പോര്‍ട്ടുഗീസ് സായിപ്പിന്റെ മുന്നില്‍ തല വെട്ടി കാഴ്ച വെച്ചു.
1519 ല്‍ പോര്‍ട്ടുഗീസ്കാര്‍ കൊല്ലത്തിനടുത്ത് കോട്ടകെട്ടി ആസ്ഥാനമുറപ്പിച്ചിരുന്നു.കേരളത്തിന്റെ കറുത്തമുത്ത് എന്ന ഭുവന പ്രസിദ്ധമായ കുരുമുളക് സംഭരിക്കുവാന്‍ അവര്‍ തീരുമാനിച്ചു. ഇവിടെ നിന്നും കുരുമുളക് അധികവും വാങ്ങിയിരുന്നത് തമിഴ്നാട്ടിലെ വ്യാപാരികള്‍ ആയിരുന്നു. തന്നിമത്തം നമ്മുടെ നാട്ടിലെ വ്യാപാരികളും തമിഴ് നാട്ടിലെ വ്യാപാരികളുമായി ഒരു കരാര്‍ ഉണ്ടാക്കി. 5000 കാളവണ്ടി നിറയെ അരി നമുക്ക് തരികയും തിരിച്ചു 5000 കാളവണ്ടി നിറയെ കുരുമുളക് അവര്ക്കുംട കൊടുക്കുക ഇതായിരുന്നു പരസ്പര വ്യവസ്ഥ.ഇതറിഞ്ഞ പോര്ട്ടു ഗീസ് ക്യാപ്റ്റന്‍ റോഡ്രിഗ്സ് ഈ വ്യാപാരത്തെ എതിര്ക്കു്കയും കുരുമുളക് തങ്ങള്ക്ക് ആവശ്യമുണ്ടെന്നും തന്മൂലം തമിഴ്നാട്ടിലേക്ക് കൊണ്ട് പോകുന്ന കുരുമുളക് തടയണം എന്നും ദേശിഗ നാട്ടു റാണിയോടു ആവശ്യപ്പെട്ടു.റാണി ഇതത്ര കാര്യമാക്കിയില്ല കോപാന്ധനായ സായിപ്പ് തന്റെ കുതിരപ്പടയാളികളെ സജ്ജരാക്കി,വ്യാപാരികളെയും അംഗരക്ഷകരെയും വധിച്ചു കുരുമുളക് തിരികെ കൊണ്ട് വരാന്‍ ആജ്ഞാപിച്ചു.കുതിരപ്പടയാളികള്‍ നിഷ്കരുണം അവരുടെ തല വെട്ടി മാറ്റി കുരുമുളക് മൊത്തവും പിടിച്ചെടുത്തു.ഈ കുരുമുളകിനോടൊപ്പം വെട്ടിയെടുത്ത തലയും സായിപ്പിന് മുന്നില്‍ പടയാളികള്‍ ഹാജരാക്കി.സായിപ്പിന്റെ മുന്നില്‍ കാഴ്ച വെച്ച ഓരോ തലക്കും 50 രൂപ വീതം നല്കിവ പടയാളികള്ക്ക് ഒപ്പം അയാള്‍ ആഹ്ലാദിച്ചു.ആര്യങ്കാവ് ചുരം വരെ ഈ തല വെട്ടും,പിടിച്ചു പറിയും നീണ്ടു പോയിരുന്നു.സായിപ്പിന് മുന്പിദല്‍ വെട്ടിയ തലകള്‍ സമര്പ്പി ച്ചതും,കൊള്ള നടന്നതും ഭൂരിഭാഗം പുനലൂര്‍ വെച്ചായിരുന്നു.ചരിത്രം ഉറങ്ങുന്ന പുനലൂരിന്റെ മണ്ണില്‍ ഈ രക്തക്കറ ഇന്നും കട്ട പിടിച്ചു കിടക്കുന്നു.
Post a Comment