറികളും ഉറുമ്പും മറ്റ് ക്ഷുദ്രജീവികളും കയറാതെ സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്നു.മൂന്നു നീളമുള്ള കയറുകളും ഒരു വൃത്തത്തില്‍ കമുകിന്റെ ഓലയില്‍ കയര്‍ ചുറ്റിയ ഒരു വൃത്ത ഭാഗവും ചേര്‍ന്ന ഉപകരണം.
ഭരണി 

തിരികല്ല്

പണ്ടുകാലത്തു കേരളത്തിൽ ചെറുപയർ, ഉഴുന്ന്‌ എന്നിവയുടെ തൊലികളയാനും ധാന്യങ്ങൾ പൊടിക്കാനും ഉപയോഗിച്ചിരുന്നു
പറ , ഇടങ്ങഴി , നാഴി

നെല്ലും അരിയും മറ്റും അളക്കുന്നതിനു പറ, ഇടങ്ങഴി, നാഴി ഇവ ഉപയോഗിച്ചിരുന്നു

സേവനാഴി

കേരളത്തിൽ പ്രധാനമായും ഇടിയപ്പം എന്ന പലഹാരം ഉണ്ടാക്കാൻ ആണു ഇതു ഉപയോഗിക്കുന്നത്.
അടപലക (അടയില )

കൊതി കല്ല്‌

 കൊച്ചി – തിരുവിതാംകൂർ നാട്ടുരാജ്യങ്ങളുടെ അതിർത്തി രേഖപ്പെടുത്തുന്നതിനായി സ്ഥാപിക്കപ്പെട്ടിരുന്ന മൈൽക്കുറ്റിയുടെ ആകൃതിയോടുകൂടിയതും നാല് വശങ്ങളിലായി ഒന്നരയടി വീതിയും ആറടി നീളവുമുള്ള കരിങ്കല്ലിൽ തീർത്ത അതിർത്തികല്ലുകളാണ് കൊതിക്കല്ലുകൾ. കൊച്ചിയെ സൂചിപ്പിച്ച് കൊ എന്നും തിരുവിതാംകൂറിനെ സൂചിപ്പിച്ച് തി എന്നും കല്ലിന്റെ ഇരുവശത്തായി രേഖപ്പെടുത്തിയിരിക്കുന്നതിനാലാണ് കൊതിക്കല്ല് എന്നറിയപ്പെട്ടത്.

കിണ്ടിയും കോളാമ്പിയും പാക്കുവെട്ടിയും നൂറുപെട്ടിയും

കിണ്ടി കൈകാൽ മുഖം കഴുകാനും മറ്റും വെള്ളമെടുക്കാനും കോളാമ്പി മുറുക്കിയാലോ രോഗം വരുമ്പോളോ തുപ്പാനും പാക്കു വെട്ടി അടയ്ക്ക മുറിയ്ക്കാനും നൂറുപെട്ടി ചുണ്ണാമ്പിട്ടു വയ്ക്കാനും

കടകോൽ

തൈര് കടയുവാൻ വേണ്ടി മരം കൊണ്ടുണ്ടാക്കുന്ന ഒരു നാടൻ ഉപകരണമാണ് കടകോൽ അഥവാ മത്ത്. വായ് വട്ടം കുറവുള്ള ഒരു പാത്രത്തിൽ തൈരു നിറച്ച് ഈ ഉപകരണം കൈകൊണ്ടു കറക്കിയാണ് തൈരു കടയുന്നത്.

ആമാട പെട്ടി

പണം,ആഭരണങ്ങള്‍ ഇവ സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്നു.
 പെട്രോമാക്സ് ,റാന്തലുകള്‍  ,വിളക്ക്

പഴയ കാലത്തെ വിളക്കുകള്‍: 1-2 -പെട്രോമാക്സ്, 3-4-റാന്തല്‍, 5 -വിളക്ക്.
കയര്‍ കട്ടില്‍


നാടന്‍ ചിരവ

തേങ്ങ തിരുമ്മാന്‍ ഉപയോഗിച്ചിരുന്നു


ഉരലും ഉലക്കയും

നെല്ലിന്റെ ഉമി കളയാനും(കുത്താനും  ധാന്യങ്ങള്‍ പൊടിക്കുവാനും ഉപയോഗിച്ചിരുന്നു.
വല്ലം

 പുല്ല്,കരിയില വാരാന്‍ ഉപയോഗിച്ചിരുന്നു.

ഓലക്കുട

സംസ്കാരത്തിന്റെ ശേഷിപ്പുകള്‍,punalur

Labels:

Post a Comment

[facebook]

Author Name

{facebook#https://www.facebook.com/joypkripa}

Contact Form

Name

Email *

Message *

Powered by Blogger.