ശ്രീരാമപുരം മാര്‍ക്കറ്റും വിഭവങ്ങളും
രാമപുരം
മാര്‍ക്കറ്റെന്നായിരുന്നു പുനലൂര്‍ മാര്‍ക്കറ്റിന്റെ ആദ്യത്തെ പേര്. മുന്‍ കാലങ്ങളില്‍ 100 % ജനങ്ങളും ഉപജീവനം നടത്തിയിരുന്നത് കൃഷിയിലായിരുന്നു. കൊല്ലം ജില്ലയില്‍
ഏറ്റവും കുടുതല്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ വിറ്റു വന്നത് പുനലൂര്‍ രാമപുരം മാര്‍ക്കറ്റ്
വഴിയായിരുന്നു. ചുക്കും, കുരുമുളകും മറ്റു സുഗന്ധ വിഭവങ്ങളും ഒരു കാലത്ത്
കുതിരപ്പുറത്തും പിന്നീട് കാളവണ്ടിയിലും, അതിനുശേഷം ട്രെയിനും ബോംബെ, മദ്രാസ്, കല്‍ക്കട്ട
തുടങ്ങിയ പ്രമുഖ പട്ടണങ്ങളില്‍ കൊണ്ടുപോയി വ്യാപാരം നടത്തി പ്രശസ്തി
പിടിച്ചു പറ്റിയിരുന്നു. ഇവിടെ ഉണ്ടാകുന്ന മാമ്പഴവും കൈതച്ചക്കയും പ്ലാച്ചക്കയും
അടക്കയും മറ്റും മദ്രാസ്സില്‍ കുടുതല്‍ വിറ്റഴിച്ചിരുന്നു. ഇപ്പോഴും ഈ നില തുടര്‍ന്ന്
വരുന്നു.
റബ്ബര്‍
കൃഷി വ്യപകമാകുന്നതിനു മുന്‍പ് ഏറ്റവും അധികം കൃഷി ചെയ്തിരുന്നത് മരച്ചീനിയായിരുന്നു.
വെറ്റില പുനലൂര്‍ കമ്പോളത്തിലെ ഒരു പ്രധാന വാണിജ്യ വിഭവമായിരുന്നു. ഇഞ്ചി കൃഷിയില്‍
മുന്‍പന്തിയില്‍ നിന്നിരുന്നു. പൈനാപ്പിള്‍ ഇവിടെ സമൃധി ആയി കൃഷി ചെയ്തിരുന്നു.
ഇവിടെ നിന്നും പൈനാപ്പിള്‍ ഇന്ത്യയുടെ പല നഗരങ്ങളിലും അയച്ചിരുന്നു. ആസാമിലെ
പൈനാപ്പിളിനെക്കാള്‍ മെച്ചം പുനലുരിലുണ്ടാക്കുന്ന പൈനാപ്പിളിനായിരുന്നു. തന്‍
നിമിത്തം ഒരു കാലത്ത് ഇതിനു നല്ല മാര്‍ക്കറ്റ് ആയിരുന്നു. പയര്‍ പച്ചക്കറി കൃഷിയും
ഇവിടെ നല്ല രീതിയില്‍ വികസിച്ചിരുന്നു.
ഔഷധ
സസ്യ കൃഷിയും അതിപുരാതനകാലം മുതല്‍ ഇവിടെ നില നിന്നിരുന്നു. കുറുന്തോട്ടി,രാമച്ചം,മുത്തങ്ങ,ആടലോടകം,അമല്പൊരി,വേപ്പ്,,നറുതണ്ടി,കൈയൂന്നി,കല്ലൂര്‍ വഞ്ചി, അശോകം,
കറുക, അമൃത് , ഞെരിഞ്ഞില്‍, നെല്ലി, നീലാമരി, വാറ്റ്പുല്ല്, കറ്റാര്‍വാഴ, ബ്രഹ്മി,
ഇവ വളരുവാന്‍ പറ്റിയ കാലാവസ്ഥയാണ് ഉള്ളത്.

Post a Comment