പുനലൂര്‍ക്കാരന്റെ സിനിമ ഇവളൊരു നാടോടി

പുനലൂര്‍ക്കാരന്റെ സിനിമ ഇവളൊരു നാടോടി
1978 ല്‍ പുനലൂരില്‍ ആദ്യമായി ഹെലിക്കൊപ്റ്റര്‍ ഉപയോഗിച്ച് ഒരു സിനിമ നിര്‍മ്മിച്ചു.പുനലൂര്‍ സ്വദേശിയും കൊച്ചിന്‍ യുണിവേഴ്സിറ്റി പ്രഫസറും ആയ ഡോക്റ്റര്‍ ഷാജഹാന്‍ ആയിരുന്നു ഈ പടം നിര്‍മ്മിച്ചത്. ഹെലിക്കൊപ്റ്ററില്‍ നടന്ന ഒരു സംഘട്ടന രംഗവും തുടര്‍ന്ന് വില്ലനെ തൂക്കുപാലത്തിന്റെ മുകളില്‍ നിന്നും, ഹെലിക്കൊപ്റ്ററില്‍ നിന്നും ആറ്റിലേക്ക് എറിയുന്ന രംഗം അന്തരിച്ച പ്രമുഖ നടന്‍ സുകുമാരനും കെ.പി.ഉമ്മറും ,ജയഭാരതിയും ആണ് ഹെലിക്കൊപ്റ്ററില്‍ ഉണ്ടായിരുന്നത് . ഹെലിക്കൊപ്റ്ററിന് ഉള്ളില്‍ കിടന്നുള്ള സംഘട്ടനം ക്യാമറയില്‍ ചിത്രീകരിച്ച ശേഷം ആളിനെ എടുത്ത് ആറ്റിലേക്ക് തള്ളുന്നു.ആറ്റില്‍ വീഴുന്നത് ഉമ്മറിന്റെ ഡ്യുപ്പ് ആണെന്ന് മാത്രം .
തൂക്കുപാലത്തിന്റെ മുകളില്‍ ഉള്ള സംഘട്ടനവും  ഹെലിക്കൊപ്റ്ററുമായുള്ള പ്രകടനം കാണുവാന്‍ താലൂക്കിലെ നാനാഭാഗങ്ങളില്‍ നിന്നും ജനങ്ങളെത്തിയിരുന്നു.രാഘവന്‍,വിന്സന്റ്,മാള അരവിന്ദന്‍,അടൂര്‍ ഭവാനി,എന്നീ നടീ നടന്മാരും,ഡയറക്റ്റര്‍ ആയ പി.ഗോപി കുമാറും ക്യാമാറാമാന്മാരയ വിപിന്‍ ദാസും ,ആനന്ദക്കുട്ടനെയും ആള്‍ക്കൂട്ടത്തിനിടയില്‍ കാണാമായിരുന്നു.”ഇവളൊരു നാടോടി “ ഇതായിരുന്നു ചിത്രത്തിന്റെ പേര്.ഇതിന്റെ തിരക്കഥയും സൂപ്പര്‍ ഹിറ്റ്‌ ഗാനങ്ങളും ഡോക്റ്റര്‍ ഷാജഹാന്റെതായിരുന്നു.ഗാന ഗന്ധര്‍വന്‍ യേശുദാസിന്റെ ഏറ്റവും ഇഷ്ടഗാനമായ ‘പറന്നു പറന്നു പോ ....മറന്നു മറന്നു പോ ...രാജ കിളിയെ പ്രേമവാനില്‍ ..’എന്ന ഗാനം ഈ ചിത്രത്തിലെയാണ്.ആ ഗാനം കൂടി പുതിയ തലമുറയ്ക്ക് വേണ്ടി ഇവിടെ ഉള്‍പ്പെടുത്തുന്നു.  Directed by - P Gopikumar
Written by -Dr Shajahan
Latheesh Kumar (dialogues)
Starring-Jayabharathi,Sukumaran,Raghavan,Adoor Bhavani
Music by - SD Sekhar
Cinematography-Vipin Das,Anandakkuttan
Edited by-MN Appu
Production company-Deepthivarsha
Distributed by-Deepthivarsha
Release dates-2 February 1979
Language-Malayalam

 Songs
Anuraagapraayathil-
Singer-P Jayachandran
Lyrics-Dr Shajahan    

Hoy hoy hoy    
Singer-Vani Jairam    
Lyrics-Dr Shajahan
   
Manmadha manjariyil pookkum
Singers-S Janaki, Malaysia Vasudevan    
Lyrics-Dr Shajahan    

Parannu parannu po    
Singer-K. J. Yesudas    
Lyrics-Dr Shajahan

പുനലൂര്‍ക്കാരന്റെ സിനിമ ഇവളൊരു നാടോടി ,punalur

Labels: ,

Post a Comment

[facebook]

Author Name

{facebook#https://www.facebook.com/joypkripa}

Contact Form

Name

Email *

Message *

Powered by Blogger.