പുനലൂരിലെ ആദ്യത്തെ ക്ഷേത്രം വാഴമണ്‍ ശിവക്ഷേത്രമാണ്. പുലയ വംശജനായ വാഴമണ്‍
വേലത്താനാണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. ഇദ്ദേഹം രാജാവിന്റെ പ്രതിനിധി
ആയിരുന്നു. മറവന്‍മാരുമായുള്ള യുദ്ധത്തില്‍ വേലത്താന്‍
മരിച്ചതിനെതുടര്‍ന്ന്, മൃതദേഹം കലയനാട് അടിവയലില്‍കാവ് എന്ന സ്ഥലത്ത്
അടക്കം ചെയ്തു. അപമൃത്യു വരിച്ച വേലത്താന്റെ കോപം ഉണ്ടാകാതിരിക്കാന്‍ ഈ
കാവില്‍ ആട്, കോഴി ഇവയെ കുരുതി നടത്തി വന്നിരുന്നു. ഇപ്പോള്‍ അത്
നിറുത്തല്‍ ചെയ്തിരിയ്ക്കുകയാണ്. തൃക്കോതേശ്വരം മഹാദേവര്‍ ക്ഷേത്രം
പുനലൂരിന്റെ വലിയ അമ്പലം എന്നറിയപ്പെടുന്നു. 400 വര്‍ഷങ്ങള്‍ക്കു മുമ്പ്
നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം നദിക്കരയില്‍ നിന്നും എത്തിച്ച
കരിങ്കല്ലുകളുപയോഗിച്ചാണ് പണിതിരിക്കുന്നത്. കല്ലുകളാല്‍ തീര്‍ത്ത ഈ
ക്ഷേത്രത്തിന്റെ പ്രതിഷ്ഠാകര്‍മ്മത്തിന് ആയിരത്തിയെട്ടുപാറ പുഷ്പങ്ങള്‍
ഉപയോഗിച്ചിരുന്നു എന്ന വിവരം അന്നത്തെ പാലി ഭാഷയില്‍ രേഖപ്പെടുത്തിയ
ശീവേലിക്കല്ല് ക്ഷേത്രത്തിന്റെ മുന്‍ഭാഗത്ത് ഇന്നും കാണപ്പെടുന്നുണ്ട്.
ഇളയിടത്തു രാജാവിന്റെ പടനായകന്‍ കോത എന്ന സ്ത്രീയുടെ ഭര്‍ത്താവായിരുന്നു.
യുദ്ധത്തില്‍ ഭര്‍ത്താവ് മരിച്ചതോടെ വിധവയായ കോതയ്ക്ക് ഇന്ന് ക്ഷേത്രം
നില്‍ക്കുന്ന സ്ഥലത്തു നിന്ന് നോക്കിയാല്‍ കാണാവുന്നത്ര സ്ഥലം രാജാവ്
ദാനമായിക്കൊടുത്തു. കോത നിര്‍മ്മിച്ച ഈ ക്ഷേത്രം പില്‍ക്കാലത്ത്
തൃക്കോതേശ്വരം മഹാദേവര്‍ ക്ഷേത്രം എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.
Post a Comment