
പഞ്ച പാണ്ഡവന്മാര്‍ തങ്ങളുടെ അജ്ഞാത വാസക്കാലത്ത് ഇവിടെ താമസിച്ചിരുന്നു എന്നാണ് ഐതീഹ്യം. ഈ വിശ്വാസത്തില്‍ നിന്നാണ് ഈ പാറയ്ക്ക് പാണ്ഡവന്‍ പാറ എന്ന് പേര് വന്നത്. പഞ്ച പാണ്ഡവന്മാര്‍ ഒളിച്ച് താമസിച്ചിരുന്നത് ഈ പാറക്കുള്ളിലെ ഗുഹയിലായിരുന്നു. ഈ ഐതീഹ്യത്തിന് പിന്‍ബലമായി ഒട്ടേറെ നാടോടിക്കഥകളുമുണ്ട്.
ഉറുകുന്നിലെത്തിയാല്‍ ഒരു ചെറിയ ശിവക്ഷേത്രം കാണാം. ഇതിനോട് ചേര്‍ന്ന് കിടക്കുന്ന റബര്‍ തോട്ടത്തിലൂടെയാണ് പാണ്ഡവന്‍ പാറയിലേക്കുള്ള യാത്ര. ഈ കുന്നു കയറുന്നതിനിടയില്‍ ചുറ്റു പാടുമുള്ള സുന്ദര കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് ആസ്വദിക്കാം. തെന്മലയുടെ വിവിധ ഭാഗങ്ങള്‍, ചുറ്റുമുള്ള കാടുകള്‍, തെന്മല പരപ്പാര്‍ അണക്കെട്ട്, കൊല്ലം-ചെങ്കോട്ട റെയില്പാത തുടങ്ങി നിരവധി കാഴ്ചകള്‍ ഈ യാത്രയ്ക്കിടയില്‍ കാണാനാക്കും.

ഈ കുന്നിന്റെ മുകളിലായാണ് മലയില്‍ നിന്ന് പുറത്തേയ്ക്ക് തള്ളി നില്‍ക്കുന്ന കൂറ്റന്‍ പാറകള്‍ ഇതിന്റെ തെക്ക് ഭാഗത്തായി ഒരു ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ഇതിനോട് ചേര്‍ന്ന് നിരവധി ഗുഹകളും കാണാം. ഈ ഗുഹകളിലാണ് പാണ്ഡവര്‍ താമസിച്ചിരുന്നത് എന്നാണ് വിശ്വാസം.
ഗുഹകള്‍ക്കകത്ത് കാറ്റും വെളിച്ചവും സമൃദ്ധമാണ്. ഗുഹക്കകത്തേക്ക് പ്രവേശിച്ചാല്‍ പാറച്ചുവരില്‍ ഉണ്ടാക്കിയ ചിത്രങ്ങള്‍ പ്രാകൃത കാലസംസ്കാരത്തിന്റെ ഒളിമങ്ങാത്ത തെളിവുകളാണ്.കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന പാണ്ഡവന്‍ പാറയില്‍ കണ്ടെത്തിയ ശിലാചിത്രങ്ങള്‍ക്ക് വയനാട്ടിലെ എടക്കല്‍ ഗുഹാചിത്രങ്ങളുമായി സാമ്യമുണ്ട്.

Post a Comment